Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇ-കോളി ബാധിച്ച് അഡ്‌മിറ്റായ ബിൽ ക്ലിന്റൺ നാലാം ദിവസവും ആശുപത്രിയിൽ തന്നെ; നില ഗുരുതരമല്ലെന്ന് പറയുമ്പോഴും 75 കാരന്റെ ആരോഗ്യ നിലയെ കുറിച്ച് ആശങ്ക

ഇ-കോളി ബാധിച്ച് അഡ്‌മിറ്റായ ബിൽ ക്ലിന്റൺ നാലാം ദിവസവും ആശുപത്രിയിൽ തന്നെ; നില ഗുരുതരമല്ലെന്ന് പറയുമ്പോഴും 75 കാരന്റെ ആരോഗ്യ നിലയെ കുറിച്ച് ആശങ്ക

സ്വന്തം ലേഖകൻ

-കോളി ബാക്ടീരിയ മൂലം രക്തത്തിലുണ്ടായ അണുബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മുൻ അമേരിക്കൻ പ്രസിഡണ്ട് ബിൽ ക്ലിന്റൺ തുടർച്ചയായ നാലാം ദിവസവും ആശുപത്രിയിൽ തന്നെ തുടരുകയാണ്. ചൊവ്വാഴ്‌ച്ച രോഗബാധിതനയ ക്ലിന്റൺ അപ്പോൾ മുതൽ തന്നെ നിരീക്ഷണത്തിലാണെന്ന് അദ്ദേഹത്തിന്റെ വക്താവ് ഏയ്ഞ്ചൽ ഉറേന അറിയിച്ചു. അണുബാധയെ ചെറുക്കാനുള്ള ഇൻട്രാ വീനസ് ആന്റിബയോട്ടികൾ നൽകിക്കൊണ്ടിരിക്കുകയാണ് 79 കാരനായ മുൻപ്രസിഡണ്ടിന്.

ബിൽ ക്ലിന്റൺ ഇപ്പോൾ തീർത്തും നല്ല നിലയിലാണെന്നും തനിക്ക് ലഭിക്കുന്ന ശ്രദ്ധയിലും ശുശ്രൂഷയിലും അതീവ സംതൃപ്തനാണെന്നും ഉറേന പറഞ്ഞു. അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യം നേർന്നുകൊണ്ട് രംഗത്തെത്തിയ മുഴുവൻ ആളുകളോടും അദ്ദേഹം കൃതജ്ഞത രേഖപ്പെടുത്തുന്നതായും അവർ പറഞ്ഞു. ക്ലിന്റണെ പ്രവേശിപ്പിച്ചിരിക്കുന്ന യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ ഇർവിൻ മെഡിക്കൽ സെന്ററിലെത്തി ഇന്നലെ ഹിലാരി ക്ലിന്റൺ തന്റെ ഭർത്താവിനെ കണ്ടു. സന്തത സഹചാരിയായ ഹുമ അബേഡിനൊപ്പമാണ് ഹിലാരി എത്തിയത്.

ഇത് രണ്ടാം തവണയാണ് ഹുമ അബേഡിനൊപ്പമെത്തി ഹിലാരി തന്റെ ഭർത്താവിനെ സന്ദർശിക്കുന്നത്. വ്യാഴാഴ്‌ച്ച രാത്രിയും ഇവർ ഇവിടെ എത്തിയിരുന്നു. രണ്ടു മൂന്നു ദിവസത്തിനകം തന്നെ മരുന്നുകൾ വായിലൂടെ കൊടുക്കാവുന്ന അവസ്ഥാവിശേഷം സംജാതമാകുമെന്നും പിന്നീട് അദ്ദേഹത്തിന് ആശുപത്രി വിടാമെന്നുമാണ് അറിയാൻ കഴിയുന്നത്. നേരത്തേ അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ അദ്ദേഹത്തെ വിളിച്ച്, തന്റെ പ്രാർത്ഥനകൾ അറിയിച്ചിരുന്നു.

2004-ൽ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായ മുൻ പ്രസിഡണ്ട് ചില പരിപാടികളുമായി ബന്ധപ്പെട്ട് സതേൺ കാലിഫോർണിയയിൽ എത്തിയപ്പോഴാണ് രോഗബാധിതനായത്.തലവേദന, ഛർദ്ദി, ഓക്കാനം തുടങ്ങിയവയായിരുന്നു ആദ്യ ലക്ഷണങ്ങൾ. അതിനേ തുടർന്ന് അദ്ദെഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് രക്തത്തിലെ അണുബാധ കണ്ടെത്തിയത്. അണുബാധയുടെ ഉറവിടം മൂത്രമാണെന്നും കണ്ടെത്തി. ഇ- കോളി എന്ന ബാക്ടീരിയയാണ് അണുബാധയ്ക്ക് കാരണമായിരിക്കുന്നത്.

മൂത്രനാളിയിൽ ഉണ്ടായ അണുബാധ പിന്നീട് രക്തത്തിലേക്ക് പടരുകയായിരുന്നു എന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചത്. രണ്ടു ദിവസത്തെ ചികിത്സകൊണ്ടു തന്നെ നില മെച്ചപ്പെട്ടിട്ടുണ്ടെന്നും ആശുപത്രി വൃത്തങ്ങൾ അറിയിക്കുന്നു. ഏതായാലും ഇപ്പോൾ അദ്ദേഹം അപകടനിലയിലൊന്നുമല്ല, രണ്ടു ദിവസത്തിനകം തന്നെ ആശുപത്രി വിടാൻ ആകുമെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP