Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്‌കൂളുകളിലെ കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ മാറ്റണം; അണുനശീകരണം നടത്തി അധികൃതർക്ക് ഒരാഴ്ചക്കുള്ളിൽ കൈമാറണം എന്ന് ബാലാവകാശ കമ്മീഷൻ

സ്‌കൂളുകളിലെ കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ മാറ്റണം; അണുനശീകരണം നടത്തി അധികൃതർക്ക് ഒരാഴ്ചക്കുള്ളിൽ കൈമാറണം എന്ന് ബാലാവകാശ കമ്മീഷൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ പ്രവർത്തിക്കുന്ന കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ മാറ്റാൻ ബാലാവകാശ കമ്മീഷന്റെ ഉത്തരവ്. നവംബറിൽ സ്‌കൂൾ തുറക്കാൻ സർക്കാർ തീരുമാനിച്ച സാഹചര്യത്തിൽ സ്‌കൂളുകളിൽ പ്രവർത്തിക്കുന്ന സിഎഫ്എൽറ്റിസി, സിഎസ്എൽറ്റിസി, ഡിസിസി എന്നിവ മാറ്റി ക്ലാസ് മുറികളും കെട്ടിടങ്ങളും അണുനശീകരണം നടത്തി അധികൃതർക്ക് ഒരാഴ്ചക്കുള്ളിൽ കൈമാറണം. സ്‌കൂൾ തുറക്കുന്നതിന് മുമ്പ് അവടെ പ്രവർത്തിക്കുന്ന കോവിഡ് കെയർ സെന്ററുകൾ മാറ്റാൻ തീരുമാനമുണ്ടെങ്കിലും പൂർണമായി നടപ്പായിട്ടില്ല എന്ന് കമ്മീഷന് ബോധ്യമായ സാഹചര്യത്തിലാണ് ഉത്തരവ്.

ഇത് സംബന്ധിച്ച് നടപടി സ്വീകരിക്കാൻ ചീഫ് സെക്രട്ടറിക്കും, ആരോഗ്യകുടുംബക്ഷേമ സെക്രട്ടറിക്കും, ആരോഗ്യ വകുപ്പ് ഡയറക്ടർക്കും കമ്മീഷൻ നിർദ്ദേശം നൽകി. കൊല്ലം അഞ്ചൽ ഈസ്റ്റ് ഗവ. ഹയർസെക്കൻഡറി സ്‌കൂൾ പി.ടി.എ പ്രസിഡന്റ് വികാസ് വേണു സമർപ്പിച്ച ഹർജി പരിഗണിച്ച് കമ്മീഷൻ അംഗം റെനി ആന്റണിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിന്മേൽ സ്വീകരിച്ച നടപടി 30 ദിവസത്തിനകം റിപ്പോർട്ട് ചെയ്യാനും കമ്മീഷൻ നിർദ്ദേശം നൽകി

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP