Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിബിൽ സ്‌കോർ ഇല്ലാത്തതിനാൽ വായ്പ ലഭിക്കാത്തവർക്ക് തന്റെ കമ്പനിയിൽ പങ്കാളിത്തം നൽകാമെന്നു പറഞ്ഞു രേഖകളും ഈടുകളും സ്വന്തമാക്കും; വ്യാജരേഖകൾ ചമച്ച് ലോൺ എടുത്തു കോടികൾ തട്ടിയെടുത്തു; ഇതുവരെ എത്തിയത് ഏഴു പരാതികൾ; റെജി മലയിൽ തട്ടിപ്പിന്റെ വമ്പൻ സ്രാവോ?

സിബിൽ സ്‌കോർ ഇല്ലാത്തതിനാൽ വായ്പ ലഭിക്കാത്തവർക്ക് തന്റെ കമ്പനിയിൽ പങ്കാളിത്തം നൽകാമെന്നു പറഞ്ഞു രേഖകളും ഈടുകളും സ്വന്തമാക്കും; വ്യാജരേഖകൾ ചമച്ച് ലോൺ എടുത്തു കോടികൾ തട്ടിയെടുത്തു; ഇതുവരെ എത്തിയത് ഏഴു പരാതികൾ; റെജി മലയിൽ തട്ടിപ്പിന്റെ വമ്പൻ സ്രാവോ?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മോൻസൺ മാവുങ്കൽ നടത്തിയ പുരാവസ്തു തട്ടിപ്പിന്റെ പിന്നാലെ കേരളക്കരയെ നടുക്കമോ മറ്റൊരു വായ്‌പ്പാ തട്ടിപ്പും? ഏഴു പരാതികൾ ലഭിച്ച മറ്റൊരു തട്ടിപ്പുകളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നു തുടങ്ങി. വ്യാജരേഖ ചമച്ച് കോടികൾ തട്ടിയെടുത്ത സംഭവത്തിൽ അറസ്റ്റിലായ റെജി മലയിൽ എന്നയാൾ ഒരു വമ്പൻ സ്രാവാണെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇപ്പോൾ പുറത്തുവന്നത് തട്ടിപ്പിന്റെ മഞ്ഞു മലയുടെ ഒരു ഭാഗം മാത്രമാണോ എന്ന സംശയവും ശക്തമായിട്ടുണ്ട്.

പൊലീസ് കേസിൽ അന്വേഷണം ഊർജിതമാക്കുമ്പോൾ റെജി മലയിലിനു പിന്നിൽ വൻ സംഘമെന്ന സംശയമാണ് ഉയർന്നിരിക്കുന്നത്. ബാങ്ക് ഉദ്യോഗസ്ഥരും നോട്ടറിമാരും വ്യാജ രേഖ തയാറാക്കുന്നവരും എല്ലാം ഉൾപ്പെട്ട സംഘമാണ് തട്ടിപ്പു നടത്തി വന്നിരുന്നത് എന്നാണ് പ്രാഥമിക അന്വേഷണത്തിൽ തിരിച്ചറിഞ്ഞിരിക്കുന്നതെന്ന് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നു. സംഭവത്തിൽ കൂടുതൽ പരാതിക്കാർ ഇതിനകം രംഗത്തെത്തിയിട്ടുണ്ട്. ഇയാളുടെ ഭാര്യയ്‌ക്കെതിരെയും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.

അതേസമയം കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്ന നിലപാടിലാണ് പരാതിക്കാർ. ദേശസാൽകൃത ബാങ്കുകളുടെ ഉദ്യോഗസ്ഥർ പ്രതിസ്ഥാനത്തുണ്ട് എന്നു സംശയിക്കുന്ന സാഹചര്യത്തിൽ സിബിഐ, ഇഡി അന്വേഷണ ഏജൻസികൾ കേസ് അന്വേഷിക്കണം എന്നാണ് ആവശ്യം. ബാങ്കു വായ്‌പ്പയുടെ പേരിൽനടത്തിയ തട്ടിപ്പായതിനാൽ വിശദമായ അന്വേഷണം വേണമെന്ന ആവശ്യമാണ്് ശക്തമാകുന്നത്.

റെജിയിൽ നിന്നും ഇയാളിൽ നിന്ന് പൊലീസ് നിരവധി വ്യാജ പാസ്‌പോർട്ട്, ആധാർ, പാൻകാർഡ് തുടങ്ങിയവയാണ് കണ്ടെത്തിയത്. നിരവധിപ്പേരുടെ വസ്തു വകകൾ പണയപ്പെടുത്തിയായിരുന്നു തട്ടിപ്പ്. ഇതിനകം ഏഴിലധികം പേർ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. പരാതികളെ തുടർന്ന് തമിഴ്‌നാട്ടിൽ നിന്നായിരുന്നു അറസ്റ്റ്.

സിബിൽ സ്‌കോർ ഇല്ലാത്തതിനാൽ വായ്പ ലഭിക്കാത്തവർക്ക് തന്റെ കമ്പനിയിൽ പങ്കാളിത്തം നൽകാമെന്നു പറഞ്ഞു രേഖകളും മറ്റു ഈടുകളും സ്വന്തമാക്കി ഇവ ഉപയോഗിച്ചായിരുന്നു തട്ടിപ്പു നടത്തിയത്. കരം അടച്ച രസീത് ഉൾപ്പടെ കൃത്രിമമായി നിർമ്മിച്ചു. 2017ൽ ബാങ്കിൽ നിന്നു ലോൺ എടുത്തു നൽകാമെന്ന് അറിയിച്ച് ആലുവ സ്വദേശിയിൽ നിന്ന് സ്ഥലവും വീടും ഈടു വച്ച് 19 ലക്ഷത്തിലേറെ കടമെടുത്തു. സ്ഥലം ഉടമയ്ക്ക് മൂന്നര ലക്ഷത്തിൽ താഴെ മാത്രം തുക നൽകി ബാക്കി ഇയാൾ തട്ടിയെടുക്കുകയും പിന്നീട് ലോൺ പുതുക്കി 64 ലക്ഷം രൂപ വായ്പ എടുക്കുകയും ചെയ്തു. സംഭവത്തിൽ പരാതി നൽകിയ വീട്ടുടമ പ്രകാശൻ വൈകാതെ ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP