Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

200 കോടിയുടെ സാമ്പത്തിക തട്ടിപ്പുകേസ്; നാലാം തവണയും ചോദ്യം ചെയ്യലിൽ നിന്നും തെന്നി മാറി നടി ജാക്വിലിൻ ഫെർണാണ്ടസ്

200 കോടിയുടെ സാമ്പത്തിക തട്ടിപ്പുകേസ്; നാലാം തവണയും ചോദ്യം ചെയ്യലിൽ നിന്നും തെന്നി മാറി നടി ജാക്വിലിൻ ഫെർണാണ്ടസ്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുകേസിൽ നാലാം തവണയും ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസ് ചോദ്യം ചെയ്യലിനു ഹാജരായില്ല. ഇന്നലെ ഹാജരാകാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമൻസ് നൽകിയിരുന്നെങ്കിലും വ്യക്തിപരമായ കാരണങ്ങൾ കാട്ടി ഇവർ ഒഴിഞ്ഞു. സുകാഷ് ചന്ദ്രശേഖർ, നടി ലീന മരിയ പോൾ എന്നിവരുൾപ്പെട്ട സാമ്പത്തിക തട്ടിപ്പു കേസിലാണ് നടിക്ക് ഇഡജി സമൻസ് അയച്ചത്.

കേസിൽ ഇഡിക്കു മുന്നിൽ ഓഗസ്റ്റ് 30നു ജാക്വിലിൻ ഹാജരായി. എന്നാൽ പിന്നീട് 4 തവണ നോട്ടിസ് നൽകിയെങ്കിലും എത്തിയില്ല. തുടർന്നാണ് ഇന്നലെ ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടിസ് നൽകിയത്. സുകാഷിന്റെയും ലീനയുടെയും വെളിപ്പെടുത്തിലിന്റെ അടിസ്ഥാനത്തിൽ കൂടുതൽ വിശദാംശങ്ങൾ ജാക്വിലിനിൽ നിന്ന് അറിയണമെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം. നടി ലീന മരിയ പോളിന്റെ കസ്റ്റഡി കാലാവധി 23 വരെ നീട്ടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP