Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അവാർഡിന് പിന്നാലെ എന്നിവരുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്; സിദ്ധാർത്ഥ് ശിവയ്ക്ക് ആശംസയുമായി മമ്മൂട്ടി

അവാർഡിന് പിന്നാലെ എന്നിവരുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്; സിദ്ധാർത്ഥ് ശിവയ്ക്ക് ആശംസയുമായി മമ്മൂട്ടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രണ്ട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ നേടിയതിന് പിന്നാലെ എന്നിവർ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. മമ്മൂട്ടിയാണ് പോസ്റ്റർ പങ്കുവച്ചത്. ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയ സിദ്ധാർത്ഥ് ശിവയെ പ്രശംസിച്ചുകൊണ്ടാണ് മമ്മൂട്ടിയുടെ പോസ്റ്റ്.

എന്നിവരുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്യാൻ സന്തോഷമുണ്ട്. മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ സിദ്ധാർത്ഥ് ശിവയ്ക്ക് ആശംസകൾ- മമ്മൂട്ടി കുറിച്ചു. ചിത്രത്തിലെ കഥാപാത്രങ്ങളുടെ ചിത്രങ്ങൾക്കൊപ്പമാണ് പോസ്റ്റർ. ചിത്രത്തിലെ പ്രകടനത്തിന് സുധീഷിന് മികച്ച സഹനടനുള്ള പുരസ്‌കാരവും ലഭിച്ചിരുന്നു.

ജീവിതത്തിലെ നിർണായമായ ഒരു പരീക്ഷണ ഘട്ടത്തെ നേരിടേണ്ടി വരുന്ന ഒരു സംഘം യുവാക്കളുടെ വിഹ്വലതകളെ ശിൽപഭദ്രതയോടെ അയത്‌ന ലളിതമായി ആവിഷ്‌കരിച്ച സംവിധാന മികവിനാണ് സിദ്ധാർത്ഥ് ശിവയ്ക്ക് അവാർഡ് എന്നാണ് ജൂറി പറയുന്നത്. എന്നിവർ എന്ന തന്റെ ചിത്രത്തിലൂടെ മനുഷ്യന്റെ പെരുമാറ്റത്തിലെ സങ്കീർണതകളെയും അവയുടെ രീതിയെയും കുറിച്ചാണ് സിദ്ധാർഥ് ശിവ പറയുന്നത്. വ്യക്തിപരമായ ശത്രുത രാഷ്ട്രീയ വൈരമായി മാറുന്ന സംഭവത്തോടെയാണ് തുടക്കം. തുടർന്ന് വിദ്യാർത്ഥികൾക്ക് ഒളിവിൽ താമസിക്കേണ്ടിവരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP