Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ലിറ്റിൽ ഇന്ത്യ ബഹ്റൈൻ ആഘോഷം; ബാബ് അൽ ബഹറിനിൽ ബഹ്റൈൻ കേരളീയ സമാജം വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഫുഡ് കൗണ്ടർ

ലിറ്റിൽ ഇന്ത്യ ബഹ്റൈൻ ആഘോഷം; ബാബ് അൽ ബഹറിനിൽ ബഹ്റൈൻ കേരളീയ സമാജം വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഫുഡ് കൗണ്ടർ

സ്വന്തം ലേഖകൻ

ന്ത്യയും ബഹ്റൈനും തമ്മിൽ നയതന്ത്ര ബന്ധം ആരംഭിച്ചതിന്റെ സുവർണ്ണ ജൂബിലിയുടെ ഭാഗമായി ബഹ്റൈൻ സാംസ്‌കാരിക പുരാവസ്തു അഥോറിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'ലിറ്റിൽ ഇന്ത്യ ബഹ്റൈൻ' ബാബ് അൽ ബഹറിനിൽ വച്ച് ഒക്ടോബർ 12 ആം തീയതി ഔപചാരിക ഉദ്ഘാടനം നടന്നു.ഒക്ടോബർ 12 മുതൽ 19 ഒക്ടോബർ വരെ ഒരാഴ്ച നീളുന്ന പരിപാടിയിൽ ബഹ്റൈൻ കേരളീയ സമാജം വനിതാ വിഭാഗം പ്രസിഡന്റ് ശ്രീമതി ജയാ രവികുമാറും ജനറൽ സെക്രട്ടറി ശ്രീമതി അർച്ചന വിഭീഷിന്റെയും നേതൃത്വത്തിൽ ഫുഡ് കൗണ്ടർ പ്രവർത്തിക്കുന്നതായി സമാജം ഭരണസമിതി അറിയിച്ചു . വൈകുന്നേരം 6 മണി മുതൽ 9 മണി വരെയാണ് ഫുഡ് കൗണ്ടർ പ്രവർത്തിക്കുക. നിരവധി ആളുകളാണ് ഫുഡ് കൗണ്ടർ സന്ദർശിക്കുന്നതെന്നു സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള ,സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ ,സമാജം വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത് എന്നിവർ അറിയിച്ചു .

സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള ,സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ ,സമാജം വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത് ,വനിതാവേദി കമ്മറ്റി അംഗങ്ങൾ , നോർക്ക ഹെല്പ് ഡെസ്‌ക് കൺവീനർ രാജേഷ് ചേരാവള്ളി , മറ്റു സമാജം അംഗങ്ങൾ തുടങ്ങിയവർ ബി കെ എസ് വനിതാവേദിയുടെ ഫുഡ് കൗണ്ടർ സന്ദർശിച്ചു.കൂടുതൽ വിവരങ്ങൾക്ക് ശ്രീമതി ജയാ രവികുമാർ 36782497 ശ്രീമതി അർച്ചന വിഭീഷ് 33018310 എന്നിവരെ വിളിക്കാവുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP