Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാരകായുധങ്ങളുമായി രാത്രി വീടുകളിലെത്തി കവർച്ച; തമിഴ്‌നാട്ടിൽ നിന്നുള്ള കുറുവ മോഷണ സംഘം പാലക്കാട് പൊലീസ് പിടിയിൽ; സ്വർണ്ണാഭരണങ്ങൾ കണ്ടെടുത്തു

മാരകായുധങ്ങളുമായി രാത്രി വീടുകളിലെത്തി കവർച്ച; തമിഴ്‌നാട്ടിൽ നിന്നുള്ള കുറുവ മോഷണ സംഘം പാലക്കാട് പൊലീസ് പിടിയിൽ; സ്വർണ്ണാഭരണങ്ങൾ കണ്ടെടുത്തു

ന്യൂസ് ഡെസ്‌ക്‌

പാലക്കാട്: തമിഴ്‌നാട്ടിൽ നിന്നുള്ള കുറുവ മോഷണ സംഘം പാലാക്കാട് പൊലീസിന്റെ പിടിയിൽ. പാലക്കാട് ആലത്തൂർ ഡി.വൈ.എസ്‌പിയുടെ നേതൃത്വത്തിലാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. നിരവധി മോഷണ കേസുകളിലെ പ്രതികളാണ് പിടിയിലായത്. ഇവരിൽ നിന്നും സ്വർണ്ണാഭരണങ്ങളും പിടിച്ചെടുത്തു.

രാത്രി വീടുകളിലെത്തി പണവും സ്വർണ്ണാഭരണങ്ങളും കൊള്ളയടിക്കുന്ന സംഘത്തിലെ മൂന്ന് പേരാണ് ആലത്തൂർ പൊലീസിന്റെ പിടിയിലായത്. ശിവഗംഗ സ്വദേശി മാരിമുത്തു, മധുര സ്വദേശി തങ്കപ്പാണ്ട്യൻ, തഞ്ചാവൂർ സ്വദേശി ശെൽവി പാണ്ഡ്യൻ എന്നിവരാണ് അറസ്റ്റിലായത്. മാരകായുധങ്ങളുമായാണ് ഇവർ മോഷണം നടത്തിയിരുന്നത്. മാരി മുത്തു തമിഴ്‌നാട്ടിലെ കുപ്രസിദ്ധ മോഷ്ടാവാണ്.

ഇയാളുടെ പേരിൽ 30 കേസുകളും നിലവിലുണ്ട്. പ്രതികളിൽ നിന്ന് മൂന്നര പവൻ സ്വർണം പിടിച്ചെടുത്തു. പാലക്കാട് ജില്ലയിൽ കഴിഞ്ഞ 9 മാസത്തിനുള്ളിൽ ആറ് മോഷണങ്ങളാണ് ഇവർ നടത്തിയത്. കോഴിക്കോടും തൃശ്ശൂരും പ്രതികൾക്കെതിരെ കേസുകളുണ്ട്.

കഴിഞ്ഞ ഓഗസ്റ്റ് മുതൽ നിരവധി ഇടങ്ങളിൽ നിന്നായി നിരവധി മോഷണ കേസുകൾ പുറത്തുവന്നിരുന്നു. കൊല്ലത്ത് ജൂവലറിയിൽ നടന്ന മോഷണത്തിന് പിന്നിലടക്കം ഇത്തരം കുറുവ സംഘങ്ങളാണെന്ന് പൊലീസ് സംശയിച്ചിരുന്നു. പാലക്കാട് മാത്രം മാസങ്ങൾക്കുള്ളിൽ ആറ് മോഷണം നടത്തിയ പ്രതികൾ കോഴിക്കോടും തൃശൂരും മോഷണം നടത്തിയെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP