Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സുഹൃത്തുക്കൾക്കൊപ്പം വടംവലിച്ച് സാമന്ത; താരത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാകുന്നു; ഏറ്റെടുത്ത് ആരാധകർ

സുഹൃത്തുക്കൾക്കൊപ്പം വടംവലിച്ച് സാമന്ത; താരത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാകുന്നു; ഏറ്റെടുത്ത് ആരാധകർ

ന്യൂസ് ഡെസ്‌ക്‌

ഹൈദരാബാദ്: പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സാമന്ത. സാമന്ത നായികയായി മികച്ച ചിത്രങ്ങൾ ഒട്ടേറെയുണ്ട്. സാമന്ത നായികയാകുന്ന പുതിയ ചിത്രം ശന്തരുബന്റെ സംവിധാനത്തിൽ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇപോഴിതാ സാമന്ത വടംവലിക്കുന്നതിന്റെ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാകുന്നത്.

സാമന്തയുടെ സുഹൃത്തും മോഡലുമായ ശിൽപ റെഡ്ഡിയാണ് വീഡിയോ ആദ്യം പങ്കുവെച്ചത്. സുഹൃത്തുക്കൾക്കൊപ്പം വടംവലി മത്സരത്തിൽ പങ്കെടുക്കുന്ന സാമന്തയെയാണ് വീഡിയോയിൽ കാണാനാകുന്നത്. സാമന്ത ചിരിക്കുന്നതും കേൾക്കാം. .

 

      View this post on Instagram

A post shared by Samantha (@samantharuthprabhuoffl)

ഡ്രീം വാര്യർ പിക്‌ചേഴ്‌സാണ് ശന്തരുബ നിർമ്മിക്കുന്നത്. സാമന്ത നായികയാകുന്ന പുതിയ ചിത്രം തെലുങ്കിലും തമിഴിലുമായിട്ടുമാണ് എത്തുക. നായിക വേഷത്തിന് പ്രാധാന്യമുള്ള ചിത്രമായിരിക്കും ഇതെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രത്തിൽ അതിഥി താരമായിട്ടാണ് സാമന്ത ആദ്യമായി വെള്ളിത്തിരിയിലെത്തുന്നത്. യാ മായ ചേസവേയെന്ന ചിത്രം തെലുങ്കിൽ വൻ ഹിറ്റായതോടെ നായികയെന്ന നിലയിൽ സാമന്തയ്ക്ക് തിരക്കേറി. മനം, അഞ്ചാൻ, കത്തി, തെരി, ജനത ഗാരേജ്, മേഴ്‌സൽ, മജിലി, നീതാനെ എൻ പൊൻവസന്തം, ഓട്ടോനഗർ സൂര്യ, 10 എൻഡ്രതുക്കുള്ള തുടങ്ങി ഒട്ടേറെ ഹിറ്റുകളിലാണ് സാമന്ത നായികയായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP