Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്; അപേക്ഷ ക്ഷണിച്ചു

നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്; അപേക്ഷ ക്ഷണിച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾക്ക് അപേക്ഷകൾ ക്ഷണിച്ചു. സംസ്ഥാന സർക്കാർ ഇത്തവണത്തെ ബജറ്റിൽ പ്രഖ്യാപിച്ച ഫെലോഷിപ്പ് പ്രകാരം പ്രതിമാസം അമ്പതിനായിരം മുതൽ ഒരു ലക്ഷം രൂപവരെ രണ്ട് വർഷത്തേക്കാണ് ഫെലോഷിപ്പ്.

കൃഷി, ജൈവവൈവിധ്യം, ഡിജിറ്റൽ സാങ്കേതികത, ജനിറ്റിക്സ്, കാലാവസ്ഥാ വ്യതിയാനം, കേരളത്തിലെ തനത് സംസ്‌കാരം എന്നീ മേഖലകളിലെ ഗവേഷണത്തിനാണ് ഫെലോഷിപ്പ്. അപേക്ഷകർ ഡോക്ടറേറ്റ് നേടിയിട്ടുള്ള കേരളീയർ ആയിരിക്കണം. ഉയർന്ന പ്രായപരിധി നാൽപത് വയസ്സാണ്.

സ്ത്രീകൾക്കും അർഹതപ്പെട്ട മറ്റ് വിഭാഗങ്ങൾക്കും അഞ്ച് വർഷം ഇളവ് ലഭിക്കും. കേരളത്തിലെ ഏതെങ്കിലും ഒരു സർവകലാശാല കേന്ദ്രത്തിൽ ആയിരിക്കണം ഗവേഷണം. സർക്കാർ അംഗീകൃത സ്ഥാപനത്തിൽ സ്ഥിര ജോലിയുള്ള വ്യക്തിയെയാണ് ഗവേഷകൻ മെന്റർ ആയി തിരഞ്ഞെടുക്കേണ്ടത്.

അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 20. കൂടുതൽ വിവരങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ കൗൺസിൽ വെബ്സൈറ്റ് സന്ദർശിക്കുക. (www.kshec.kerala.gov.in) ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുന്നതിന് http://159.89.167.203/kshecportal /public/index.php/navakerala-fellowship സന്ദർശിക്കണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP