Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പരാതി ലഭിച്ചാൽ കേസെടുക്കാൻ ആവില്ലെങ്കിലും മറുപടി നൽകണം; ഓൺലൈൻ പരാതികളും ഗൗരവമായി എടുക്കണം; പൊതുജനങ്ങളോട് സ്‌നേഹത്തോടെ പെരുമാറണം; പ്രതികളെ കൊണ്ട് സാധനം വാങ്ങിപ്പിക്കരുത്: പൊലീസുകാർക്ക് 22 നല്ല നടപ്പുകൾ പ്രഖ്യാപിച്ച് ഡിജിപി

പരാതി ലഭിച്ചാൽ കേസെടുക്കാൻ ആവില്ലെങ്കിലും മറുപടി നൽകണം; ഓൺലൈൻ പരാതികളും ഗൗരവമായി എടുക്കണം; പൊതുജനങ്ങളോട് സ്‌നേഹത്തോടെ പെരുമാറണം; പ്രതികളെ കൊണ്ട് സാധനം വാങ്ങിപ്പിക്കരുത്: പൊലീസുകാർക്ക് 22 നല്ല നടപ്പുകൾ പ്രഖ്യാപിച്ച് ഡിജിപി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൊലീസുകാർക്ക് 22 നല്ല നടപ്പുകൾ പ്രഖ്യാപിച്ച് ഡിജിപി അനിൽ കാന്തിന്റെ ഉത്തരവ്. പൊതുജനങ്ങളോട് സ്‌നേഹത്തോടെ പെരുമാറണം, ഹണി ട്രാപ്പിൽ വീണു പോകരുത് തുടങ്ങിയ നിരവധി നിർദേശങ്ങളാണ് അദ്ദേഹം മുന്നോട്ട് വെച്ചത്. കഴിഞ്ഞ മൂന്നിന് വിഡിയോ കോൺഫറൻസ് വഴി മുഖ്യമന്ത്രി പൊലീസ് ഉദ്യോഗസ്ഥർക്കു നൽകിയ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. പുരാവസ്തു തട്ടിപ്പുകാരൻ മോൻസൻ മാവുങ്കലിന്റെ സൗഹൃദവലയത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ അകപ്പെട്ടതാണു യോഗം വിളിക്കാൻ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചത്.

തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലുമായുള്ള ബന്ധവും നിരവധി പൊലീസുകാർ ഇരയായ ഹണി ട്രാപ്പുമെല്ലാം പൊലീസിന്റെ അസ്തിത്വത്തെ ചോദ്യം ചെയ്ത സ്ഥിതിക്കാണ് അദ്ദേഹം പൊലീസുകാരെ നല്ല നടപ്പു പഠിപ്പിക്കാൻ പുതിയ ഉത്തരവുമായി എത്തിയിരിക്കുന്നത്. ഇന്റലിജൻസ് പരിശോധനയില്ലാതെ സർക്കാരിതര പരിപാടികൾക്കു പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുക്കരുതെന്നു ഡിജിപി അനിൽ കാന്തിന്റെ ഉത്തരവ്. ഇത്തരം പരിപാടികളിൽ യൂണിഫോം ഒഴിവാക്കണം.

സൈബർ നിയമലംഘനം നടത്തുന്ന ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകണം. മണൽ, മണ്ണ്, റിയൽ എസ്റ്റേറ്റ്, ബ്ലേഡ് മാഫിയകളുമായുള്ള ബന്ധം ഉദ്യോഗസ്ഥർ പൂർണമായി ഒഴിവാക്കണം. ഹണി ട്രാപ്പിൽ കുടുങ്ങരുതെന്നും ഡിജിപി പൊലീസുകാർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. എസ്എച്ച്ഒ (സ്റ്റേഷൻ ഹൗസ് ഓഫിസർ) മുതലുള്ള ഉദ്യോഗസ്ഥർ ജനങ്ങളോടു മാന്യമായി പെരുമാറണം. അല്ലാത്തപക്ഷം മേലുദ്യോഗസ്ഥൻ നടപടി സ്വീകരിക്കണം. എസ്‌ഐയുടെ പ്രവർത്തനം തൊട്ടു മുകളിലുള്ള ഉദ്യോഗസ്ഥൻ പരിശോധിക്കണം തുടങ്ങി 22 നിർദേശങ്ങളാണ് ഉള്ളത്.

പൊലീസ് സ്റ്റേഷനിലേക്കുള്ള സ്റ്റേഷനറി സാധനങ്ങൾ പരാതിക്കാരെക്കൊണ്ടു വാങ്ങിപ്പിക്കരുത്. അടിയന്തര ആവശ്യങ്ങൾക്കു സ്റ്റേഷനുകൾക്കു നൽകുന്ന അഡ്വാൻസ് തുക ഇതിനായി ഉപയോഗിക്കണം. സ്റ്റേഷനിൽ ലഭിക്കുന്ന ഒരു പരാതിയും അവഗണിക്കരുത്. നിയമപരമായ പരിമിതി ഉണ്ടെങ്കിൽ അതു ചൂണ്ടിക്കാട്ടി പരാതിക്കാർക്കു മറുപടി നൽകണമെന്നും ഉത്തരവിൽ പറയുന്നു.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായുള്ള പരാതികൾ രേഖപ്പെടുത്താൻ പ്രത്യേക രജിസ്റ്റർ തയാറാക്കണം. ഇത്തരം പരാതികളിൽ കൃത്യമായ നിയമ നടപടി സ്വീകരിച്ചെന്ന് എസ്എച്ച്ഒ ഉറപ്പാക്കണം. പ്രോസിക്യൂഷൻ വീഴ്ച കൂടാതെ നടക്കുന്നുണ്ടോ എന്നു പരിശോധിക്കണം. കുട്ടികൾക്കു നേരെയുള്ള അതിക്രമങ്ങളിൽ ഉടൻ നടപടി സ്വീകരിക്കണം. ഗുരുതര കേസുകളിൽ കുറ്റപത്രം ഡിവൈഎസ്‌പിമാർ കണ്ട് അംഗീകരിക്കണം.

പരാതിക്കാരുടെ കാത്തിരിപ്പു മുറിയിൽ ശുചിത്വം, ഫാൻ, ശുദ്ധജലം എന്നിവ ഉറപ്പാക്കണം. സാക്ഷികൾക്കു സ്വതന്ത്രമായി കോടതിയിൽ മൊഴി നൽകാൻ സാഹചര്യം ഒരുക്കണം. ഓൺലൈൻ പരാതിക്കും കൃത്യമായി രസീത് നൽകണം. സൈബർ കുറ്റകൃത്യ പരാതികളിൽ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP