Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അപേക്ഷ ക്ഷണിച്ചത് 14ന്; അവസാന തീയതി 20ഉം; ആകെയുള്ളത് രണ്ട് പ്രവർത്തി ദിനവും; നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾ എല്ലാം കിട്ടുക സൈബർ സഖാക്കൾക്ക് തന്നെ; നവരാത്രി കാലത്തെ പിണറായി സർക്കാരിന്റെ ഗവേഷണ അട്ടിമറിക്കഥ ഇങ്ങനെ

അപേക്ഷ ക്ഷണിച്ചത് 14ന്; അവസാന തീയതി 20ഉം; ആകെയുള്ളത് രണ്ട് പ്രവർത്തി ദിനവും; നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾ എല്ലാം കിട്ടുക സൈബർ സഖാക്കൾക്ക് തന്നെ; നവരാത്രി കാലത്തെ പിണറായി സർക്കാരിന്റെ ഗവേഷണ അട്ടിമറിക്കഥ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഇത്തവണത്തെ ബജറ്റിൽ പ്രഖ്യാപിച്ച നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾക്ക് അപേക്ഷകൾ ക്ഷണിക്കുമ്പോൾ നിറയുന്നത് തട്ടിപ്പ്. പ്രതിമാസം അമ്പതിനായിരം മുതൽ ഒരു ലക്ഷം രൂപവരെ രണ്ട് വർഷത്തേക്കാണ് ഫെലോഷിപ്പ്. കഴിഞ്ഞ ദിവസമാണ് പ്രഖ്യാപനം ഉണ്ടായത്. അപേക്ഷിക്കാനുള്ള അവസാന ദിവസം 20നും. അതായത് പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിലെ അപേക്ഷ നടപടികളെല്ലാം ആഞ്ചു ദിവസം കൊണ്ട് പൂർത്തിയാക്കണം. ഇതിനുള്ളിൽ ഉള്ളത് രണ്ട് ദിവസത്തെ പ്രവർത്തി ദിവസം.

ഇതിന് പിന്നിൽ തട്ടിപ്പാണെന്നാണ് ഉയരുന്ന ആരോപണം. കൃഷി, ജൈവവൈവിധ്യം, ഡിജിറ്റൽ സാങ്കേതികത, ജനിറ്റിക്സ്, കാലാവസ്ഥാ വ്യതിയാനം, കേരളത്തിലെ തനത് സംസ്‌കാരം എന്നീ മേഖലകളിലെ ഗവേഷണത്തിനാണ് ഫെലോഷിപ്പ്. അപേക്ഷകർ ഡോക്ടറേറ്റ് നേടിയിട്ടുള്ള കേരളീയർ ആയിരിക്കണം. ഉയർന്ന പ്രായപരിധി നാൽപത് വയസ്സാണ്. ബജറ്റിലായിരുന്നു പ്രഖ്യാപനം. ഇത്തരം ഫെലോഷിപ്പുകൾ പല സ്ഥാപനങ്ങളും നൽകാറുണ്ട്. ഇതിനെല്ലാം വ്യക്തമായ മാനദണ്ഡങ്ങളും ഉണ്ട്. ഗൗരവത്തോടെ വേണം പഠന വിഷയവും ഗൈഡിനേയും കണ്ടെത്താൻ. ഇതെല്ലാം ആറു ദിവസം കൊണ്ട് കണ്ടെത്തുകയെന്നത് അസാധ്യമാണ്.

ഒരു വിഷയത്തിൽ സമൂഹത്തിന് അനുഗുണമായ പഠന വിഷയം കണ്ടെത്തണം. ഇതോടൊപ്പം ഗവേഷണത്തിൽ മാർഗ്ഗ നിർദ്ദേശം നൽകേണ്ട ഗൈഡിനേയും സ്ഥാപനത്തേയും. വിഷയം കണ്ടെത്തിയ ശേഷം സമഗ്ര റിപ്പോർട്ടോടെ വേണും അപേക്ഷ നൽകാൻ. പലപ്പോഴും നൂറു കണക്കിന് പേപ്പറുകളിൽ ഇത് വിശദീകരിക്കേണ്ടി വരും. എവിടെയാണ് ഗവേഷണം നടത്തുന്നതെന്ന് തീരുമാനിച്ച് ആ സ്ഥാപനത്തിന്റെ അനുമതി ഉൾപ്പെടെ വാങ്ങണം. ഇതിനെല്ലാം ദിവസങ്ങൾ തന്നെ അപേക്ഷകർക്ക് വേണ്ടി വരും. എന്നാൽ കേരളം നൽകുന്നത് അഞ്ചു ദിവസവും.

പ്രതിമാസം 50000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ ഫെലോഷിപ്പ് ഉള്ള 500 നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾ അനുവദിക്കും എന്നായിരുന്നു ബജറ്റ് പ്രഖ്യാപനം. കൂടുതൽ അർഹതയുള്ളവർ അപേക്ഷിച്ചാൽ ഇഷ്ടമുള്ള 500 പേർക്ക് ഫെലോഷിപ്പ് നൽകാൻ അവസരം ഇല്ലാതെ വരും. ഇതിന് വേണ്ടിയാണ് അഞ്ചു ദിവസത്തിനുള്ളിൽ അപേക്ഷ നൽകണമെന്ന മാനദണ്ഡം വച്ചതെന്നാണ് ഉയരുന്ന ആക്ഷേപം. ഫെലോഷിപ്പിന്റെ ഉദ്ദേശ ലക്ഷ്യത്തെ പോലും ഇത് അട്ടിമറിക്കുമെന്നതാണ് വസ്തുത.

രണ്ട് ദിവസം മാത്രമാണ് നവരാത്രിയായതിനാൽ സ്ഥാപനങ്ങൾക്ക് പ്രവർത്തി ദിവസം. ഇതിനിടെ ഗൈഡിനെ നിശ്ചയിച്ച് വിഷയം ചർച്ചകളിലൂടെ ഉറപ്പിച്ച് വിശദ റിപ്പോർട്ട് തയ്യാറാക്കുക സാധാരണ ഗതിയിൽ അസാധ്യമാണ്. ഇതാണ് കേരളം ആവശ്യപ്പെടുന്നത്. ഇതു കാരണം പല മികച്ച ഗവേഷകർക്കും ഇതിന്റെ ആനുകൂല്യം കിട്ടാതെയാകും. ഫലത്തിൽ ഇത്തരമൊരു പ്രഖ്യാപനം വരുമെന്ന് മുൻകൂട്ടി അറിയാവുന്നവർക്ക് മാത്രം കിട്ടുന്ന സാമ്പത്തിക സഹായമായി ഈ ഫെലോഷിപ്പ് മാറും.

സാധാരണ നിലയിൽ  പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾക്ക് അപേക്ഷകൾ ക്ഷണിക്കുമ്പോൾ കുറച്ച് ഒരു മാസം എങ്കിലും റിപ്പോർട്ട് നൽകാൻ അവസരം കൊടുക്കും. എങ്കിൽ മാത്രമേ നല്ല ഗവേഷണങ്ങൾ ഉണ്ടാവുകയുള്ളൂ. നാൽപത് വയസ്സാണ് പ്രായ പരിധി എങ്കിലും സ്ത്രീകൾക്കും അർഹതപ്പെട്ട മറ്റ് വിഭാഗങ്ങൾക്കും അഞ്ച് വർഷം ഇളവ് ലഭിക്കും. കേരളത്തിലെ ഏതെങ്കിലും ഒരു സർവകലാശാല കേന്ദ്രത്തിൽ ആയിരിക്കണം ഗവേഷണം. സർക്കാർ അംഗീകൃത സ്ഥാപനത്തിൽ സ്ഥിര ജോലിയുള്ള വ്യക്തിയെയാണ് ഗവേഷകൻ മെന്റർ ആയി തിരഞ്ഞെടുക്കേണ്ടത്.

അഞ്ച് ദിവസം കൊണ്ട് എങ്ങനെ ഒരു മെന്ററെ കണ്ടെത്തി റിപ്പോർട്ട് അദ്ദേഹവുമായി ചർച്ച ചെയ്ത് തയ്യാറാക്കുമെന്നാണ് ഉയരുന്ന ചോദ്യം. സിപിഎമ്മുമായി അടുത്തു നിൽക്കുന്ന സൈബർ സഖാക്കളിൽ ചിലർക്ക് ശമ്പളം കൊടുക്കാനാണ് ഈ പ്രഖ്യാപനമെന്ന് നേരത്തെ തന്നെ വിമർശനം ഉയർന്നിരുന്നു. അത് ശരിവയ്ക്കും വിധമാണ് അഞ്ചു ദിവസത്തിനുള്ളിൽ അപേക്ഷിക്കണമെന്ന നിർദ്ദേശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP