Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുത്തിവെയ്‌പ്പ് ഭയന്ന് പട്ടികടിച്ച വിവരം മറച്ചു വെച്ചു; അർത്തുങ്കലിൽ  ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മരിച്ചത് പേ വിഷബാധയെ തുടർന്നെന്ന് സംശയം

കുത്തിവെയ്‌പ്പ് ഭയന്ന് പട്ടികടിച്ച വിവരം മറച്ചു വെച്ചു; അർത്തുങ്കലിൽ  ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മരിച്ചത് പേ വിഷബാധയെ തുടർന്നെന്ന് സംശയം

സ്വന്തം ലേഖകൻ

ചേർത്തല: അർത്തുങ്കലിൽ 14 വയസ്സുകാരൻ മരിച്ചത് പേ വിഷ ബാധയേറ്റെന്ന് സംശയം. സ്രാമ്പിക്കൽ രാജേഷിന്റെയും ത്രേസ്യാമ്മയുടെയും മകൻ നിർമൽ രാജേഷിന്റെ (14) മരണമാണു പട്ടികടിച്ചതിനെ തുടർന്ന് സംഭവിച്ചതെന്ന് ആരോഗ്യ വകുപ്പ് കരുതുന്നത്.

അർത്തുങ്കലിൽ ഒൻപതാംക്ലാസ് വിദ്യാർത്ഥിയായ നിർമ്മലിനി കഴിഞഅഞ ദിവസമാണ് അസ്വസ്ഥതകളോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ കുട്ടി 16-ാം തിയതി മരിച്ചു. പരിശോധിച്ച ഡോക്ടർമാരുടെയും പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണു നിഗമനം. ആന്തരികാവയവങ്ങളും സ്രവവും പാലോടുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആനിമൽ ഡിസീസിലും ബെംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് ലാബിലും പരിശോധനയ്ക്കയച്ചിരിക്കുകയാണ്.

ഓഗസ്റ്റിൽ നിർമലിന്റെ അനുജൻ അമലിന്റെ മുഖത്തു പട്ടിയുടെ നഖംകൊണ്ടു പോറലേറ്റിരുന്നു. അന്ന് അതിനുചുറ്റും കുത്തിവെപ്പ് എടുത്തിരുന്നു. ഈയിടെ നിർമലിന്റെ മുഖത്തും പട്ടിയുടെ നഖം കൊണ്ട് മുറിവേറ്റിരുന്നു. സൈക്കിളിൽനിന്നു വീണതാണെന്നാണു വീട്ടുകാരോടു പറഞ്ഞത്. കുത്തിവെപ്പിനെ ഭയന്നാകാം ഇതെന്നു കരുതുന്നു. എന്നാൽ, കൂട്ടുകാരോടു പട്ടിയിൽനിന്നു മുറിവേറ്റതാണെന്നാണു പറഞ്ഞത്. വീട്ടിൽവളർത്തുന്ന പട്ടിയെ വെറ്ററിനറി സർജൻ പരിശോധിച്ചെങ്കിലും പേവിഷബാധ സ്ഥിരീകരിച്ചിട്ടില്ല. പട്ടിയെ വീട്ടിൽത്തന്നെ നിരീക്ഷിക്കും.

പട്ടിയിൽനിന്നു മുറിവുണ്ടായിട്ടും യഥാസമയം വാക്‌സിൻ സ്വീകരിക്കാത്തതാണു മരണ കാരണമെന്നാണു വിലയിരുത്തൽ. കുട്ടിയുമായി സമ്പർക്കമുണ്ടായിരുന്ന 12 പേർക്കു പേവിഷബാധ പ്രതിരോധ കുത്തിവെപ്പു നൽകി. തിങ്കളാഴ്ച ജില്ലാ ജാഗ്രതാ ഓഫീസർ ഡോ. എസ്. ഷാജിയുടെ നേതൃത്വത്തിൽ വീട്ടിലെത്തി വിവരങ്ങൾ തേടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP