Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മല്ലപ്പള്ളി കുളത്തൂർ തൂക്കുപാലം തകർന്ന് വീണു

മല്ലപ്പള്ളി കുളത്തൂർ തൂക്കുപാലം തകർന്ന് വീണു

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: കനത്ത മഴയെ തുടർന്ന് ശക്തമായ ഒഴുക്ക് ഉണ്ടായതോടെ മണിമലയാറിന് കുറുകെയുള്ള കുളത്തൂർ തൂക്കുപാലം തകർന്ന് വീണു. വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. മല്ലപ്പള്ളിയിൽ സ്ഥിതിചെയ്യുന്ന പാലമാണിത്. ഈ പാലമാണ് മണിമലയാറിനെയും വെള്ളാവൂരിനെയും തമ്മിൽ ബന്ധിപ്പിക്കുന്നത്.

ശക്തമായ ഒഴുക്കിനെ തുടർന്ന് വെള്ളാവൂർ ഭാഗത്തെ പാലത്തിന്റെ കൽക്കെട്ട് തകരുകയായിരുന്നു. തുടർന്നാണ് പാലം വീണത്. മണിക്കൂറുകളായി തുടരുന്ന മഴയിൽ മണിമല പ്രദേശത്ത് സ്ഥിതി രൂക്ഷമാണ്. നഗരത്തിന്റെ മിക്ക ഭാഗങ്ങളും റോഡുകളും വെള്ളത്തിനടിയിലാണ്.

മദ്ധ്യകേരളത്തിലും സംസ്ഥാനത്തിന്റെ തെക്കൻ ജില്ലകളിലും മഴ അതിതീവ്രമായതിനെ തുടർന്ന് വ്യാപകമായ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടലുകൾ സംഭവിക്കുകയും നിരവധി പേരെ കാണാതാകുകയും ചെയ്തു. ഇതിനോടകം ആറിലധികം പേരുടെ മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പല ജില്ലകളിലും രാത്രിയാത്ര നിരോധിച്ചിരിക്കുകയാണ്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് അണക്കെട്ടുകൾ തുറന്ന സാഹചര്യത്തിൽ നദിക്ക് സമീപത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP