Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രകൃതിക്ഷോഭങ്ങളെ സർക്കാർ ഗൗരവമായി കാണുന്നില്ലെന്ന് പ്രതിപക്ഷ നേതാവ്; കഴിഞ്ഞ വർഷം മാത്രം ആയിരത്തോളം ചെറിയ മണ്ണിടിച്ചിലുകളുണ്ടായിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്നും വിമർശനം

പ്രകൃതിക്ഷോഭങ്ങളെ സർക്കാർ ഗൗരവമായി കാണുന്നില്ലെന്ന് പ്രതിപക്ഷ നേതാവ്; കഴിഞ്ഞ വർഷം മാത്രം ആയിരത്തോളം ചെറിയ മണ്ണിടിച്ചിലുകളുണ്ടായിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്നും വിമർശനം

മറുനാടൻ മലയാളി ബ്യൂറോ

കൊക്കയാർ: കേരളത്തിൽ തുടർച്ചയായുണ്ടാകുന്ന പ്രകൃതി ക്ഷോഭങ്ങളെ സർക്കാർ ഗൗരവമായി കാണുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കഴിഞ്ഞ വർഷം മാത്രം ആയിരത്തോളം ചെറിയ മണ്ണിടിച്ചിലുകളുണ്ടായിട്ടും സർക്കാർ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ദുരന്തങ്ങൾക്ക് ഇരയാകുന്നത് പാവപ്പെട്ട ജനങ്ങളാണ്. രക്ഷാപ്രവർത്തനം നടത്താൻ ഒരുപാട് വൈകി. പ്രതിപക്ഷം നിരന്തരമായി ആവശ്യപ്പെട്ട കാര്യങ്ങൾ സർക്കാർ മുഖവിലയ്ക്കെടുത്തില്ല. ഇന്നലെ രാവിലെ ഉരുൾപൊട്ടലുണ്ടായിട്ടും തെരച്ചിൽ ദുഷ്‌കരമായിരുന്നു.

ഇന്നലെ പകൽ എന്തുകൊണ്ടാണ് രക്ഷാപ്രവർത്തനം നടത്താത്തത് എന്തുകൊണ്ടെന്ന് ബന്ധപ്പെട്ടവർ വിശദീകരിക്കണം. കൊക്കയാറിൽ മുൻ പഞ്ചായത്ത് മെമ്പർ മാത്രമാണ് ഇന്നലെ വൈകുന്നേരത്തോടെ ജെസിബിയുമായി എത്തിയത്. പൊലീസോ ഫയർഫോഴ്സോ ഒന്നും എത്തിയില്ലെന്നും സതീശൻ പറഞ്ഞു.രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ കൂടുതൽ വിമർശനങ്ങൾ ഉന്നയിക്കുന്നില്ലെന്നും വി.ഡി. സതീശൻ കൊക്കയാർ സന്ദർശിക്കുന്നതിനിടെ പ്രതികരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP