Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'ഞാൻ നോക്കുമ്പോ, ഡിജിപി ഇരുന്ന സിംഹാസനത്തിൽ, അതേ തലപ്പാവൊക്കെ വച്ച്, കാലിന്മേൽ കാലൊക്കെ കയറ്റി വച്ച് എ.എ.റഹീം ഇരിക്കുന്ന ഫോട്ടോയും കണ്ടു; വ്യാജമെന്ന് അറിഞ്ഞപ്പോഴേ ഡിലീറ്റ് ചെയ്തു'; എ.എ.റഹീമിന് എതിരെ പോസ്റ്റിട്ട അദ്ധ്യാപിക അറസ്റ്റിൽ എന്ന് കുപ്രചാരണം

'ഞാൻ നോക്കുമ്പോ, ഡിജിപി ഇരുന്ന സിംഹാസനത്തിൽ, അതേ തലപ്പാവൊക്കെ വച്ച്, കാലിന്മേൽ കാലൊക്കെ കയറ്റി വച്ച് എ.എ.റഹീം ഇരിക്കുന്ന ഫോട്ടോയും കണ്ടു; വ്യാജമെന്ന് അറിഞ്ഞപ്പോഴേ ഡിലീറ്റ് ചെയ്തു'; എ.എ.റഹീമിന് എതിരെ പോസ്റ്റിട്ട അദ്ധ്യാപിക അറസ്റ്റിൽ എന്ന് കുപ്രചാരണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സോഷ്യൽ മീഡിയ വഴി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിന്റെ ചിത്രം ഉപയോഗിച്ച് വ്യാജ പ്രചാരണം നടത്തി എന്ന പരാതിയിൽ തന്നെ അറസ്റ്റ് ചെയ്തതന്ന വാർത്ത കള്ളമെന്ന് അദ്ധ്യാപിക. കല്ലറ സ്വദേശിനിയായ അദ്ധ്യാപിക പ്രിയ വിനോദാണ് താൻ അറസ്റ്റിൽ ആയിട്ടില്ലെന്നും ഇത് ചില ചാനലുകളുടെയും സഖാക്കളുടെയും വ്യാജ വാർത്ത ആണെന്നും മറുനാടനോട് പ്രതികരിച്ചത്.

തനിക്കെതിരെ സിപിഎം സൈബർ പോരാളികൾ വളരെ മോശമായ കമന്റുകളോട് കൂടി കടുത്ത ആക്രമണം നടത്തുകയാണെന്നും അവർ പറഞ്ഞു. വ്യാജ പ്രചാരണത്തിന് എതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പ്രിയ വിനോദ് പറഞ്ഞു.

പ്രിയ വിനോദ് എഎ റഹീമിന്റെ ചിത്രം പുരാവസ്തു തട്ടിപ്പു കേസിൽ ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്ത മോൻസൺ മാവുങ്കലുമായി അടുപ്പം ഉണ്ടെന്നു വരുത്തിത്തീർക്കുന്ന രീതിയിൽ മോൻസന്റെ കൈവശത്തിലുണ്ടായിരുന്ന സിംഹാസനത്തിൽ എ.എ റഹിം ഇരിക്കുന്ന തരത്തിൽ മോർഫ് ചെയ്ത ചിത്രം തന്റെ ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെ പ്രചരിപ്പിച്ചു എന്നാണ് ആരോപണം.

ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വെഞ്ഞാറമൂട് ഡിവൈഎഫ്ഐ പ്രവർത്തകർ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയെ അപമാനിക്കുന്ന തരത്തിൽ ഫേസ്‌ബുക്ക് പോസ്റ്റ് ചെയ്ത പ്രിയ വിനോദിനെതിരെ തെളിവുകൾ സഹിതം നൽകി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വെഞ്ഞാറമൂട് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പ്രിയ വിനോദിനെതിരെ കേസെടുക്കുകയും, അറസ്റ്റ് ചെയ്യുകയും ചെയ്യുകയും ഇവരെ പിന്നീട് രണ്ടു പേരുടെ ആൾ ജാമ്യത്തിൽ വിട്ടയച്ചു എന്നുമാണ് വാർത്ത പ്രചരിച്ചത്. എന്നാൽ, തന്നെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും സ്റ്റേഷനിൽ ഹാജരായി ജാമ്യം എടുക്കുക മാത്രമാണ് ഉണ്ടായതെന്നും പ്രിയ വിനോദ് മറുനാടനോട് പറഞ്ഞു.

സംഭവം പ്രിയ വിനോദിന്റെ വാക്കുകളിൽ

സെപ്റ്റംബർ30 ന് മോൻസന്റെ വിഷയം വന്ന സമയത്ത്, മുൻ ഡിജിപി ലോക് നാഥ് ബെഹ്‌റ, പൊലീസ് ഓഫീസർമാർ, മുൻ സ്പീക്കർ ശ്രീരാമകൃഷ്ണൻ, അങ്ങനെ പ്രമുഖരായവരുടെ എല്ലാം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഞാൻ, ഒരു യാത്ര ചെയ്ത് കഴിഞ്ഞ വന്നതായതുകൊണ്ട് ഈ വിഷയത്തിൽ പോസ്‌റ്റൊന്നും ഇടാൻ പറ്റിയില്ല. വീട്ടിൽ വന്ന് നോക്കുമ്പോൾ, വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെയും, ഡിവൈഎഫ്എ സംസ്ഥാന സെക്രട്ടറി എ.എ.റഹീമിന്റെയും ഒക്കെ കുറെ ഫോട്ടോസ് കണ്ടു. അതിൽ ഏതാണ്, ഒറിജിനൽ, വ്യജൻ എന്ന് തിരിച്ചറിയുന്നുണ്ടായിരുന്നില്ല. ഞാൻ നോക്കുമ്പോ, ഡിജിപി ഇരുന്ന സിംഹാസനത്തിൽ, അതേ തലപ്പാവൊക്കെ വച്ച്, കാലിന്മേൽ കാലൊക്കെ കയറ്റി വച്ച്്, എ.എ.റഹീം ഇരിക്കുന്ന ഫോട്ടോയും കണ്ടു. അല്ലാതെ വേറെയും ഒരേ ഡ്രസ് ഒക്കെയിട്ട് മോൻസണുമായി നിൽക്കുന്ന ചിത്രങ്ങളും ഫേസ്‌ബുക്കിൽ കണ്ടു. ഈ ചിത്രം കണ്ടപ്പോൾ ഒകു കോമഡി...അല്ലെങ്കിലും ഒരുപാട് ട്രോളുകൾക്ക് വിധേയനാകുന്ന വ്യക്തിയാണല്ലോ റഹീം.

അങ്ങനെ ഞാൻ ട്രോൾ അല്ലെങ്കിലും, നിരവധി സീരിയസായ പോസ്റ്റുകൾ അദ്ദേഹത്തിന് എതിരെയും, ഡിവൈഎഫ്‌ഐക്ക് എതിരെ ഇടുകയും. അത് പല ചാനലുകളും എടുക്കുകയും അത് വൈറലാവുകയും ചെയ്തിരുന്നു. എന്റെ പോസ്റ്റിൽ, തന്നെ 600 ഷെയർ ഒക്കെ പോകുകയും ചെയ്തതാണ്. അപ്പോ അന്ന് മുതലേ ഇവർക്ക് എന്നോട് ഒരു കലിപ്പുണ്ട്.

ഞാൻ കോൺഗ്രസ് പ്രവർത്തകയല്ല, ഞാൻ അടിയുറച്ചൊരു കോൺഗ്രസുകാരിയാണ്. പ്രവർത്തകയോ, നേതാവോ അല്ല, ഞാനൊരു അദ്ധ്യാപികയാണ്, 20 വർഷം സർവീസ് ചെയ്ത അദ്ധ്യാപികയാണ്. സ്‌കൂളിൽ പഠിക്കുന്ന കാലത്ത് കെഎസ് യുവിൽ പ്രവർത്തിച്ചിട്ടുണ്ട് എന്ന് മാത്രം.

സ്വാഭാവികമായും റഹീമിന് എതിരെ ഇങ്ങനെ ഒരു സംഭവം വന്നപ്പോൾ ഷെയർ ചെയ്തു. കോമഡി ക്യാപ്ഷനും ഇട്ട് ഷെയർ ചെയ്തു. എന്നാൽ, വ്യാജ ഫോട്ടോ ആണെന്ന് അറിഞ്ഞപ്പോൾ ഞാൻ അങ്ങ് ഡിലീറ്റ് ചെയ്തു. പിറ്റേന്ന് ഒന്നാം തീയതി വെങ്ങാറമൂട് ഡിവൈഎഫ്‌ഐയുടെ ട്രഷറർ അരവിന്ദ,് വെഞ്ഞാറമൂട് സ്റ്റേഷനിൽ പരാതി നൽകി. അപ്പോ അവര് നോക്കുമ്പോ, വലിയഗൗരവമുള്ള സംഭവമല്ല, 500 കണക്കിന് ആളുകൾ ഇങ്ങനെ ഷെയർ ചെയ്തതാണ്. ഞാനും ഷെയർ ചെയ്തുവെന്നേയുള്ളു. കേസെടുത്തില്ല.

പിന്നീട് രാഷ്ട്രീയമായി കടുത്ത സമ്മർദ്ദം ചെലുത്തിയപ്പോൾ, പരാതി ആറ്റിങ്ങൽ കോടതിയിൽ എത്തുകയും, സെക്ഷൻ 120 ഒ പ്രകാരം വ്യാജ പ്രചാരണത്തിന് കേസെടുക്കാൻ പറഞ്ഞു. ഏഴാം തീയതിയാണ് എഫ്‌ഐആർ ഇട്ടത്. രണ്ടോ മൂന്നോ ദിവസം മുമ്പ് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥൻ എന്റെ ഭർത്താവിനോട് വിവരം പറഞ്ഞു. അങ്ങനെ സ്റ്റേഷനിൽ പോകണോ, കോടതിയിൽ പോകണമോ എന്ന് ആലോചിച്ചിരിക്കുമ്പോഴാണ്, നാടായ കല്ലറയിലേക്ക് മൂന്നാലു ദിവസത്തേക്ക് വരേണ്ടേി വന്നത്. അപ്പോൾ ഡികെ മുരളി എംഎൽഎക്കെതിരെ നടത്തിയ ഒരു കണ്ണുതുറക്കൽ സമരം വെഞ്ഞാറമൂട്ടിൽ ഉണ്ടായിരുന്നു. അപ്പോൾ, നേതാക്കൾ എല്ലാം പറഞ്ഞത് അനുസരിച്ച് പിറ്റേന്ന് ജാമ്യം എടുക്കാൻ സ്റ്റേഷനിൽ പോയി.

റഹീമിന് എതിരായ പോസ്‌ററ് എവിടുന്ന് കിട്ടിയെന്ന് സ്‌റ്റേഷനിൽ നിന്ന് ചോദിച്ചപ്പോൾ സോഷ്യൽ മീഡിയയിൽ നിന്ന് കിട്ടി എന്ന് മറുപടി പറഞ്ഞു. എന്തുകൊണ്ട് ഇങ്ങനെ ഒരുപാട് പേർ ഷെയർ ചെയ്തതെന്ന് വനിതാ കോൺസ്റ്റബിൾ ചോദിച്ചപ്പോൾ, രാഷ്ട്രീയ വൈരാഗ്യം കൊണ്ടാവാം എന്നുപറഞ്ഞു. സ്റ്റേഷനിൽ പോയ വിവരം ആരും അറിഞ്ഞിരുന്നില്ല. ഇന്നലെയാണ് സഖാക്കൾ അറിഞ്ഞത്. അറിഞ്ഞയുടനെ ഇവർ, എന്റെ കല്ലറ, എന്റെ വെഞ്ഞാറമൂട് എന്ന് വാട്‌സാപ്പ് ഗ്രൂപ്പുകളിൽ, പ്രിയ വിനോദ് അറസ്റ്റിൽ, അദ്ധ്യാപിക പിടിയിൽ, എന്നൊക്കെ പോസ്റ്റിട്ടു.

24 ന്യൂസ്, മീഡിയ വൺ, കൈരളിക്കാരാണെങ്കിൽ മോളുടെ ചിത്രം ഹസ്ബന്റിന്റെ വിശദാംശങ്ങൾ ഒക്കെ വച്ചിട്ടാണ് വീഡിയ ചെയ്തത്. എന്നെ വ്യക്തിപരമായി അപകീർത്തിപ്പെടുത്താനായിരുന്നു ശ്രമം. സൈബർ അറ്റാക്കാണെങ്കിൽ വളരെ മോശമായ രീതിയിൽ ആയിരുന്നു. ഇന്നും അവർ ചാനലുകളിൽ തുടർന്നുകൊണ്ടിരിക്കുകയാണ്. നിയമ നടപടി വേണ്ടേ....ചാനലുകളെല്ലാം അദ്ധ്യാപിക അറസ്റ്റിൽ എന്ന് പറഞ്ഞ് വാർത്ത കൊടുക്കുന്നു. ഞാൻ എന്റെ വീട്ടിലാണ്. രേഖപ്പെടുത്തി ജാമ്യം എടുത്തു എന്ന് അവർ കൊടുത്താൽ ഒകെ. കേസിന്റെ പ്രൊസിജ്യുർ അല്ലേ?=

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP