Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മഴക്കെടുതിയിൽ കെഎസ്ഇബിക്ക് നഷ്ടം പന്ത്രണ്ടരകോടി; മൂന്നരലക്ഷം കണക്ഷനുകൾ റദ്ദായി; പുനഃസ്ഥാപിച്ചത് രണ്ടരലക്ഷം കണക്ഷനുകൾ; ഡാമുകൾ തുറക്കേണ്ട സാഹചര്യമില്ലെന്നും കെഎസ്ഇബി

മഴക്കെടുതിയിൽ കെഎസ്ഇബിക്ക് നഷ്ടം പന്ത്രണ്ടരകോടി; മൂന്നരലക്ഷം കണക്ഷനുകൾ റദ്ദായി; പുനഃസ്ഥാപിച്ചത് രണ്ടരലക്ഷം കണക്ഷനുകൾ; ഡാമുകൾ തുറക്കേണ്ട സാഹചര്യമില്ലെന്നും കെഎസ്ഇബി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മഴക്കെടുതിയിൽ കെഎസ്ഇബിക്ക് പന്ത്രണ്ടരകോടിയുടെ നഷ്ടമുണ്ടായെന്ന് വിലയിരുത്തൽ. ഇത് യുദ്ധകാലടിസ്ഥാനത്തിൽ പരിഹരിക്കും. മൂന്നരലക്ഷം വൈദ്യുതി കണക്ഷനുകൾ റദ്ദായി. രണ്ടരലക്ഷം കണക്ഷനുകൾ പുനഃസ്ഥാപിച്ചു. ബാക്കി കണക്ഷനുകൾ എത്രയും വേഗം പുനഃസ്ഥാപിക്കുമെന്നും കെഎസ്ഇബി അറിയിച്ചു. തൽക്കാലം ഡാമുകൾ തുറക്കേണ്ട സാഹചര്യമില്ലെന്നും കെഎസ്ഇബി അറിയിച്ചു.

അതേസമയം അറബിക്കടലിലെ ന്യൂനമർദ്ദം ദുർബലമായതോടെ സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു. എന്നാൽ തുലാവർഷത്തിന് മുന്നോടിയായിയുള്ള കിഴക്കൻ കാറ്റിന്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് ബുധനാഴ്ചയോടെ മഴ കനക്കും. ബുധനാഴ്‌ച്ച മുതൽ നാല് ദിവസത്തേക്ക് വ്യാപക മഴ തുടരും. ബുധനാഴ്ച തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള പത്ത് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിൽ ഇനിയും മഴ തുടർന്നാൽ സ്ഥിതി വഷളാകും.

കെഎസ്ഇബിയുടെ കക്കി, ഷോളയാർ, പെരിങ്ങൽകൂത്ത്, കുണ്ടള, കല്ലാർക്കുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, മൂഴിയാർ ഡാമുകളിലാണ് നിലവിൽ റെഡ് അലർട്ടുള്ളത്. ജലസേചന വകുപ്പിന്റെ പീച്ചി, ചുള്ളിയാർ ഡാമുകളിലും റെഡ് അലർട്ടാണ്. ജലാശയങ്ങളിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാലും ജാഗ്രത വേണം. ഉയർന്ന തിരമാലകൾക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP