Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഈശോ ജേക്കബിന്റെ നിര്യാണത്തിൽ ഐഎപിസി അനുശോചിച്ചു

ഡോ. മാത്യു ജോയിസ്

ന്യൂയോർക്ക്: ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബിന്റെ അഡൈ്വസറി ബോർഡ് അംഗവും ഹ്യൂസ്റ്റൺ ചാപ്റ്ററിന്റെ പ്രഥമ പ്രസിഡന്റുമായിരുന്ന ഈശോ ജേക്കബിന്റെ നിര്യാണത്തിൽ ഐഎപിസി അനുശോചനം രേഖപ്പെടുത്തി. 2019 ഇൽ ഹൂസ്റ്റണിൽ വെച്ച് പ്രൗഡ ഗംഭീരമായി നടത്തിയ ഇന്റർനാഷ്ണൽ മീഡിയാ കോൺഫറൻസിന്റെ വൈസ് ചെയർമാനായിരുന്ന ഈശോ ജേക്കബിന്റെ നിര്യാണം ഐഎപിസിക്ക് കനത്ത നഷ്ടമാണെന്ന് ചെയർമാൻ പ്രഫ. ജോസഫ് എം.ചാലിൽ പറഞ്ഞു.

റിസ്‌ക് മാനേജുമെന്റ് ഫോർ ജേർണലിസ്റ്റ്സ് എന്ന വിഷയത്തിൽ നടത്തിയ സെമിനാർ, വിവിധ ജേർണലിസം വർക്ഷോപ്പുകൾ, പ്രസിഡൻഷ്യൽ ഇലക്ഷൻ ഡിബേറ്റ് തുടങ്ങിയ നിരവധി ആനുകാലിക വിഷയങ്ങളിൽ ജനശ്രദ്ധയാകർഷിച്ച പരിപാടികൾ സംഘടിപ്പിക്കാനും വിജയിപ്പിക്കാനും ഈശോ ജേക്കബിന്റെ അനിതര പാടവം പ്രശംസനീയമായിരുന്നു. ഈശോ ജേക്കബിന്റെ ആകസ്മികമായ വേർപാട് മാധ്യമലോകത്തിനാകെ തീരാനഷ്ടമാണെന്ന് ഐഎപിസി പ്രസിഡന്റ് ഡോ.എസ്.എസ്. ലാൽ പറഞ്ഞു.

ഐഎപിസിയുടെ രൂപീകരണ കാലഘട്ടം മുതൽ ഈ സംഘടനയോടു ചേർന്നു പ്രവർത്തിച്ച ഈശോ ജേക്കബിന്റെ നിര്യാണം അപ്രതീക്ഷിതവും ദുഃഖകരവുമാണെന്ന് ഐഎപിസി സ്ഥാപക ചെയർമാൻ ജിൻസ്മോൻ സക്കറിയ പറഞ്ഞു. ഐഎപിസിയുടെ വളർച്ചയ്ക്കായി ഈശോ ജേക്കബിന്റെ പ്രവർത്തനങ്ങൾ വിസ്മരിക്കാവുന്നതല്ല. കൂടാതെ അദ്ദേഹം ഏഷ്യൻഈറയുടെ റസിഡന്റ് എഡിറ്ററും അക്ഷരം മാസികയുടെ മാനേജിങ്് എഡിറ്ററും ആയിരുന്ന കാലഘട്ടത്തിൽ ഒപ്പം പ്രവർത്തിക്കാൻ സാധിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ മാധ്യമരംഗത്തെ പ്രഫഷണലിസം അടുത്തറിയാൻ സാധിച്ചത്. അദ്ദേഹത്തിന്റെ വേർപാട് ഐഎപിസിക്കും അമേരിക്കയിലെ മാധ്യമസമൂഹത്തിനും മലയാളികൾക്കും തീരാനഷ്ടമാണെന്നും ജിൻസ്മോൻ സക്കറിയ പറഞ്ഞു.

ഈശോ ജേക്കബിന്റെ വേർപാട് ഐഎപിസിയെ സംബന്ധിച്ചെടുത്തോളം നികത്താനാകാത്ത നഷ്ടമാണെന്ന് ഡയറക്ടർ ബോർഡ് വൈസ് ചെയർമാൻ ഡോ. മാത്യു ജോയിസ് പറഞ്ഞു. 2019 ൽ ഹ്യൂസ്റ്റണിൽ നടന്ന കോൺഫ്രൻസിന്റെ വൈസ് ചെയർമാനായി പ്രവർത്തിച്ച സമയത്താണ് ഈശോ ജേക്കബുമായി അടുത്ത് ഇടപഴുകിയതെന്നും ആ സമയത്ത് അദ്ദേഹത്തിനിലെ നേതാവിനെയും മാധ്യമപ്രവർത്തകനെയും അടുത്തറിയാൻ സാധിച്ചുവെന്നും മാത്തുക്കുട്ടി ഈശോയും റെജി ഫിലിപ്പും അനുസ്മരിച്ചു.

ഹ്യൂസ്റ്റനിൽ നിന്ന് 1988 ൽ പ്രസിദ്ധീകരണം ആരംഭിച്ച മലയാള മനോരാജ്യം എന്ന വാർത്താവാരികയിലൂടെ രംഗപ്രവേശം ചെയ്ത ഈശോ മാധ്യമരംഗത്തു ഉജ്ജ്വല നേട്ടങ്ങൾ കൈവരിച്ചാണ് അരങ്ങൊഴിയുന്നത്. ഒക്ടോബർ 15 വെള്ളിയാഴ്ച രാവിലെ 11.30 നായിരുന്നു അന്ത്യം. കോട്ടയം വാഴൂർ ചുങ്കത്തിൽ പറമ്പിൽ കുടുംബാംഗമായ ഇേtuഡാ. മാത്യു ജോയിസശാ 37 വർഷമായി അമേരിക്കയിലെത്തിയിട്ട്. ചങ്ങനാശേരി എസ്.ബി കോളജിൽനിന്നും നിന്നും ബിരുദാനനന്തരബിരുദ കോഴ്‌സ് പൂർത്തിയാക്കിയ ഇദ്ദേഹം കോട്ടയം സിഎംഎസ് കോളജിലെയും വാഴൂർ എൻഎസ്എസ് കോളജിലെയും പൂർവ വിദ്യാർത്ഥിയായിരുന്നു.

അമേരിക്കയിലെ മുൻനിര ഇൻഷുറൻസ് കമ്പിനികളിലെ ഫിനാൻഷ്യൽ സർവീസ് പ്രതിനിധിയായി രണ്ടു പതിറ്റാണ്ടിലേറെയായി സേവനം അനുഷ്ഠിക്കുന്നു. പ്രവർത്തന ശൈലികൊണ്ടു തന്നെ ഏവർക്കും പ്രിയങ്കരനാണ് ഇദ്ദേഹം. ലൈഫ് അണ്ടർറൈറ്റേഴ്‌സ് ട്രെയിനിങ് കൗൺസിൽ, അമേരിക്കൻ കോളജ് പെൻസിൽവാനിയയുടേയും ഫെലോഷിപ്പ് നേടിയിട്ടുണ്ട്.

ചങ്ങനാശ്ശേരി സെന്റ് വിൻസെന്റ് ഡി പോൾ സെമിനാരിയിലെ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുള്ള ഈശോ മലയാള മനോരമയിൽ സബ് എഡിറ്റർ ട്രെയിനി, കറസ്‌പോണ്ടന്റ്, ഫോർട്ട് ബെൻഡ് സ്റ്റാർ ന്യൂസ് വീക്കിലിയിൽ പ്രൊഡക്ഷൻ മാനേജർ, വോയിസ് ഏഷ്യയിൽ ന്യൂസ് എഡിറ്റർ, അക്ഷരം ഇന്റർനാഷണൽ മലയാളം മാസികയിൽ റെസിഡന്റ് എഡിറ്റർ, ഹൂസ്റ്റൺ സ്‌മൈൽസ്, ഏഷ്യൻ സ്‌മൈൽസ് മാസികകളുടെ പബ്ലിഷർ എന്നീ പദവികളും വഹിച്ചിട്ടുണ്ട്. 1980-90 കാലയളവിൽ ന്യൂ ഇംഗ്ലണ്ട് ബിസിനസ് സർവീസിൽ സെയിൽ കൺസൾട്ടന്റായും കിൻകോ കോർപറേഷനിൽ കംപ്യൂട്ടർ സർവീസ് കൺസൾട്ടന്റായും പ്രവർത്തിച്ചിട്ടുണ്ട്.

നിരവധി ഡിജിറ്റൽ, പ്രിന്റ് മാധ്യങ്ങളിൽ ഫീച്ചറുകളും കഥകളും ലേഖനങ്ങളും കാർട്ടൂണുകളും കവിതകളും രചിച്ചിട്ടുണ്ട്. നല്ലൊരു വായനക്കാരനും ചിന്തകനും എഴുത്തുകാരനും പരിചയസമ്പത്തുള്ള എഡിറ്ററും പബ്ലിഷറുമാണ് അദ്ദേഹം. മികച്ച പ്രഭാഷകൻ കൂടിയായ ഈശോ ടോസ്റ്റ്മാസ്റ്റേഴ്‌സ് അന്താരാഷ്ട്ര ക്ലബ് അംഗവുമാണ്. 2006-07 ൽ അക്കങ്ങളുടെ രൂപം, മൂല്യം എന്നിവയുടെ പിന്നിലെ യുക്തി സംബന്ധിച്ച കണ്ടുപിടിത്തവും അദ്ദേഹം നടത്തി. ദശാംശ സംഖ്യകളുടെ രൂപത്തെ സംബന്ധിച്ച വിവരങ്ങൾ അടങ്ങിയ ഗ്രന്ഥത്തിന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ലൈബ്രറി ഓഫ് കോൺഗ്രസിന്റെ കോപ്പിറൈറ്റും അദ്ദേഹം സ്വന്തമാക്കിയിരുന്നു. വിശ്വസ്തതയും ബുദ്ധിവൈഭവും പ്രവർത്തന സ്ഥിരതയും കൊണ്ടാണ് അദ്ദേഹം ഉന്നത വിജയം സ്വന്തമാക്കിയത്. ഈശോ അങ്കിൾ എന്നറിയപ്പെടുന്ന അദ്ദേഹം നോർത്ത് അമേരിക്കയിലെ ഫെഡറേഷൻ ഓഫ് കേരള അസോസിയേഷന്റെ നാഷണൽ പബ്ലിക് റിലേഷൻസ് കോ-ഓർഡിനേറ്ററായും മികച്ച സേവനം കാഴ്‌ച്ചവെച്ചിട്ടുണ്ട്. ഹൂസ്റ്റണിലെ മലയാളി അസോസിയേഷന്റെ ട്രഷററായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

കേരളത്തിനു പുറത്ത് ആദ്യമായി കംപ്യൂട്ടറൈസ്ഡ് ടൈപ്പ് സെറ്റിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് മലയാള പത്രം പ്രസിദ്ധീകരിച്ച് ചരിത്രം സൃഷ്ടിച്ച വ്യക്തി കൂടിയാണദ്ദേഹം. 1986 മുതൽ 1996 വരെ ഈ പത്രം പ്രസിദ്ധീകരിച്ചിരുന്നു. ഭാര്യ റേച്ചൽ ഈശോ. മക്കൾ: റോഷൻ, റോജൻ, റോയ്‌സാൻ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP