Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഏറ്റവും കുറഞ്ഞ വേതനം മണിക്കൂറിൽ 30 സെന്റ് വർധനവോടെ 10.50 യുറോയായി; ഇന്ന് രാത്രി മുതൽ പെട്രോൾ ഡീസൽ വില കൂടും; അയർലന്റ് ബഡ്ജറ്റ് പ്രഖ്യാപനങ്ങളിലെ മാറ്റങ്ങൾ ഇവ

ഏറ്റവും കുറഞ്ഞ വേതനം മണിക്കൂറിൽ 30 സെന്റ് വർധനവോടെ 10.50 യുറോയായി; ഇന്ന് രാത്രി മുതൽ പെട്രോൾ ഡീസൽ വില കൂടും; അയർലന്റ് ബഡ്ജറ്റ് പ്രഖ്യാപനങ്ങളിലെ മാറ്റങ്ങൾ  ഇവ

സ്വന്തം ലേഖകൻ

യർലണ്ടിൽ 2022 വർഷത്തേയ്ക്കുള്ള ബഡ്ജറ്റ് പ്രഖ്യാപിച്ചു. 4.7 ബില്ല്യൺ യൂറോയുടെ ബഡ്ജറ്റാണ് പ്രഖ്യാപിച്ചത്. 1.5 ബില്ല്യൺ യൂറോയുടെ അധിക ചെലവ് വരുന്ന ബഡ്ജറ്റിൽ 520 മില്ല്യൺ യൂറോയുടെ ഇൻകം ടാക്സ് ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായി സ്റ്റാൻഡേർഡ് റേറ്റ് ബാൻഡ് 1,500 ആയി ഉയർത്തി. വ്യക്തിഗത നികുതി ക്രെഡിറ്റ്, എംപ്ലോയീ നികുതി ക്രെഡിറ്റ്, ഏണഡ് ഇൻകം ക്രെഡിറ്റ് എന്നിവ 50 യൂറോ കൂട്ടും. ഓഗസ്റ്റ് 2022 വരെ ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് കുറഞ്ഞ വാറ്റ് നിരക്കായ 9% തുടരും. യൂണിവേഴ്സൽ സോഷ്യൽ ചാർജ് സെക്കൻഡ് റേറ്റ് പരിധി 20,687 യുറോയിൽ നിന്നും 21,295 യുറോയായി വർദ്ധിപ്പിച്ചതും പ്രധാന മാറ്റങ്ങളിലൊന്നാണ്.

മിനിമം വേതനം ചെറിയ തോതിൽ ഉയർത്തിയിട്ടുണ്ട്. നേരത്തെ 10.20 യൂറോ ആയിരുന്നത് ഇപ്പോൾ മണിക്കൂറിന് 10.50 യൂറോ ആയാണ് ഉയർത്തിയിരിക്കുന്നത്. യുവ തൊഴിലന്വേഷകർക്ക് പ്രയോജനം ലഭിക്കുന്ന വിധത്തിൽ സാമൂഹ്യ സുരക്ഷാ പേയ്മെന്റ് , സ്റ്റേറ്റ് പെൻഷൻ എന്നിവ 5 യൂറോ ഉയർത്തിയിട്ടുണ്ട് . വർക്ക് ഫ്രം ഹോമിനായി ഉപയോഗിക്കുന്ന ഹീറ്റ്, വൈദ്യുതി , ബ്രോഡ്ബാൻഡ് എന്നിവയ്ക്ക് 30 ശതമാനം ടാക്സ് ഇളവ് ലഭിക്കും. കാർബൺ നികുതി 7.50 യൂറോ വർദ്ധിപ്പിച്ച് 41 യൂറോയായി ഉയർത്തിയിട്ടുണ്ട്.

പെട്രോൾ ഡീസൽ വില വർദ്ധിക്കും 60 ലിറ്റർ പെട്രോൾ ടാങ്കിന് 1.28 യൂറോയും ഡീസലിന് 1.48 യൂറോയുമാണ് വർദ്ധിക്കുന്നത്. 2023 വരെ ബാറ്ററി വൈദ്യുതി വാഹനങ്ങൾക്ക് 5000 യൂറോ റിലീഫ് പ്രഖ്യാപിച്ചു. 9 മുതൽ 12 വരെ ബാന്റുള്ള വാഹനങ്ങൾക്ക് ഒരു ശതമാനവും 16 മുതൽ 20 വരെയുള്ളവയ്ക്ക് 4 ശതമാനവും നികുതി വർദ്ധിപ്പിച്ചു.

ആഴ്ചയിൽ നൽകി വരുന്ന ഇന്ധന അലവൻസ് 5 യൂറോ കൂടുതൽ നൽകും. കെയറേഴ്സ് അലവൻസ് കൂടുതൽ പേർക്ക് ലഭിക്കും. ഒരാൾക്ക് 350 യൂറോയും ദമ്പദികൾക്ക് 750 യൂറോ വരെയും വരുമാന പരിധിയിൽ ഈ തുകയ്ക്ക് അർഹതയുണ്ട്. വിപണിമൂല്ല്യം അനുസരിച്ച് സ്ഥലങ്ങൾക്ക് മൂന്ന് ശതമാനം സോൺഡ് നികുതി ഏർപ്പെടുത്തും.

മാതൃത്വ അവധിക്കും , പ്രസവ അവധിക്കും ആഴ്ചയിൽ അഞ്ച് യൂറോ വർദ്ധിപ്പിച്ചിട്ടുണ്ട്. സ്‌കൂളുകൾ തുറക്കുന്നസമയത്തെ ക്ലോത്തിങ് ആൻഡ് ഫുഡ്വെയർ അലവൻസ് 10 യൂറോ കൂട്ടിയിട്ടുണ്ട്. റോഡുകളുടെ സുരക്ഷയ്ക്കായും പുതുക്കാനും 30 മില്ല്യനാണ് വകയിരുത്തിയിരിക്കുന്നത്. പൊതുഗതാഗത സംവിധാനത്തിന് 1.4 ബില്ല്യൺ വകയിരുത്തി. 2022 ഏപ്രീൽ 30 വരെ എംപ്ലോയ്മെന്റ് വേജ് സബ്സിഡി സ്‌കീം ദീർഘിപ്പിച്ചു. പാലിയേറ്റീവ് കെയർ, മാനസീകാരോഗ്യം, ഭിന്നശേഷി പരിചരണം, തുടങ്ങിയ മേഖലകൾക്കു വേണ്ടി ആരോഗ്യ വകുപ്പിന് 30 മില്ല്യൺ യൂറോ ലഭിക്കും.

തൊഴിലാളികൾക്ക് ആശ്വാസമായി മിനിമം വേതനത്തിൽ വർദ്ധന. മണിക്കൂറിൽ 30 സെന്റ് വർദ്ധിപ്പിച്ചതോടെ പുതിയ മിനിമം വേതനം 10.50 യൂറോ ആയി.

- ജോബ് സീക്കർ അലവൻസ് അടക്കമുള്ള തൊഴിൽ സഹായധനങ്ങളിൽ ആഴ്ചയിൽ 5 യൂറോയുടെ വർദ്ധന.

- സർക്കാർ പെൻഷനുകളിൽ 5 യൂറോ വർദ്ധന.

- ബാക്ക്-ടു-സ്‌കൂൾ അലവൻസ് 10 യൂറോ വർദ്ധിപ്പിച്ചു.

- ഒറ്റയ്ക്ക് താമസിക്കുന്നവർക്കുള്ള അലവൻസിൽ 3 യൂറോ വർദ്ധന.

- 12 വയസിന് താഴെയുള്ള 'qualified child' വകയിൽ ലഭിക്കുന്ന ധനസഹായം 2 മുതൽ 40 യൂറോ വരെ വർദ്ധിപ്പിച്ചു. 12 വയസിന് മേലുള്ള കുട്ടികൾക്ക് 3 മുതൽ 48 യൂറോ വരെ സഹായവർദ്ധനയും പ്രഖ്യാപിച്ചു.

- കോവിഡ് കാലത്ത് നഷ്ടം നേരിടുന്ന ബിസിനസുകാരെ സഹായിക്കാനായി ഏർപ്പെടുത്തിയ Employment Wage Subsidy Scheme (EWSS) 2022 ഏപ്രിൽ 30 വരെ തുടരുമെന്ന പ്രഖ്യാപനം വലിയ ആശ്വസമാകും.

- ജീവിതച്ചെലവ് ഉയരുന്ന സാഹചര്യത്തിൽ സാധാരണക്കാരെ സഹായിക്കാനായി ഹീറ്റർ, വൈദ്യുതി, ബ്രോഡ്ബാൻഡ് ബില്ലുകളിൽ ഇളവ്. നിങ്ങൾ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നതെങ്കിൽ ഇവയുടെ ബില്ലിന്റെ 30% വരെ തിരികെ ലഭിക്കാനായി അപേക്ഷ നൽകാം.

- വിദ്യാഭ്യാസ മേഖലയ്ക്ക് ഉണർവ്വേകാനായി 980 അദ്ധ്യാപകർ, 1,165 സ്പെഷ്യൽ നീഡ് അസിസ്റ്റന്റ്സ് എന്നിവരെ നിയമിക്കും. ക്ലാസുകളുടെ വലിപ്പം കുറയ്ക്കുന്നതിന്റെ ഭാഗമായി 350 അധിക ടീച്ചർ പോസ്റ്റുകൾ സൃഷ്ടിക്കുന്നതും ഇതിൽപ്പെടും. വിദ്യാഭ്യാസ മേഖലയ്ക്ക് 9.2 മില്യൺ യൂറോ അനുവദിക്കും.

വിദ്യാഭ്യാസം സൗകര്യപ്രദമാക്കാൻ രാജ്യത്തുടനീളം 3,320 Central Applications Office (CAO)-കൾ കൂടി സ്ഥാപിക്കും.

- Susi student grants-നുള്ള യോഗ്യത കട്ട് ഓഫ് 1,000 യൂറോ ആയി വർദ്ധിപ്പിക്കും. ഇതോടെ കൂടുതൽ കുടുംബങ്ങൾക്ക് സഹായം ലഭിക്കും.

- രാജ്യത്ത് ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾക്ക് മേൽ ചുമത്തിയിരിക്കുന്ന vacant sites levy-ക്ക് പകരമായി പുതിയ Zoned Land Tax സംവിധാനം ആവിഷ്‌കരിക്കാൻ തീരുമാനം.

- 110g/km-ൽ അധികം പുക പുറന്തള്ളുന്ന കാറുകളുടെ ടാക്സ് 1 മുതൽ 4% വരെ വർദ്ധിപ്പിക്കും.

- ഇത്തവണത്തെ ബജറ്റിലെ ഏറ്റവും പ്രധാനപ്രഖ്യാപനങ്ങളിലൊന്ന് 19 മുതൽ 23 വരെ പ്രായക്കാരായ എല്ലാവർക്കും പൊതുഗതാഗതസംവിധാനങ്ങളിൽ ടിക്കറ്റ് തുകയിൽ 50% ഇളവ് എന്നതാണ്. യുജനങ്ങളെ പൊതുഗതാഗതം ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ടാണ് പ്രഖ്യാപനം.

- സിഗരറ്റിന്റെ നികുതി വർദ്ധിപ്പിച്ചു. 20 സിഗരറ്റുകളുള്ള പാക്കിന് 50 സെന്റ് ആണ് നികുതി വർദ്ധന. ഇതോടെ ഒരു പാക്കിന് 15 യൂറോ വരെയാകും പുതിയ വില.

- രാജ്യത്തെ ആറ്, ഏഴ് വയസുള്ള കുട്ടികൾക്കും ഇനിമുതൽ സൗജന്യ ജിപി (ജനറൽ പ്രാക്ടീഷണർ) സേവനം ലഭ്യമാകും.

- ചെറിയ കുട്ടികളുള്ള രക്ഷിതാക്കൾക്ക് സന്തോഷവാർത്ത. അടുത്ത ഓഗസ്റ്റ് മുതൽ രണ്ട് ആഴ്ച കൂടി അധിക പാരന്റൽ ലീവ് അനുവദിക്കും.

- ആഴ്ചയിലുള്ള ഫ്യുവൽ അലവൻസിൽ 5 യൂറോ വർദ്ധന. വർദ്ധന ഉടനടി നടപ്പിൽ വരുത്തും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP