Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ട്വന്റി 20 ലോകകപ്പ് ലക്ഷ്യമിട്ട് താരങ്ങൾ ദുബായിൽ; ഇന്ത്യ-ഇംഗ്ലണ്ട് സന്നാഹ മത്സരം ഇന്ന് ; മത്സരം രാത്രി 7.30 മുതൽ

ട്വന്റി 20 ലോകകപ്പ് ലക്ഷ്യമിട്ട് താരങ്ങൾ ദുബായിൽ; ഇന്ത്യ-ഇംഗ്ലണ്ട് സന്നാഹ മത്സരം ഇന്ന് ; മത്സരം രാത്രി 7.30 മുതൽ

സ്പോർട്സ് ഡെസ്ക്

ദുബായ്: ട്വന്റി 20 ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യ-ഇംഗ്ലണ്ട് സന്നാഹ മത്സരം ഇന്ന്. ദുബായിലെ ഐസിസി അക്കാഡമി ഗ്രൗണ്ടിൽ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം തുടങ്ങുക. ടി20യിൽ ക്യാപ്റ്റനായി വിരാട് കോഹ് ലിയുടെ അവസാന ടൂർണമെന്റാണിത് എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. മുൻ നായകൻ എം എസ് ധോണിയും ഇന്ത്യൻ ടീമിനൊപ്പം ഉപദേഷ്ടാവായി ഉണ്ട്.

ഐപിഎല്ലിന് ശേഷം ടീമിലെത്തിയ താരങ്ങൾ ഇന്നലെ മുതൽ പരിശീലനം ആരംഭിച്ചു. ഞായറാഴ്ച പാക്കിസ്ഥാനെതിരാണ് ടൂർണമെന്റിലെ ഇന്ത്യയുടെ ആദ്യ മത്സരം. അതിനുമുൻപ് ഓസ്ട്രേലിയയുമായും ഇന്ത്യ സന്നാഹ മത്സരം കളിക്കും.

ഇന്ത്യയുടെ ടി20 ലോകകപ്പ് സ്‌ക്വാഡ്

വിരാട് കോഹ് ലി(ക്യാപ്റ്റൻ), രോഹിത് ശർമ്മ(വൈസ് ക്യാപ്റ്റൻ), കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്, റിഷഭ് പന്ത്(വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ(വിക്കറ്റ് കീപ്പർ), ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുൽ ചഹാർ, രവിചന്ദ്ര അശ്വിൻ, ഷർദ്ദുൽ ഠാക്കൂർ, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുമ്ര, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി.

റിസർവ് താരങ്ങൾ

ശ്രേയസ് അയ്യർ, ദീപക് ചഹർ, അക്സർ പട്ടേൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP