Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗർഭഛിദ്രം 24 ആഴ്ചവരെ ആകാം; പുതിയ വിജ്ഞാപനം ഇറക്കി ആരോഗ്യ മന്ത്രാലയം

ഗർഭഛിദ്രം 24 ആഴ്ചവരെ ആകാം; പുതിയ വിജ്ഞാപനം ഇറക്കി ആരോഗ്യ മന്ത്രാലയം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഗർഭഛിദ്രത്തിനുള്ള സമയപരിധി 24 ആഴ്ചയാക്കി ഉയർത്തി. 20ൽ നിന്ന് 24 ആഴ്ചയായി ഉയർത്തി ആരോഗ്യമന്ത്രാലയം വിജ്ഞാപനം ഇറക്കി. ഇതുപ്രകാരം, ലൈംഗികാതിക്രമത്തിന് ഇരയായവർ, ഗർഭിണിയായിരിക്കെ വിവാഹബന്ധം വേർപെടുത്തുകയോ വിധവയാകുകയോ ചെയ്തവർ, ഗുരുതര ശാരീരിക മാനസിക പ്രശ്‌നങ്ങളുള്ളവർ, സർക്കാർ പുനരധിവാസ കേന്ദ്രങ്ങളിൽ കഴിയുന്നവർ തുടങ്ങിയവർക്ക് 24 ആഴ്ചയ്ക്കുള്ളിലാണെങ്കിൽ ഗർഭം അലസിപ്പിക്കാം.

മറ്റു പ്രധാന ഭേദഗതികൾ

  •  കുട്ടിയുടെയോ അമ്മയുടെ ജീവൻ അപകടത്തിലാകുന്ന സാഹചര്യത്തിലാണ് 24 ആഴ്ചയ്ക്കു ശേഷം ഗർഭഛിദ്രം അനുവദിക്കുക. ഗുരുതര വൈകല്യ സാധ്യതയും പരിഗണിക്കും.
  •  ഗർഭഛിദ്രം വേണമോയെന്നു തീരുമാനിക്കാൻ മെഡിക്കൽ ബോർഡിലേക്ക് കൂടുതൽ വിദഗ്ധരെ ഉൾപ്പെടുത്താം.
  •  ഗർഭഛിദ്രം ആവശ്യപ്പെടുന്ന ആളെയും അവരുടെ മെഡിക്കൽ രേഖകളും ബോർഡ് പരിശോധിക്കണം. അപേക്ഷയിൽ 3 ദിവസത്തിനുള്ളിൽ തീരുമാനമെടുക്കണം. എല്ലാ സുരക്ഷാ നടപടികളോടെയുമാണു ഗർഭഛിദ്രം നടക്കുന്നതെന്ന് ബോർഡ് ഉറപ്പാക്കണം. കൗൺസലിങ്ങും നൽകണം.
  • ന്മ 20 24 ആഴ്ച വരെയുള്ള ഗർഭം അലസിപ്പിക്കാൻ 2 ഡോക്ടർമാരുടെ അനുമതി വേണം.
  • ഗർഭം ധരിച്ചു 9 ആഴ്ചയ്ക്കുള്ളിലുള്ളതെങ്കിൽ, മൂന്നാഴ്ചയിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ള ഡോക്ടർക്കു ഗർഭഛിദ്രം നടത്താം.
  •  24 ആഴ്ചയ്ക്കു മുകളിലെങ്കിൽ സംസ്ഥാന സർക്കാർ നിയോഗിക്കുന്ന മെഡിക്കൽ ബോർഡാണ് അപേക്ഷ പരിഗണിക്കേണ്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP