Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അന്താരാഷ്ട്ര മത്സരങ്ങളിൽ ഗോൾ നേടുന്നവരുടെ പട്ടികയിൽ പെലെയെ മറികടന്ന് ഇന്ത്യയുടെ ഛേത്രി; ഇരട്ട ഗോളുകളോടെ തുടങ്ങിയ ഇന്ത്യൻ നായകൻ മാലി ദ്വീപിനെ തകർത്ത് മുന്നേറിയത് സാഫ് കപ്പ് ഫൈനലിലേക്ക്: ഫൈനലിൽ ഇന്ത്യ ഏറ്റുമുട്ടുന്നത് നേപ്പാളിനോട്

അന്താരാഷ്ട്ര മത്സരങ്ങളിൽ ഗോൾ നേടുന്നവരുടെ പട്ടികയിൽ പെലെയെ മറികടന്ന് ഇന്ത്യയുടെ ഛേത്രി; ഇരട്ട ഗോളുകളോടെ തുടങ്ങിയ ഇന്ത്യൻ നായകൻ മാലി ദ്വീപിനെ തകർത്ത് മുന്നേറിയത് സാഫ് കപ്പ് ഫൈനലിലേക്ക്: ഫൈനലിൽ ഇന്ത്യ ഏറ്റുമുട്ടുന്നത് നേപ്പാളിനോട്

സ്വന്തം ലേഖകൻ

മാലി: അന്താരാഷ്ട്ര മത്സരങ്ങളിൽ ഗോൾ നേടുന്നവരുടെ പട്ടികയിൽ പെലെയെ മറികടന്ന് ഇന്ത്യയുടെ നായകൻ സുനിൽ ഛേത്രി. സാഫ് ഗെയിംസിൽ മാലി ദ്വീപിനെതിരെയുള്ള മത്സരത്തിലാണ് സുനിൽ ഛേത്രി പെലെയെ മറികടന്നത്. ഇരട്ട ഗോളുമായി ഇന്ത്യയുടെ വിജയത്തോടയായിരുന്നു സുനിൽ ഛേത്രി പെലെയെ മറികടന്ന് പുതിയ റെക്കോർഡ് സ്വന്തമാക്കിയത്. ഈ ഇരട്ട ഗോൾ നേട്ടത്തോടെ അന്താരാഷ്ട്ര മത്സരങ്ങളിൽ ഏറ്റവുമധികം ഗോൾ നേടിയ താരങ്ങളുടെ പട്ടികയിൽ ഛേത്രി പെലെയെ മറികടന്ന് ആറാം സ്ഥാനത്തെത്തി.

മത്രമല്ല ഛേത്രിയുടെ മികവിൽ നിർണായകമായ മത്സരത്തിൽ മാലിദ്വീപിനെ തകർത്ത് ഇന്ത്യ സാഫ് കപ്പ് ഫുട്‌ബോളിന്റെ ഫൈനലിൽ പ്രവേശിച്ചു. ഒന്നിനെതിരേ മൂന്നുഗോളുകൾക്കാണ് ഇന്ത്യയുടെ വിജയം. ഈ വിജയത്തോടെ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്. ഫൈനലിൽ ഇന്ത്യയുടെ എതിരാളി നേപ്പാളാണ്. നേപ്പാളുമായുള്ള ഇന്ത്യയുടെ ഫൈനൽ മത്സരം ഒക്ടോബർ 16 ന് വൈകിട്ട് 8.30 ന് നടക്കും.

കളിക്കളത്തിലേക്ക് ഇറങ്ങുമ്പോൾ ഇന്ത്യയ്ക്ക് വിജയത്തിൽ കുറഞ്ഞ ഒരു ലക്ഷ്യവും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ ഇന്ത്യൻ ടീമിന് കഴിഞ്ഞു. ആതിഥേയരായ മാലിദ്വീപിനെതിരേ 33-ാം മിനിട്ടിൽ മൻവീർ സിങ്ങിലൂടെ ഇന്ത്യയാണ് ആദ്യം ലീഡെടുത്തത്. ബോക്സിനകത്തേക്ക് ലഭിച്ച ലോങ് പാസ് സ്വീകരിച്ച മൻവീർ മാലി ഗോൾകീപ്പർ ഫൈസലിന് ഒരു സാധ്യതയും നൽകാതെ അനായാസം പന്ത് വലയിലെത്തിച്ചു. എന്നാൽ ഇന്ത്യയുടെ ചിരിക്ക് 12 മിനിട്ടേ ആയുസ്സുണ്ടായിരുന്നുള്ളൂ.

45-ാം മിനിട്ടിൽ പെനാൽട്ടി ബോക്സിനുള്ളിൽ വെച്ച് പ്രീതം കോട്ടാൽ ഫൗൾ ചെയ്തതോടെ മാലിദ്വീപിന് അനുകൂലമായി റഫറി പെനാൽട്ടി വിധിച്ചു. കിക്കെടുത്ത അലി അഷ്ഫാഖിന് തെറ്റിയില്ല. പന്ത് അനായാസം വലയിലെത്തിച്ച് താരം ആതിഥേയർക്ക് സമനില സമ്മാനിച്ചു. ഇതോടെ ജയം ആർക്കൊപ്പം എന്ന സംശയം ഉയർന്നു

എനനാൽ രണ്ടാം പകുതിയോടെ കളി മാറി മറിഞ്ഞു. രണ്ടാം പകുതിയിൽ കൂടുതൽ ആക്രമിച്ച് കളിച്ച ഇന്ത്യ 62-ാം മിനിട്ടിൽ സുനിൽ ഛേത്രിയിലൂടെ ലീഡെടുത്തു. മൻവീർ നൽകിയ പാസ് സ്വീകരിച്ച ഛേത്രി തകർപ്പൻ ഷോട്ടിലൂടെ പന്ത് വലയിലെത്തിച്ചു. ഇതോടെ ഇന്ത്യ 2-1 ന് മുന്നിലെത്തി.

ഒൻപത് മിനിട്ടുകൾക്ക് ശേഷം ഛേത്രി ഇന്ത്യയുടെ വിജയമുറപ്പിച്ചുകൊണ്ട് വീണ്ടും ഗോളടിച്ചു. ഇത്തവണ ഒരു തകർപ്പൻ ഹെഡ്ഡറിലൂടെയാണ് താരം വലകുലുക്കിയത്. ബോക്സിനകത്തേക്ക് വന്ന ഫ്രീകിക്ക് മികച്ച ഹെഡ്ഡറിലൂടെ വലയിലെത്തിച്ച് ഛേത്രി ഇന്ത്യയ്ക്കഭിമാനമായി. ഈ ഇരട്ട ഗോളുകളോടെ ഛേത്രി പെലെയുടം റെക്കോർഡ് മറികടന്ന് ആറാമനായി.

ഈ ഇരട്ട ഗോളുകളോടെ ഛേത്രിയുടെ അന്താരാഷ്ട്ര ഗോളുകളുടെ എണ്ണം 79 ആയി. 123 മത്സരങ്ങളിൽ നിന്നാണ് താരം 79 ഗോളുകൾ നേടിയത്. ഇതോടെ ഇതിഹാസ താരം പെലെയെ മറികടന്ന ഗോൾവേട്ടക്കാരുടെ പട്ടികയിൽ ഛേത്രി ആറാം സ്ഥാനത്തേക്കുയർന്നു. പെലെയ്ക്ക് 77 ഗോളുകളാണുള്ളത്. ഒപ്പം ഇറാഖിന്റെ ഹുസ്സൈൻ സയീദ്, യു.എ.ഇയുടെ അലി മബ്ഖൗത്ത് എന്നിവരെയും മറികടന്നു. ഈ താരങ്ങൾ ഏഴാം സ്ഥാനത്താണ്. ഇരുവർക്കും 78 ഗോളുകളാണുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP