Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ ; ജവാൻ വീരമൃത്യുവരിച്ചു; രണ്ട് ജവാന്മാർക്ക് പരിക്ക്; ഏറ്റുമുട്ടൽ രജൗരി ജില്ലയിൽ രാത്രിയോടെ

കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ ; ജവാൻ വീരമൃത്യുവരിച്ചു; രണ്ട് ജവാന്മാർക്ക് പരിക്ക്;  ഏറ്റുമുട്ടൽ രജൗരി ജില്ലയിൽ രാത്രിയോടെ

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ : ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. ജവാന് വീരമൃത്യു. രണ്ട് ജവാന്മാർക്ക് പരിക്കേറ്റു. രജൗരി ജില്ലയിൽ രാത്രിയോടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.

മെന്ദർ താലൂക്കിലെ ബിംബെർ ഗാലി ഗ്രാമത്തിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി സുരക്ഷാ സേനയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പിടികൂടാൻ എത്തിയപ്പോഴാണ് ഏറ്റുമുട്ടൽ ഉണ്ടായത്. മറഞ്ഞിരുന്ന ഭീകരരുടെ അപ്രതീക്ഷിത ആക്രമണത്തിൽ ജൂനിയർ കമ്മീഷൺ ഓഫീസറാണ് വീരമൃത്യുവരിച്ചത്. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. പരിക്കേറ്റ ജവാന്മാർ ആശുപത്രിയിൽ ചികിത്സയിലാണ്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജമ്മു കശ്മീരിൽ ഭീകര വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമായി തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു മലയാളി ഉൾപ്പെടെ അഞ്ച് ജവാന്മാർക്കാണ് ജീവൻ നഷ്ടമായത്. വിവിധയിടങ്ങളിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഏഴോളം ഭീകരരെ സൈന്യം വധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP