Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തുടകൾ ചേർത്തമർത്തിയും കാലിടയ്ക്കിടെ ഉയർത്തിയും ആ അവതാരക ലക്ഷ്യമിട്ടത് എന്ത് ? അഭിമുഖത്തിനിടയിൽ പുട്ടിനെ പ്രലോഭിപ്പിക്കാൻ അമേരിക്കൻ മാധ്യമ പ്രവർത്തക; ആഞ്ഞടിച്ച് റഷ്യ മാധ്യമങ്ങൾ; വീഡിയോ കാണാം

തുടകൾ ചേർത്തമർത്തിയും കാലിടയ്ക്കിടെ ഉയർത്തിയും ആ അവതാരക ലക്ഷ്യമിട്ടത് എന്ത് ? അഭിമുഖത്തിനിടയിൽ പുട്ടിനെ പ്രലോഭിപ്പിക്കാൻ അമേരിക്കൻ മാധ്യമ പ്രവർത്തക; ആഞ്ഞടിച്ച് റഷ്യ മാധ്യമങ്ങൾ; വീഡിയോ കാണാം

മറുനാടൻ മലയാളി ബ്യൂറോ

ഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിനെ പ്രലോഭിപ്പിച്ച് പാട്ടിലാക്കാൻ ശ്രമിച്ച്യുന്ന പേരിൽ ഒരു അമേരിക്കൻ വനിത പത്രപ്രവർത്തകയ്ക്കെതിരെ റഷ്യൻ മാധ്യമങ്ങൾ ആഞ്ഞടിക്കുകയാണ്. മോസ്‌കോയിൽ നടന്ന ഒരു എനർജി ഫോറത്തിൽ മോഡറേറ്റർ ആയിരുന്ന സി എൻ ബി സി യുടെ ഹാർഡ്ലി ഗാംബ്ലേക്കെതിരെയാണ് ആരോപണമുയരുന്നത്. ഈ പരിപാടിയിൽ പങ്കെടുത്ത പുട്ടിൻ ലൈംഗിക ചുവയോടെ സംസാരിച്ചു എന്ന ആരോപണം ഉയർന്നിരുന്നു. അതിനു മറുപടി എന്നതുപോലെയാണ് പുട്ടിന്റെ അടുത്ത അനുഭാവിയായ വ്ളാഡിമിർ സോളോവ്യോവ്, തന്റെ റോഷ്യ 1 ന്യുസ് ചാനലിലൂടെ പരിപാടിയുടെ നേരത്തേ കാണിക്കാത്ത ഭാഗങ്ങൾ പ്രദർശിപ്പിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. റഷ്യൻ നേതാവിന്റെ ശ്രദ്ധയാകർഷിക്കാൻ ശ്രമിക്കുകയായിരുന്നു ഈ വനിത പത്രപ്രവർത്തക എന്നാണ് ആരോപണം.

പുറത്തുവന്നിരിക്കുന്ന ദൃശ്യങ്ങളിൽ ഗാംബ്ലേയുടെ കാലുകളാണ് എടുത്തു കാണിക്കുന്നത്. മാത്രമല്ല, അവർ തന്റെ ബോഡീ ലാംഗ്വേജ് പൂർണ്ണമായും ഉപയോഗിച്ചു എന്ന് സഹ അവതാരകനായ ഡിമിട്രി കിസെല്യോവ് പറയുന്നുമുണ്ട്. 66 കാരനായ റഷ്യൻ നേതാവിന്റെ ശ്രദ്ധതിരിക്കുവാനാണ് തന്റെ കാലുകളുടെ പ്രദർശനം വഴി അവർ ശ്രമിച്ചതെന്നാണ് റഷ്യൻ മാധ്യമം ആരോപിക്കുന്നത്. സാധാരണയായി ഇത്തരം ടി വി പരിപാടികളിലെ എല്ലാ ദൃശ്യങ്ങളും പ്രേക്ഷകർ കാണാറില്ല. ഇത് ഞങ്ങളുടെ സാങ്കേതിക വിദഗ്ദരും ഫ്ളോർ സ്റ്റാഫും കണ്ട ദൃശ്യങ്ങളാണ് എന്നുപറഞ്ഞായിരുന്നു ഇത് അവതരിപ്പിച്ചത്.

ഒരു ലൈംഗിക ഉത്തേജന വസ്തു എന്ന രീതിയിൽ ഹാഡ്ലി ഗാംബ്ലെ സ്വയം പ്രദർശിപ്പിക്കുകയായിരുന്നു എന്നും കിസെല്യൊവ് അഭിപ്രായപെട്ടു. ഫെമിനിസ്റ്റുകൾ പോലും ഇതിനെ വിമർശിക്കുമെന്ന് തെല്ലും ഭയമില്ലാതെയായിരുന്നു അവരുടെ പ്രവർത്തികൾ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുട്ടിന്റെ ഉറച്ച അനുയായി ആയി അറിയപ്പെടുന്ന കിസ്ല്യോവ് അദ്ദേഹത്തിന്റെ പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന വ്യക്തി കൂടിയാണ്.

സി എൻ ബി സിയോ ഗാംബ്ലെയോ ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല. അതിനു പകരമായി, തന്റെ കാലുകളെ കുറിച്ചും ലൈംഗിക ആകർഷണത്തെ കുറിച്ചും മുൻപേജിൽ തന്നെ വാർത്ത പ്രസിദ്ധീകരിച്ച ഒരു റഷ്യൻ പത്രം കൈയിൽ പിടിച്ചുകൊണ്ട് ഒരു ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ ഇടുകയായിരുന്നു അവർ. എനിക്ക് വളരെ നല്ല സുഹൃത്തുക്കളുണ്ട് എന്നായിരുന്നു അവർ അതിനു നൽകിയ അടിക്കുറിപ്പ്.

അതേസമയം മറ്റു പല കോണുകളിൽ നിന്നും റഷ്യൻ മാധ്യമത്തിനെതിരെ കടുത്ത വിമർശനം ഉയരുന്നുണ്ട്. ഹാഡ്ലി ഗാംബ്ലേയുടെ വസ്ത്രമോ കാലുകളോ അല്ല മറിച്ച് കുറിക്ക് കൊള്ളുന്ന അവരുടെ ചോദ്യങ്ങളാണ് പുട്ടിനെ വിറപ്പിച്ചത് എന്നയിരുന്നു ഡെയ്ലി ബീസ്റ്റ് കോളമിസ്റ്റ് ജൂലിയ ഡേവിസ് പറഞ്ഞത്. മാത്രമല്ല, ഗാംബ്ലേയുടെ വേഷത്തെ കുറിച്ചുള്ള റഷ്യൻ മാധ്യമത്തിന്റെ പരാമർശം തീർത്തും അപലപനീയമാണെന്നും അവർ പറഞ്ഞു. അടുത്തിടെ അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥ വിക്ടോറീയ ന്യുലാൻഡ് പാന്റ്സ്യുട്ട് ധരിച്ചതിനേയും റഷ്യൻ മാധ്യമങ്ങൾ പരിഹസിച്ചിരുന്നു.

അതേസമയം, ഗംബ്ലേയോട് നീയൊരു സുന്ദരിയാണ് എന്ന് പുട്ടിൻ പറഞ്ഞതിനെ ഗാംബ്ലേ അവഗണിച്ചതിനെതിരെയും വിമർശനം ഉയരുന്നുണ്ട്. ഒരാളെ അഭിമുഖം ചെയ്യുമ്പോൾ, ആ വ്യക്തിയുടെ എല്ലാ പ്രതികരണങ്ങൾക്കും അർഹമായ പരിഗണന നൽകണമെന്നും അവഗണിക്കരുതെന്നുമാണ് ഉപദേശരൂപേണയുള്ള വിമർശനങ്ങളിൽ പറയുന്നത്. പല പ്രമുഖരും ഈ സംഭവത്തെ തുടർന്ന് പുട്ടിനെതിരെ പൊങ്കാലകളുമായി സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടുതുടങ്ങി.

ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ദൃശ്യങ്ങളിൽ കാണുന്ന ഗാംബ്ലേയുടെ ശരീരഭാഷ അതിന്റെ ഔന്നത്യത്തിലാണെന്നാണ് ബോഡി ലാംഗ്വേജ് വിദഗ്ദയായ ജൂഡി ജെയിംസ് പറയുന്നത്. ഇത്തരത്തിലുൾല അഭിമുഖങ്ങൾ നടക്കുമ്പോൾ കൂടുതൽ സുപ്രധാന വിവരങ്ങൾ ലഭിക്കുവാൻ പ്രലോഭനങ്ങൾ നൽകുക എന്നത് പുരുഷ-സ്ത്രീ പത്രപ്രവർത്തകർ സാധാരണയായി ചെയ്യുന്ന കാര്യമാണെന്നും അവർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP