Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

47 ആം വയസ്സിൽ പങ്കെടുത്ത പരീക്ഷയുടെ ഫലം വന്നത് 21 വർഷത്തിന് ശേഷം!; എറണാകുളം സ്വദേശി കുര്യനെത്തേടി വന്നത് നിയമവകുപ്പിന്റെ പരീക്ഷഫലം

47 ആം വയസ്സിൽ പങ്കെടുത്ത പരീക്ഷയുടെ ഫലം വന്നത് 21 വർഷത്തിന് ശേഷം!; എറണാകുളം സ്വദേശി കുര്യനെത്തേടി വന്നത് നിയമവകുപ്പിന്റെ പരീക്ഷഫലം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: 21 വർഷം മുൻപ് പങ്കെടുത്ത പരീക്ഷയുടെയും അഭിമുഖത്തിന്റെയും ഫലം ഇപ്പോൾ അപേക്ഷകനെ അറിയിച്ച് നിയമവകുപ്പ്. അറുപത്തെട്ടാം വയസ്സിൽ അഭിഭാഷകവൃത്തിയൊക്കെ അവസാനിപ്പിച്ചു സ്വസ്ഥമായി ഇരിക്കുമ്പോഴാണ് എറണാകുളം ഓൾഡ് റെയിൽവേ സ്റ്റേഷൻ റോഡ് വള്ളമറ്റം വി.ജെ.കുര്യനെ തേടി കത്ത് വരുന്നത്.

അഡിഷനൽ നിയമസെക്രട്ടറി എൻ.ജീവനാണ് കത്ത് അയച്ചത്.'വിഷയം: നിയമ (എച്ച്) വകുപ്പ് നോട്ടറി നിയമനംഅപേക്ഷ നിരസിച്ചത് സംബന്ധിച്ച്.' 'സൂചന: 2000 ജൂലൈ 12 ലെ മെമോറിയൽ. നോട്ടറി നിയമനത്തിനായി താങ്കൾ സമർപ്പിച്ച അപേക്ഷ സർക്കാർ പരിശോധിക്കുകയും 1956ലെ നോട്ടറീസ് ചട്ടങ്ങളിലെ ചട്ടം (8(1) (സി) പ്രകാരം തീർപ്പാക്കുകയും ചെയ്ത വിവരം അറിയിക്കുന്നു എന്നായിരുന്നു കത്തിന്റെ ഉള്ളടക്കം.

സംഭവം ഇങ്ങനെ ..കുര്യൻ 1981 എന്റോൾ ചെയ്തു പ്രാക്ടീസ് തുടങ്ങിയതാണ്. 2000ൽ നോട്ടറിയാകാൻ അപേക്ഷ നൽകിയിരുന്നു. തുടർന്ന് തിരുവനന്തപുരത്ത് എത്തി പരീക്ഷയിലും അഭിമുഖത്തിലും പങ്കെടുത്തു. താൻ തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല എന്ന കാര്യം അനൗദ്യോഗികമായി അറിഞ്ഞതോടെ കുര്യൻ അക്കാര്യം വിട്ടു. പക്ഷേ സർക്കാർ വിട്ടില്ല, 21വർഷത്തിനുശേഷമാണെങ്കിലും കുര്യനെ വിവരം അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP