Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാലു ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരാക്കി പ്രൊമോട്ട് ചെയ്ത് സുപ്രീംകോടതി കൊളീജിയം; രണ്ട് വനിതകൾ അടക്കം നാലു പേർ കൂടി ഇനി കേരളാ ഹൈക്കോടതിയിൽ

നാലു ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരാക്കി പ്രൊമോട്ട് ചെയ്ത് സുപ്രീംകോടതി കൊളീജിയം; രണ്ട് വനിതകൾ അടക്കം നാലു പേർ കൂടി ഇനി കേരളാ ഹൈക്കോടതിയിൽ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: നാലു ജില്ലാ ജഡ്ജിമാരെ കൂടി കേരാളാ ഹൈക്കോടതി ജഡ്ജിമാരാക്കി സുപ്രീംകോടതി കൊളീജിയം പ്രൊമോട്ട് ചെയ്തു. രണ്ട്് വനിതകൾ അടക്കം നാലു പേരെ അഡീഷനൽ ജഡ്ജിമാരായാണ് നിയമിച്ചത്.

സി. ജയചന്ദ്രൻ, സോഫി തോമസ്, പി.ജി. അജിത്കുമാർ, സി.എസ്. സുധ എന്നിവർക്കായുള്ള സുപ്രീം കോടതി കൊളീജിയം ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചു. സി.ജയചന്ദ്രൻ: നിലവിൽ കോട്ടയം പ്രിൻസിപ്പൽ ജില്ലാ ജഡ്ജി. ആലുവ ഈസ്റ്റ് കടുങ്ങല്ലൂർ ലക്ഷ്മി വിലാസിൽ ആർ.ചന്ദ്രശേഖരൻ കർത്തായുടെയും എൽ. ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനാണ്.

സോഫി തോമസ്: ഹൈക്കോടതിയിലെ ആദ്യ വനിതാ രജിസ്റ്റ്രാർ ജനറൽ. മൂവാറ്റുപുഴ വാഴക്കുളം എലുവിച്ചിറ പരേതനായ മാത്യു തോമസിന്റെയും ഏലിക്കുട്ടിയുടെയും മകളാണ്.

പി.ജി. അജിത്കുമാർ: നിലവിൽ ഹൈക്കോടതി രജിസ്റ്റ്രാർ (ജില്ലാ ജുഡീഷ്യറി). കൊല്ലം അഞ്ചൽ വയല പുത്തൻവീട്ടിൽ പരേ?തനായ ഗോപാലപിള്ളയുടെയും ജെ. തങ്കത്തിന്റെയും മകനാണ്.

സി.എസ്.സുധ: നിലവിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി. തിരുവനന്തപുരം അമ്പലമുക്ക് 'പ്രിയംവദ'യിൽ പരേതനായ കെ.ചന്ദ്രശേഖരൻ നായരുടെയും പാൽക്കുളങ്ങര എൻഎസ്എസ് ഹൈസ്‌കൂൾ റിട്ട. പ്രധാനാധ്യാപിക സുലോചനാ ദേവിയുടെയും മകളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP