Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുൻകാല അനുഭവം പാഠമായപ്പോൾ പിഴവില്ലാത്ത മുൻകരുതൽ; ഓപ്പറേഷൻ പ്രവാഹിലൂടെ പ്രളയഭീതിയില്ലാതെ നെടുമ്പാശേരി വിമാനത്താവളം

മുൻകാല അനുഭവം പാഠമായപ്പോൾ പിഴവില്ലാത്ത മുൻകരുതൽ; ഓപ്പറേഷൻ പ്രവാഹിലൂടെ പ്രളയഭീതിയില്ലാതെ നെടുമ്പാശേരി വിമാനത്താവളം

മറുനാടൻ ഡെസ്‌ക്‌

നെടുമ്പാശേരി: മുൻകാല അനുഭവങ്ങൾ പാഠമാക്കി മുന്നേറിയപ്പോൾ പ്രളയഭീതിയില്ലാതെ നെടുമ്പാശ്ശേരി വിമാനത്താവളം. 2018ലെ മഹാപ്രളയത്തിൽ വെള്ളംകയറി നാശനഷ്ടമുണ്ടായ വിമാനത്താവളത്തിൽ 'ഓപ്പറേഷൻ പ്രവാഹ്' നടപ്പാക്കി വെള്ളക്കെട്ടിൽനിന്ന് പ്രതിരോധം തീർത്തതായി സിയാൽ അധികൃതർ പറഞ്ഞു. 120 കോടി രൂപ പദ്ധതിക്കായി ചെലവഴിച്ചു. കോഴിക്കോട് ഐഐടി നടത്തിയ പഠനറിപ്പോർട്ട് അംഗീകരിച്ചാണ് സിയാൽ ചെയർമാൻകൂടിയായ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ഓപ്പറേഷൻ പ്രവാഹ് നടപ്പാക്കിയത്.

ഇതിന്റെ ഭാഗമായി പെരിയാറിന്റെ കൈവഴിയായ ചെങ്ങൽ തോട് മൂന്നരക്കിലോമീറ്ററോളം ശുചീകരിച്ചു. തോടിന്റെ വീതി എട്ടുമുതൽ 20 മീറ്റർവരെയാക്കി വർധിപ്പിച്ചു. വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടാതിരിക്കാനും സമീപപ്രദേശങ്ങൾ ഒറ്റപ്പെടാതിരിക്കാനും മൂന്നു പാലങ്ങൾ നീളവും വീതിയുംകൂട്ടി പുനർനിർമ്മിച്ചു. വിമാനത്താവളത്തിന്റെ സമീപപ്രദേശങ്ങളിലെ പ്രധാന തോടുകളുടെ ശുചീകരണമുൾപ്പെടെ പദ്ധതിയുടെ ഭാഗമായി നടപ്പാക്കി.

ഇടുക്കി, ഇടമലയാർ ഡാമുകൾ തുറന്നതിനെത്തുടർന്ന് ജില്ലാ ഭരണനേതൃത്വം നൽകിയ ജാഗ്രതാ നിർദേശങ്ങൾ പാലിക്കാൻ സിയാൽ എംഡിയുടെ നേതൃത്വത്തിൽ വിവിധ ഏജൻസികളുടെ യോഗം ചേർന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ അമിത മഴ വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ ബാധിച്ചിട്ടില്ലെന്നും പ്രതികൂലകാലാവസ്ഥയിൽ ഒരു വിമാനംപോലും ഇറങ്ങാൻ കഴിയാതെ തിരിച്ചുവിടേണ്ടിവന്നിട്ടില്ലെന്നും എയർപോർട്ട് അധികൃതർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP