Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സിന്തറ്റിക് ഇനത്തിൽപെട്ട എം.ഡി.എം.എയുമായി 29കാരൻ പിടിയിൽ; ആവശ്യക്കാർക്ക് എം.ഡി.എം.എ തൂക്കി നൽകുന്നതിന് ഉള്ള ഡിജിറ്റൽ ത്രാസും കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന 10ഓളം പാക്കറ്റ് ഒസിബി പേപ്പറും കസ്റ്റഡിയിൽ

സിന്തറ്റിക് ഇനത്തിൽപെട്ട എം.ഡി.എം.എയുമായി 29കാരൻ പിടിയിൽ; ആവശ്യക്കാർക്ക് എം.ഡി.എം.എ തൂക്കി നൽകുന്നതിന് ഉള്ള ഡിജിറ്റൽ ത്രാസും കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന 10ഓളം പാക്കറ്റ് ഒസിബി പേപ്പറും കസ്റ്റഡിയിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: പാർട്ടി ഡ്രഗ്, ക്ലബ് ഡ്രഗ് എന്നീ ഓമന പേരുകളിൽ അറിയപ്പെടുന്ന അതിഗുരുതരമായ സിന്തറ്റിക് ഇനത്തിൽപെട്ട എം.ഡി.എം.എയുമായി 29കാരൻ മലപ്പുറത്ത് പിടിയിൽ. ആവശ്യക്കാർക്ക് എം.ഡി.എം.എ തൂക്കി നൽകുന്നതിന് ഉള്ള ഡിജിറ്റൽ ത്രാസും കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന 10ഓളം പാക്കറ്റ് ഒസിബി പേപ്പറും യുവാവിൽനിന്നും കസ്റ്റഡിയിലെടുത്തു.

അതിഗുരുതരമായ സിന്തറ്റിക് ഇനത്തിൽ പെട്ട മയക്കുമരുന്ന് എം.ഡി.എം.എ.യും കഞ്ചാവുമായി പൊന്നാനി പൊന്നാനി തൃക്കാവ് സ്വദേശി കുന്നത്തകത്ത് ഹൗസിൽ ദിൽഷാദിനെ (29)യാണ് പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്. പൊന്നാനി ഇൻസ്പക്ടർ വിനോദ് വലിയാറ്റൂരിന്റെയും ജില്ലാ ആന്റി നർക്കോട്ടിക്ക് സ്‌ക്വാഡിന്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പൊന്നാനി കർമ്മാ റോഡ് ജംഗ്ഷനിൽ വച്ച് തിങ്കളാഴ്ച പുലർച്ചെ 1 മണിയോടെ ഇയാൾ പിടിയിലായത്.

വിപണിയിൽ ഏകദേശം 1 ലക്ഷം രൂപയോളം വില വരുന്ന 20 ജി.ആർ മോളം എം.ഡി.എം.എയും ചില്ലറ വില്പനയ്ക്കായി തയ്യാറാക്കിയ കഞ്ചാവു പാക്കറ്റുകളുമാണ് പ്രതിയിൽ നിന്നും കണ്ടെത്തിയത്.ആവശ്യക്കാർക്ക് എം.ഡി.എം.എ തൂക്കി നൽകുന്നതിന് ഉള്ള ഡിജിറ്റൽ ത്രാസും കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന 10 ഓളം പാക്കറ്റ് ഒസിബി പേപ്പറും ഇയാളുടെ കൈവശം ഉണ്ടായിരുന്നു. പാർട്ടി ഡ്രഗ് ,ക്ലബ് ഡ്രഗ് എന്നീ ഓമന പേരുകളിൽ അറിയപ്പെടുന്ന അതിഗുരുതരമായ സിന്തറ്റിക് ഇനത്തിൽ പെട്ട മയക്ക് മരുന്നാണ് എം.ഡി.എം.എ. നിശാ ക്ലബ്ബുകളിലും ഉല്ലാസ കപ്പലുകളിലും വിവാഹപൂർവ്വ പാർട്ടികളിലേയും വില കൂടിയ സാന്നിധ്യമാണ് എം.ഡി.എം.എ.

വളരെ കുറഞ്ഞ അളവിൽ കൈവശം വച്ചാൽ പോലും പിടിക്കപ്പെട്ടാൽ വലിയ ശിക്ഷയാണ് ലഭിക്കുക. ഇയാളെ ചോദ്യം ചെയ്തതിൽ പൊന്നാനിയിലേയും പരിസര പ്രദേശങ്ങളിലേയും സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് വില്പന നടത്താൻ കൊണ്ടുവന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ ചോദ്യം ചെയ്യലിൽ ഇയാൾ ഉൾപ്പെട്ട തീരദേശ മേഖല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവർക്കു വേണ്ടിയുള്ള അന്വേഷണവും ഊർജ്ജിതമാക്കിയിട്ടുണ്ട്.

വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് പൊന്നാനി ഇൻസ്പക്ടർ അറിയിച്ചു.മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസ് ഐ.പി.എസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊന്നാനി ഇൻസ്പക്ടർ വിനോദ് വലിയാറ്റൂർ, എസ്‌ഐ കൃഷ്ണ ലാൽ എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ ആന്റി നർക്കോട്ടിക്ക് സ്‌ക്വോഡ് അംഗങ്ങളായ അബ്ദുൾ അസീസ്, സത്യനാഥൻ മനാട്ട് , ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ്, രാജേഷ്, എന്നിവരെ കൂടാതെ പൊന്നാനി സ്റ്റേഷനിലെ അഷറഫ്, പ്രിയ, അനിൽ വിശ്വൻ, എന്നിവരാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP