Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

'ഇടുക്കി ഡാമിനെ അടുക്കളയുമായി ബന്ധിപ്പിക്കുന്ന പദ്ധതി ആരംഭിച്ചോ' എന്ന് ശ്രീജിത്ത് പണിക്കർ; മുഴുഭ്രാന്ത-നായ ഒരുത്തനേ പ്രളയത്തെച്ചൊല്ലി അർമാദിക്കാൻ കഴിയൂവെന്ന് മുൻ ജഡ്ജ് എസ്. സുധീപ്; വിമർശിക്കുന്നത് പ്രളയബാധിതരെയല്ല; സർക്കാരിനെയെന്ന് മറുപടി; 'മഴക്കെടുതി' ചർച്ചയാകുമ്പോൾ

'ഇടുക്കി ഡാമിനെ അടുക്കളയുമായി ബന്ധിപ്പിക്കുന്ന പദ്ധതി ആരംഭിച്ചോ' എന്ന് ശ്രീജിത്ത് പണിക്കർ; മുഴുഭ്രാന്ത-നായ ഒരുത്തനേ പ്രളയത്തെച്ചൊല്ലി അർമാദിക്കാൻ കഴിയൂവെന്ന് മുൻ ജഡ്ജ് എസ്. സുധീപ്; വിമർശിക്കുന്നത് പ്രളയബാധിതരെയല്ല; സർക്കാരിനെയെന്ന് മറുപടി; 'മഴക്കെടുതി' ചർച്ചയാകുമ്പോൾ

ന്യൂസ് ഡെസ്‌ക്‌

കോഴിക്കോട്: സംസ്ഥാനത്തെ മഴക്കെടുതിയിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച ശ്രീജിത്ത് പണിക്കറിനെതിരെ പ്രതികരണവുമായി മുൻ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എസ്. സുധീപ് രംഗത്ത് എത്തിയതോടെ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ച ചൂടുപിടിക്കുന്നു. 'ഇടുക്കി ഡാമിനെ അടുക്കളയുമായി ബന്ധിപ്പിക്കുന്ന പദ്ധതി ആരംഭിച്ചോ' എന്നായിരുന്നു ശ്രീജിത്ത് പണിക്കരുടെ ആദ്യ പോസ്റ്റ്. നിരവധി പേരാണ് അനുകൂലിച്ചും വിമർശിച്ചും രംഗത്തെത്തിയത്.

'മുഴുഭ്രാന്ത-നായ'ഒരുത്തനേ പ്രളയത്തെച്ചൊല്ലി ഇങ്ങനെ അർമാദിക്കാൻ കഴിയൂ എന്ന് അദ്ദേഹം തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പ്രതികരിച്ചു. പ്രളയട്രോളുകൾ തുടർച്ചയായി പോസ്റ്റ് ചെയ്ത് ശ്രീജിത്ത് പ്രളയം ആഘോഷിക്കുകയാണെന്നും മുഴുഭ്രാന്തനായ ഒരുത്തനേ പ്രളയത്തെച്ചൊല്ലി ഇങ്ങനെ അർമാദിക്കാൻ കഴിയൂയെന്നും എസ് സുദീപ് വ്യക്തമാക്കി. എത്രയോ സാധുക്കളായ മനുഷ്യരെയാണ് പ്രളയജലം കൊണ്ടുപോയതെന്നും ശ്രീജിത്തിനെ പ്രളയത്തിനു പോലും വേണ്ടാതായല്ലോയെന്നും സുദീപ് അഭിപ്രായപ്പെട്ടു.

എസ് സുദീപ് പറഞ്ഞത്: ''പ്രളയ നിരീക്ഷിക-നായ പണിക്കർ എന്ന നികൃഷ്ടജീവിയെക്കുറിച്ചാണ്. പ്രളയക്കെടുതിയിൽ നാട് നട്ടം തിരിയുമ്പോൾ, പ്രളയട്രോളുകൾ തുടർച്ചയായി പോസ്റ്റ് ചെയ്ത് അവൻ പ്രളയം ആഘോഷിക്കുകയാണ്. ധീര-നായ അവൻ കമന്റ് ബോക്സ് പൂട്ടി വച്ചാണ് അവന്റെ ഭ്രാന്ത് ആഘോഷിക്കുന്നത്. മുഴുഭ്രാന്ത-നായ ഒരുത്തനേ പ്രളയത്തെച്ചൊല്ലി ഇങ്ങനെ അർമാദിക്കാൻ കഴിയൂ.

ന്യൂസ് റൂമിൽ ക്ഷണിച്ചിരുത്തി അവനെയൊക്കെ സംഭവമാക്കാൻ ശ്രമിക്കുന്നവരെയാണ് ആദ്യം തല്ലേണ്ടത്. മാനസിക വെല്ലുവിളി നേടുന്ന ഒരു തീവ്ര വലതുപക്ഷ ജന്തു എങ്ങനെയാണ് വെറും രാഷ്ട്രീയ നിരീക്ഷകൻ ആകുന്നത്? എത്രയോ സാധുക്കളായ മനുഷ്യരെയാണ് പ്രളയജലം കൊണ്ടുപോയത്. ഇവനെയൊക്കെ പ്രളയത്തിനു പോലും വേണ്ടാതായല്ലോ...നരക വാരിധി നടുവിലാണ് ഞങ്ങൾ. ഈ നിരീക്ഷക-നായ എന്ന നരകത്തീന്ന് ഞങ്ങളെ കരകേറ്റണേ...''

ശ്രീജിത്തിനെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേർ രംഗത്തെത്തി. പിന്നാലെ സ്ഥിതിഗതികൾ സസൂക്ഷ്മം വിലയിരുത്തുന്ന പാത്തുമ്മയുടെ ആടും ശക്കീർ ഹുശൈനും എന്നാണ് ശ്രീജിത്ത് പണിക്കർ ഷെയർ ചെയ്ത മറ്റൊരു പോസ്റ്റ്.

നമ്മുടെ ഇരട്ടചുങ്കനുവേണ്ടി ഇനിയും നമ്മൾ മുങ്ങി താഴും.. നിങ്ങളാരുവാ നിരീക്ഷിക്കാൻ. ശ്രീജിത് പണിക്കരെ പോലെ ഒരു സാധാരണ മനുഷ്യനെപ്പോലും ഭയക്കുന്ന മാനസിക നിലയിലേക്ക് അന്ധംകമ്മികൾ കൂപ്പുകുത്തിയിരിക്കുന്നു. പിണറായിക്ക് എതിരെ മിണ്ടാതെ ഇരിക്കാൻ, കേരളം നോർത്ത് കോറീയോ അല്ലേൽ ചൈന അല്ല നരേന്ദ്ര മോദി ഭരിക്കുന്ന, ജനാധിപത്യ ഇന്ത്യ ആണ്, പൊതുവെ പറഞ്ഞാൽ രാജാവിനെ പുകഴ്‌ത്തി പറയാം ഇകഴ്‌ത്തി പറയരുത്. ഇന്നുള്ളത് രാജഭരണമാണ്, പിണറായി രാജാവ്! കേന്ദ്രത്തിൽ മോദി രാജാവ്! ജനാധിപത്യം ചത്തുമലച്ചു, കുഴിച്ചുമൂടി, മണ്ണടിഞ്ഞു.


പ്രളയം കാണുമ്പോൾ ബ്രാഞ്ച് സെക്രട്ടറി മുതൽ ഉള്ള പാർട്ടി സഖാക്കൾ ഹാപ്പിയിലാണ്, ഒരു വർഷത്തേക്കുള്ള കുടുംബചെലവിനുള്ള പണം ബക്കറ്റ് പിരിവിനിടയിൽ ഇവർ സമ്പാദിക്കും,
കുണ്ടന്നായർ പ്രളയത്തിനിടയിൽ രക്ഷപ്പെടുകയും ചെയ്തു. മനുഷ്യർ ഒരു ദുരന്തത്തിൽ അകപെടുമ്പോൾ അതിലും ട്രോൾ ഉണ്ടാക്കി ചിരിക്കാൻ കഴിയുന്ന ഏക വിഭാഗം അത് സന്ഘികൾ ആവും..
5 വർഷത്തെ മാൻഡ്രേക്ക് ദുരിതം 10 വർഷത്തേക്ക് കൂട്ടി നൽകിയ മണ്ടന്മാർക്ക് ഒപ്പം നമുക്കും നേരിടാം ഈ പേമാരിയെ..എന്നിങ്ങനെ പോകുന്നു വിവിധ കമന്റുകൾ.

ഇതിന് പിന്നാലെ വിമർശകർക്ക് മറുപടിയുമായി വീണ്ടും ശ്രീജിത്ത് പണിക്കർ രംഗത്തെത്തി. പ്രിയ കമ്യോളേ, നിങ്ങൾ എനിക്കു നൽകിയ, താഴെപ്പറയുന്ന നിർദ്ദേശങ്ങൾ അടങ്ങിയ ചെമ്പോലത്തിട്ടൂരം വല്ല അടുപ്പിലും കൊണ്ടുവച്ച് കത്തിക്കുക എന്നായിരുന്നു പരിഹാസം.

വിമർശിക്കുന്നത് പ്രളയത്തെയല്ല, പ്രളയബാധിതരെയല്ല; സർക്കാരിനെയാണ്. സർക്കാരിനോടുള്ള വിമർശനം രക്ഷാപ്രവർത്തനത്തെയൊന്നും തടസ്സപ്പെടുത്തുകയില്ലല്ലോ. വെള്ളപ്പൊക്കത്തെ കുറിച്ച് ചോദിക്കേണ്ടത് വെള്ളപ്പൊക്ക കാലത്തു തന്നെയാണ്. അല്ലാതെ അടുത്ത ശ്രീകൃഷ്ണ ജയന്തിക്ക് വൈകിട്ട് നാലുമണിക്ക് ചോദിക്കാം എന്നല്ലല്ലോ കരുതേണ്ടത്. കോവിഡ് കാലത്ത് കേരളത്തിലെ നദികളിൽ മൃതദേഹങ്ങൾ ഒഴുക്കേണ്ട ഗതികേട് ഉണ്ടായില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതും കലണ്ടർ നോക്കി പിന്നീടൊരു തീയതിയിൽ അല്ലല്ലോ.

ഇന്നുള്ളത് രാജഭരണമല്ല, ജനാധിപത്യമാണ്. രാജാവിനെ വിമർശിക്കുന്നത് രാജ്യദ്രോഹമാകുന്ന കാലം തന്നെ ചത്തുപോയി. നിരീക്ഷകർ അഭിപ്രായം പറയും. അതങ്ങു ചങ്കിലെ ചൈനയിൽ കൊണ്ടാൽ രണ്ടുറൗണ്ട് നെന്മയുള്ള ലോഹമേ പാടിയിട്ട് പോയി പണി നോക്കണം ഹേ. എന്ന് ശ്രീജിത്ത് പണിക്കർ ഫേസ്‌ബുക്കിൽ കുറിച്ചു.

പ്രിയ കമ്യോളേ, നിങ്ങൾ എനിക്കു നൽകിയ, താഴെപ്പറയുന്ന നിർദ്ദേശങ്ങൾ അടങ്ങിയ ചെമ്പോലത്തിട്ടൂരം വല്ല അടുപ്പിലും കൊണ്ടുവച്ച് കത്തിക്കുക:


ശ്രീജിത്ത് പണിക്കറുടെ ഫേസ്‌ബുക്ക് കുറിപ്പ്
[1] മഹാപ്രളയം ഉണ്ടായപ്പോൾ മതിയായ മുന്നറിയിപ്പ് നൽകാതെ ഡാം തുറന്ന് മനുഷ്യരെ ഭയപ്പെടുത്തിയതിനെ കുറിച്ച് മിണ്ടരുത്.
[2] റൂം ഫോർ ദി റിവർ പദ്ധതി പഠിക്കാൻ പൊതുപണം ഉപയോഗിച്ചു നടത്തിയ നെതർലാൻഡ്‌സ് സന്ദർശനത്തെ കുറിച്ച് മിണ്ടരുത്.
[3] ക്വാറികളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ പ്രളയം മനുഷ്യ നിർമ്മിതമെന്ന മാധവ് ഗാഡ്ഗിലിന്റെ അഭിപ്രായത്തെ കുറിച്ച് മിണ്ടരുത്.
[4] ഇടുക്കി ഡാമിലെ ഫ്‌ളഡ് കുഷ്യൻ ശരിയായി മാനേജ് ചെയ്യാത്തതു കൊണ്ടാണ് വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാനാവാതെ പോയതെന്നും ഡാമുകളുടെ മോശം മാനേജ്‌മെന്റാണ് ദുരന്തത്തിന്റെ ആഘാതം വർദ്ധിപ്പിച്ചതെന്നും, സിഎജി നിർദ്ദേശത്താൽ ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസ് നടത്തിയ പഠനത്തിൽ കണ്ടെത്തിയതിനെ കുറിച്ച് മിണ്ടരുത്.
[5] മോശം ഡാം മാനേജ്‌മെന്റ് കാരണമാണ് ദുരന്തം രൂക്ഷമായതെന്ന ഹൈക്കോടതി അമിക്കസ് ക്യൂറി റിപ്പോർട്ടിനെ കുറിച്ച് മിണ്ടരുത്.
[6] പ്രളയഫണ്ടിൽ നിന്ന് ലക്ഷങ്ങൾ മുക്കിയതിനെ കുറിച്ചുള്ള കേസുകളെ കുറിച്ച് മിണ്ടരുത്.
[7] റീബിൽഡ് കേരള പദ്ധതിയെക്കുറിച്ച് മിണ്ടരുത്.
[8] മുഖ്യമന്ത്രിയുടെ നെതർലൻഡ്‌സ് സന്ദർശനത്തിൽ സഹായിച്ച കൺസൾട്ടന്റിനെ റീബിൽഡ് കേരളയിൽ ഉൾപ്പെടുത്താനുള്ള ചീഫ് സെക്രട്ടറിയുടെ വിവാദ നിർദ്ദേശത്തെ കുറിച്ച് മിണ്ടരുത്.
[9] പ്രളയ ധനസഹായത്തിലെ തിരിമറി അന്വേഷിക്കാൻ റവന്യൂ മന്ത്രി ആവശ്യപ്പെട്ടതിനെ കുറിച്ച് മിണ്ടരുത്.
[10] ഈ സമയത്ത് വിമർശിക്കരുത്.
വിമർശിക്കുന്നത് പ്രളയത്തെയല്ല, പ്രളയബാധിതരെയല്ല; സർക്കാരിനെയാണ്. സർക്കാരിനോടുള്ള വിമർശനം രക്ഷാപ്രവർത്തനത്തെയൊന്നും തടസ്സപ്പെടുത്തുകയില്ലല്ലോ. വെള്ളപ്പൊക്കത്തെ കുറിച്ച് ചോദിക്കേണ്ടത് വെള്ളപ്പൊക്ക കാലത്തു തന്നെയാണ്. അല്ലാതെ അടുത്ത ശ്രീകൃഷ്ണ ജയന്തിക്ക് വൈകിട്ട് നാലുമണിക്ക് ചോദിക്കാം എന്നല്ലല്ലോ കരുതേണ്ടത്. കോവിഡ് കാലത്ത് കേരളത്തിലെ നദികളിൽ മൃതദേഹങ്ങൾ ഒഴുക്കേണ്ട ഗതികേട് ഉണ്ടായില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതും കലണ്ടർ നോക്കി പിന്നീടൊരു തീയതിയിൽ അല്ലല്ലോ.
ഇന്നുള്ളത് രാജഭരണമല്ല, ജനാധിപത്യമാണ്. രാജാവിനെ വിമർശിക്കുന്നത് രാജ്യദ്രോഹമാകുന്ന കാലം തന്നെ ചത്തുപോയി. നിരീക്ഷകർ അഭിപ്രായം പറയും. അതങ്ങു ചങ്കിലെ ചൈനയിൽ കൊണ്ടാൽ രണ്ടുറൗണ്ട് നെന്മയുള്ള ലോഹമേ പാടിയിട്ട് പോയി പണി നോക്കണം ഹേ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP