Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അഫ്ഗാൻ വിഷയം: സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാനൊരുങ്ങി ഇന്ത്യ

അഫ്ഗാൻ വിഷയം: സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാനൊരുങ്ങി ഇന്ത്യ

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: അഫ്ഗാൻ വിഷയം ചർച്ച ചെയ്യാൻ വിവിധ രാജ്യങ്ങളുടെ ഉന്നതതല സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാനൊരുങ്ങി ഇന്ത്യ. റഷ്യ, ചൈന, യുഎസ് അടക്കമുള്ള രാജ്യങ്ങൾ യോഗത്തിൽ പങ്കെടുത്തേക്കുമെന്നാണ് വിവരം.

യോഗത്തിൽ പങ്കെടുക്കുന്ന അതിഥികളെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ല. യോഗത്തിലേക്ക് താലിബാനെ ക്ഷണിക്കാനുള്ള സാധ്യത കുറവാണ്, എന്നാൽ പാക്കിസ്ഥാനെ ക്ഷണിച്ചേക്കുമെന്നും വിവരങ്ങളുണ്ട്.

അതേസമയം പാക്കിസ്ഥാൻ സുരക്ഷാ ഉദ്യോഗസ്ഥൻ മൊയീദ് യൂസുഫിനുള്ള ക്ഷണക്കത്ത് നീട്ടിവെച്ചതായും റിപ്പോർട്ടുകളുണ്ട്. നവംബർ രണ്ടാം വാരത്തിലായിരിക്കും യോഗം നടക്കുക എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

ഒക്ടോബർ 20ന് താലിബാനുമായി ബന്ധപ്പെട്ട് റഷ്യയുടെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ ഇന്ത്യയും പങ്കെടുക്കുന്നുണ്ട്. യോഗത്തിൽ താലിബാൻ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. മോസ്‌കോയിൽ വെച്ച് അഫ്ഗാനുമായി ബന്ധപ്പെട്ട് നടക്കുന്ന യോഗത്തിൽ പങ്കെടുക്കുമെന്ന് താലിബാൻ പ്രതിനിധി വ്യക്തമാക്കിയിട്ടുണ്ടെന്ന് ടിഎഎസ്എസ് ന്യൂസ് ഏജൻസിയെ ഉദ്ധരിച്ച് റഷ്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP