Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എംപി രാജ്‌മോഹൻ ഉണ്ണിത്താൻ ആദ്യം പോസ്റ്റ് ചെയ്തത് വരന്മാർക്കൊപ്പമുള്ള ഫോട്ടൊ; ചിത്രം തെറ്റുധരിക്കപ്പെട്ടതോടെ വ്യാപകമായി വിമർശന കമന്റുകൾ; കമന്റുകൾ അതിരുവിട്ടതോടെ ഫോട്ടൊ നീക്കം ചെയ്ത് പേജ് അഡ്‌മിൻ; വിമർശിച്ചവർക്ക് ചുട്ട മറുപടിയുമായി ചിത്രം വീണ്ടും പങ്കുവെച്ച് കാസർകോഡ് എംപി

എംപി രാജ്‌മോഹൻ ഉണ്ണിത്താൻ ആദ്യം പോസ്റ്റ് ചെയ്തത് വരന്മാർക്കൊപ്പമുള്ള ഫോട്ടൊ; ചിത്രം തെറ്റുധരിക്കപ്പെട്ടതോടെ വ്യാപകമായി വിമർശന കമന്റുകൾ; കമന്റുകൾ അതിരുവിട്ടതോടെ ഫോട്ടൊ നീക്കം ചെയ്ത് പേജ് അഡ്‌മിൻ; വിമർശിച്ചവർക്ക് ചുട്ട മറുപടിയുമായി ചിത്രം വീണ്ടും പങ്കുവെച്ച് കാസർകോഡ് എംപി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കഴിഞ്ഞ ദിവസം കാസർകോട് നടന്ന ഒരു മുസ്ലിംവിവാഹത്തിലെ വരന്മാർക്കൊപ്പമുള്ള ചിത്രം കാസർകോട് എം പി രാജ്‌മോഹൻ ഉണ്ണിത്താൻ തന്റെ ഫേസ്‌ബുക്ക് പേജിൽ പങ്കുവെച്ചിരുന്നു.മഞ്ചേശ്വരം മുസ്ലിം യൂത്ത് ലീഗ് നേതാക്കളായ സിനാൻ ജ്യേഷ്ഠൻ ഷഫീഖ് എന്നീ സഹോദരങ്ങളുടെ വിവാഹ പരിപാടികളിലാണ് എംപി പങ്കെടുത്തത്.തുടർന്ന് വരന്മാർക്കൊപ്പമുള്ള ചിത്രം ഇന്ന് വിവാഹിതരായ മഞ്ചേശ്വരത്തെ സിനാനും ഷഫീഖ്‌നുമൊപ്പം എന്ന തലക്കെട്ടോടെയാണ് എം പി ചിത്രം പങ്കുവെച്ചത്.

ചിത്രം പങ്കുവെച്ചതോടെ പലവിധ കമന്റുകളും ചിത്രത്തിനു താഴെ പ്രത്യക്ഷപ്പെട്ടു.കഴിഞ്ഞ ദിവസം കാസർഗോഡ് നടന്ന വിവാഹത്തിൽ പങ്കെടുത്തതിന്റെ ചിത്രം എംപി പങ്കുവെച്ചത് വലിയ ചർച്ചയായിരുന്നു. ഫേസ്‌ബുക്കിൽ ഉണ്ണിത്താൻ നൽകിയ കുറിപ്പും ചിത്രത്തിലെ കല്യാണപെണ്ണുങ്ങളുടെ അഭാവവും ശ്രദ്ധയായതോടെ വലിയ ട്രോളുകളും ഉണ്ടായിരുന്നു. പുരുഷന്മാർ തമ്മിലുള്ള വിവാഹമാണോ എന്നുവരെ കമന്റുകൾ പ്രത്യക്ഷപ്പെട്ടു. പല തവണ മാറ്റി എഴുതിയ പോസ്റ്റ് ഉണ്ണിത്താൻ പിന്നീട് പിൻവലിക്കുകയും ചെയ്തിരുന്നു.

തുടർന്നാണ് വിഷയത്തിൽ അനാവശ്യ വിവാദവും ചർച്ചയും ഉണ്ടാക്കിയവർക്കെതിരെ ചുട്ടമറുപടിയുമായി രാജ്‌മോഹൻ ഉണ്ണിത്താൻ രംഗത്തെത്തിയത്.വിവാഹഫോട്ടോക്കെതിരെ വിമർശനമുന്നയിക്കുന്നത് ലൈംഗികദാരിദ്ര്യം അനുഭവിക്കുന്ന മനോരോഗികളാണെന്ന് എംപി പറഞ്ഞു.മുസ്ലിം വിവാഹത്തെ കുറിച്ച് ധാരണയുള്ള ആർക്കും ആശയക്കുഴപ്പമുണ്ടാകാനുള്ള ഒന്നും ചിത്രത്തിലില്ല.'മുസ്ലിം വിവാഹ ചടങ്ങുകളേക്കുറിച്ച് ധാരണയുള്ള ആർക്കും തന്നെ ഉണ്ടാവാൻ ഇടയില്ലാത്ത സംശയങ്ങളാണ് ആ ചിത്രത്തിന് കമന്റുകളായി എത്തിയത്.

നിക്കാഹ് വേദിയിലെത്തിയ സമയത്ത് മണവാട്ടിമാർ ഡ്രസ് മാറാനായി പോയിരിക്കുകയായിരുന്നു. രണ്ട് മണിക്ക് ഓഡിറ്റോറിയം വിടേണ്ടതാണ് അവർ തനിക്കായി കാത്ത് നിൽക്കുകയായിരുന്നു. മറ്റ് ചില പരിപാടികളിൽ പങ്കെടുക്കേണ്ടതിനാൽ താൻ വരന്മാർക്കും വേദിയിലുണ്ടായിരുന്ന മറ്റുള്ളവർക്കും ഒപ്പം ചിത്രങ്ങളെടുത്ത് മടങ്ങിപ്പോയി. സമൂഹമാധ്യമങ്ങളിൽ വിവാഹത്തിനെടുത്ത ചിത്രം പങ്കുവയ്ക്കുകയും ചെയ്തു,' രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

കാസർഗോഡ് ഒരു മുസ്ലിം ഭൂരിപക്ഷ ഒരു ജില്ലയാണ്. മുസ്ലിം കല്യാണത്തിന് നിക്കാഹും കല്യാണവും വേറെയായാണ് നടക്കുന്നത്. കാസർഗോഡ് കല്യാണങ്ങളെ കുറിച്ച് അറിയാവുന്നവർക്ക് അറിയാം, അവിടെ വിവാഹം ദിവസങ്ങൾ നീളുന്ന പരിപാടിയാണ്. വീടുകളിൽ നടക്കുന്ന റിസപ്ഷനിലാണ് മണവാട്ടികളുടെ ചിത്രം വരാറ്. അല്ലെങ്കിൽ പോട്ടെ അത് രണ്ട് പുരുഷന്മാർ തമ്മിലുള്ള വിവാഹമാണെങ്കിൽ എന്താണ് കുഴപ്പമെന്നും, ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന കുറേ മനോരോഗികളാണ് ഇതൊക്കെ ഹൈലൈറ്റ് ചെയ്യാൻ ശ്രമിക്കുന്നതെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

വ്യാപകമായ രീതിയിൽ വരന്മാരെ പരിഹസിക്കാൻ തുടങ്ങിയപ്പോഴാണ് ആ പോസ്റ്റിനൊപ്പമുള്ള കുറിപ്പിൽ മാറ്റം വരുത്തിയത്. എങ്കിലും വിർശനം വിടാതെ തുടർന്നപ്പോൾ ഒടുവിൽ പോസ്റ്റ് തന്നെ നീക്കം ചെയ്തു.ഇവിടെക്കൊണ്ടും ചിത്രം ഉണ്ടാക്കിയ പൊല്ലാപ്പ് തീർന്നില്ല.ഇപ്പോഴിത എം പിയുടെ അറിവോടെയല്ല ചിത്രം നീക്കം ചെയ്തതെന്നുമുള്ള വിശദീകരണവുമായി പേജിന്റെ അഡ്‌മിൻ രംഗത്തെത്തിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം കാസർകോട് നടന്ന വിവാഹത്തിൽ പങ്കെടുത്തതിന്റെ ചിത്രം എംപി പങ്കുവെച്ചത് വലിയ ചർച്ചയായിരുന്നു. ഫേസ്‌ബുക്കിൽ ഉണ്ണിത്താൻ നൽകിയ കുറിപ്പും ചിത്രത്തിലെ വധുമാരുടെ അഭാവവും ശ്രദ്ധയായതോടെ വലിയ ട്രോളുകളും ഉണ്ടായിരുന്നു.പല തവണ മാറ്റി എഴുതിയ പോസ്റ്റ് ഉണ്ണിത്താൻ പിന്നീട് പിൻവലിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത് ഉണ്ണിത്താൻ അറിഞ്ഞല്ല ചെയ്തതെന്നും അദ്ദേഹത്തിന്റെ സമ്മതമില്ലാതെയാണ് ചിത്രം പിൻവലിച്ചതെന്നും അഡ്‌മിൻ പാനൽ പറയുന്നു.

'ബഹുമാനപ്പെട്ട എംപിയുടെ അറിവോ സമ്മതമോ ഇല്ലാതെ ഇന്നലെ ചെയ്ത പോസ്റ്റ് പിൻവലിച്ചിരുന്നു. ഇതിൽ ക്ഷുഭിതനായ അദ്ദേഹം നൽകിയ ശക്തമായ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ വധു വരന്മാരുടെ അടക്കം മുഴുവൻ ഫോട്ടോയും ഒരിക്കൽ കൂടി പോസ്റ്റ് ചെയ്യുന്നു,' എന്നാണ് വിവാദത്തിൽ അഡ്‌മിൻ പാനലിന്റെ വിശദീകരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP