Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രണ്ടാം തവണ പാമ്പ് കടിയേൽക്കുന്ന ദിവസം സൂരജ് വീട്ടിലേക്ക് ഒരു ബാഗ് കൊണ്ടുവന്നു; ഇതിൽ എന്തായിരുന്നു എന്നറിയില്ല; കേസു കൊടുക്കാൻ വാദിയായി മരുമകൻ എത്തിയപ്പോൾ മറുനാടന്റെ സംശയങ്ങൾ അച്ഛനും അമ്മയും തിരിച്ചറിഞ്ഞു; സൂരജിനെ കുടുക്കിയത് ചരമ വാർത്തയിലെ 20,000ഷെയറും വാവ സുരേഷും; ഉത്രയിലെ സത്യം മറുനാടൻ കണ്ടെത്തിയ കഥ

രണ്ടാം തവണ പാമ്പ് കടിയേൽക്കുന്ന ദിവസം സൂരജ് വീട്ടിലേക്ക് ഒരു ബാഗ് കൊണ്ടുവന്നു; ഇതിൽ എന്തായിരുന്നു എന്നറിയില്ല; കേസു കൊടുക്കാൻ വാദിയായി മരുമകൻ എത്തിയപ്പോൾ മറുനാടന്റെ സംശയങ്ങൾ അച്ഛനും അമ്മയും തിരിച്ചറിഞ്ഞു; സൂരജിനെ കുടുക്കിയത് ചരമ വാർത്തയിലെ 20,000ഷെയറും വാവ സുരേഷും; ഉത്രയിലെ സത്യം മറുനാടൻ കണ്ടെത്തിയ കഥ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പാമ്പുകടിയേറ്റ് ചികിത്സയിലിരിക്കേ വീണ്ടൂം പാമ്പുകടിയേറ്റ് യുവതി മരിച്ചു; 25കാരി ഉത്ര മരിച്ചത് ഭർതൃവീട്ടിൽവെച്ച് പാമ്പുകടിയേറ്റതിനെ തുടർന്ന് സ്വന്തം വീട്ടിൽ ചികിത്സയിൽ കഴിയവേ കിടപ്പുമുറിയിൽ വെച്ച് വീണ്ടും പാമ്പുകടിയേറ്റ്-2020 മെയ്‌ എട്ടിന് രാവിലെ മറുനാടൻ സാധാരണ പോലെ നൽകിയ ചരമ വാർത്തയുടെ തലവാചകമാണ് ഇത്. മൂന്ന് പാരഗ്രാഫിലെ ഈ വാർത്ത ആദ്യ ദിനത്തിൽ ഷെയർ ചെയ്തത് ഇരുപതിനായിരത്തിൽ പരം പേരായിരുന്നു. രണ്ടു ദിവസങ്ങളിൽ ഏറ്റവും കൂടുതൽ പേർ വായിച്ച വാർത്തയുമായി. അങ്ങനെയാണ് ഉത്ര മരണത്തിലെ കൗതുകത്തിലേക്ക് മറുനാടൻ മലയാളി ഇറങ്ങി ചെല്ലുന്നത്. വായനക്കാരുടെ താൽപ്പര്യത്തിന്റെ കാരണം തേടിയെത്തി മറുനാടനെ കാത്തിരുന്നതുകൊലപാതകമെന്ന ഞെട്ടിക്കുന്ന സത്യമാണ്.

ഉത്രയുടെ കൊലപാതകിക്ക് അർഹിക്കുന്ന ശിക്ഷ കോടതി കൊടുക്കുമ്പോൾ അവകാശ വാദവുമായി എത്തുന്നവർ ഏറെയാണ്. പോസ്റ്റ്‌മോർട്ടത്തിൽ പോലും പാമ്പുകടി മരണമായി ഒതുങ്ങിയ ഉത്രയുടെ അസ്വാഭാവിക മരണത്തിൽ സംശയം ഉന്നയിച്ച് വാർത്തകൾ നൽകിയപ്പോൾ സോഷ്യൽ മീഡിയയിൽ മറുനാടനെതിരെ ആക്രമണത്തിന് തക്കം പാർത്തിരുന്നവർ ഒത്തു ചേർന്നു. വെറുമൊരു പാമ്പു കടി മരണത്തെ പോലും കഥകളാക്കുന്നുവെന്ന് കളിയാക്കി. എന്നാൽ ഇന്ന് എല്ലാവരും ആ സത്യത്തെ അംഗീകരിക്കുന്നു. ഉത്രയുടെ ഭർത്താവ് സൂരജിന്റെ ക്രിമിനൽ മുഖം എല്ലാവരും അംഗീകരിക്കുകയും ചെയ്യുന്നു. ഇത് മറുനാടന്റെ അന്ന് നടത്തിയ അന്വേഷണത്തിനുള്ള അംഗീകാരമാണ്.

ഉത്രയ്ക്ക് മുമ്പും പാമ്പു കടി ഏറ്റിരുന്നു. എന്നാൽ അന്ന് ഇതേ കുറിച്ച് അറിഞ്ഞിരുന്ന വാവ സുരേഷ് പാമ്പുകടിയിൽ ചില സംശയങ്ങൾ ഉയർത്തിയിരുന്നു. ഉത്രയുടെ അടുത്ത ബന്ധുവിനോടാണ് അണലി വർഗ്ഗത്തിലുള്ള പാമ്പ് ആ സ്ഥലത്ത് എത്താനുള്ള സാധ്യതകൾ തള്ളി കളഞ്ഞത്. ഉത്ര വീണ്ടും പാമ്പു കടിയേറ്റ് മരിച്ചു. ഇതിലെ സാധ്യതകൾ വാവ സുരേഷിനോട് വാർത്തയിലെ വായനക്കാരുടെ താൽപ്പര്യത്തെ കുറിച്ച് തിരക്കി. ഒരു കാരണവശാലും കൈയിൽ മൂർഖൻ കടിക്കില്ലെന്ന വാവ സുരേഷിന്റെ നിരീക്ഷണത്തോടെ മറുനാടൻ വാർത്തകൾ തേടി ഇറങ്ങി. തുടക്കത്തിൽ ഉത്രയുടെ അച്ഛനും അമ്മയും പോലും കൊലപാതകത്തിൽ ആശങ്ക പങ്കുവച്ചില്ല. ഇതിനിടെയാണ് ചെറിയ തർക്കം കുടുംബത്തിലുണ്ടാകുന്നത്. മകളുടെ കുട്ടിയുടെ സംരക്ഷണത്തിൽ ഉത്രയുടെ അച്ഛനും അമ്മയും ഉറച്ചു നിന്നതോടെ കേസുമായി സൂരജും അമ്മയും പൊലീസ് സ്‌റ്റേഷനിൽ എത്തി.

ഭാര്യയുടെ മരണം വെറും പാമ്പുകടിയാണെന്ന് ഉറപ്പിച്ച് പാവം അച്ഛനേയും അമ്മയേയും ജയിലിൽ അടയ്ക്കാനായിരുന്നു സൂരജിന്റെ തന്ത്രം. എന്നാൽ സത്യം കണ്ടെത്താൻ മറുനാടൻ യാത്ര നടത്തുന്നത് സൂരജ് അറിഞ്ഞിരുന്നില്ല. കേസുമായി പൊലീസ് സ്‌റ്റേഷനിൽ സൂരജ് എത്തുന്നതിന് മുമ്പ് തന്നെ മരണത്തിലെ സംശയങ്ങൾ മറുനാടൻ വാർത്തയാക്കിയിരുന്നു. കേസ് കൊടുത്തതോടെ ഉത്രയുടെ അച്ഛനും അമ്മയ്ക്കും സംശയമായി. പിന്നെ പാമ്പിനെ തേടിയുള്ള യാത്രയായി. പാമ്പു പിടിത്തക്കാരൻ സുരേഷ് അങ്ങനെ തെളിഞ്ഞു വന്നു. ഇതോടെ പാവം ഉത്രയെ വകവരുത്തിയ കഥ പുറംലോകം അറിഞ്ഞു. വാവ സുരേഷിന്റെ അഭിമുഖം തുടക്കത്തിൽ നൽകിയതോടെ പൊലീസിനും കാര്യത്തിന്റെ ഗൗരവം പിടികിട്ടി. കേസിൽ വാവ സാക്ഷി പോലുമായി.

കരിമൂർഖൻ കടിച്ചാൽ ഏതുറക്കത്തിൽ നിന്നും ഞെട്ടിയുണരും; വേദനാജനകമായ കടിയേറ്റിട്ടും ഉണരാതെ ഉത്ര ആണ്ടുപോയത് മയക്കത്തിലേക്കും മരണത്തിലേക്കും; ടൈലുകൾ പാകിയ എസി മുറിയിൽ എങ്ങനെ പാമ്പ് കയറിയെന്ന് യാതൊരു പിടിയുമില്ലാതെ വീട്ടുകാർ; സർപ്പദോഷത്തിനു ശാസ്ത്രീയമായ അടിത്തറയില്ലെന്നും മരണം പഠനവിഷയമെന്നും വിദഗ്ദർ; പകവെച്ച് പാമ്പുകൾ കൊത്തില്ലെന്നും സംഭവം പരിശോധിക്കേണ്ടതെന്നും മറുനാടനോട് വാവാ സുരേഷ് പറഞ്ഞത് സോഷ്യൽ മീഡിയ വലിയ ചർച്ചയാക്കി. മെയ്‌ 9ന് വിശദീകരിക്കാൻ കഴിയാത്ത ദാരുണ മരണമായി അഞ്ചലിലെ ഉത്രയുടെ വിയോഗം എന്ന വാർത്ത മറുനാടൻ നൽകി. ഈ വാർത്തയാണ് ഉത്ര കേസിന്റെ ഗതിയെ പിന്നീട് നിശ്ചയിച്ചത്.

ആദ്യം ഉത്രയെ പാമ്പു കടിച്ചു. പിന്നേയും പാമ്പ് കടിച്ചു. ഇതിന് പിന്നിൽ സർപ്പ കോപമെന്ന അന്ധവിശ്വാസം ചമയ്ക്കാനുള്ള ശ്രമമാണ് മറുനാടൻ പൊളിച്ചത്. പക വെച്ച് പാമ്പുകൾ കടിക്കും എന്നത് മിഥ്യാധാരണയാണ്. ആളുകൾ പറഞ്ഞു പരത്തുന്ന കെട്ടുകഥകളാണ്. അങ്ങിനെയാണെങ്കിൽ എപ്പോഴേ വാവ സുരേഷ് തട്ടിപ്പോയേനെ. എത്രയോ പാമ്പുകളെയാണ് പിടിച്ച് കാട്ടിൽ വിട്ടത്. പക വെച്ച് കടിക്കണമെങ്കിൽ അത് എന്നെ തന്നെ കടിച്ചേനെ-വാവാ സുരേഷ് മറുനാടനോട് പറഞ്ഞത് ഇങ്ങനെയാണ്. ഒട്ടനവധി കോളുകളാണ് വരുന്നത്. എങ്ങിനെ ഉത്ര മരിച്ചു എന്നാണ് വരുന്ന വിളികളുടെ ഉള്ളടക്കം. പാമ്പ് ഇങ്ങനെ വന്നു കടിക്കുമോ? വീടിന്റെ അകത്ത് കയറി എങ്ങനെ ഉത്രയെ മാത്രം കടിക്കുന്നു. എന്താണ് സംഭവം. ഒരു കടി കഴിഞ്ഞിരിക്കുന്ന ആളിനെ പാമ്പുപിന്തുടർന്ന് വന്നു കടിക്കുമോ? രണ്ടു സർപ്പദംശനങ്ങളും ഏറ്റത് വീടിന്റെ അകത്ത് വച്ചാണ് ഏറ്റത്? അതെങ്ങനെ സംഭവിക്കും? തുടങ്ങി ഒട്ടവധി സംശയങ്ങളാണ് ആളുകൾ ചോദിച്ചത്. ഉത്രയെ രണ്ടു പാമ്പുകളാണ് കടിച്ചത്. അണലിയും മൂർഖനും-വാവ് അന്നു തന്നെ പാമ്പിന്റെ വൈരാഗ്യ കഥ പൊളിച്ചു. ഇതും സൂരജിനെ സംശയ നിഴലിലാക്കി.

ഈ വാർത്തയ്ക്ക് ശേഷമാണ് പൊലീസ് അന്വേഷണത്തിന് പുതിയ വേഗവും ശാസ്ത്രീയ മാർഗങ്ങളും തേടി ഇറങ്ങിയത്.  മരണത്തിന് തൊട്ടു മുമ്പ് അഞ്ചലിൽ എത്തി വിശദ റിപ്പോർട്ടും തയ്യാറാക്കിയിരുന്നു മറുനാടൻ. അടൂരിലെ ഭർതൃവീട്ടിൽവെച്ച് കടിച്ചതുകൊടുംവിഷമുള്ള അണലി; മരണം മുഖാമുഖം കണ്ട് ജീവിതം തിരികെ പിടിച്ച സന്തോഷത്തിൽ എത്തിയത് അഞ്ചലിലെ സ്വന്തം വീട്ടിൽ; ഇന്നലെ രാവിലെ ചായയുമായി അമ്മയെത്തിയപ്പോൾ ഉത്രയെ കണ്ടത് ബോധംനശിച്ച നിലയിൽ; ആശുപത്രിയിൽ എത്തിച്ചപ്പോൾ പറഞ്ഞത് മരണം പാമ്പ് കടിയെ തുടർന്നെന്നും; വീട്ടിലെത്തി പരിശോധിച്ചപ്പോൾ കണ്ടത് മുറിയിലെ തുണികൾക്കിടയിൽ പതിയിരിക്കുന്ന കരിമൂർഖനെ; ഉത്രയുടെ അവിശ്വസനീയ മരണത്തിൽ നടുങ്ങി അഞ്ചലിലെ നാട്ടുകാർ-ഇതായിരുന്നു എട്ടാം തീയതി നൽകിയ വിശദ വാർത്ത.

ആദ്യം പാമ്പ് കടിയേൽക്കുന്നതിന് രണ്ടു ദിവസം മുൻപ് ഭർതൃവീട്ടിലെ കിടപ്പുമുറിക്ക് സമീപം ഉത്ര പാമ്പിനെ കണ്ടു; മൊബൈൽ ഫോൺ എടുക്കാൻ ഭർത്താവ് നിർദ്ദേശിച്ചപ്പോൾ സ്റ്റെപ്പ് കയറി മുകളിലെ മുറിയിലെത്തിയപ്പോൾ പാമ്പിനെ കണ്ട് ഉത്ര ഉറക്കെ നിലവിളിച്ചു; നിലവിളി കേട്ടെത്തിയ സൂരജ് പാമ്പിനെ നിഷ്പ്രയാസം കൈയിലെടുത്ത് ചാക്കിലാക്കി; രണ്ടാം തവണ പാമ്പ് കടിയേൽക്കുന്ന ദിവസം സൂരജ് വീട്ടിലേക്ക് ഒരു ബാഗ് കൊണ്ടുവന്നു; ഇതിൽ എന്തായിരുന്നു എന്നറിയില്ല; ഉത്രയുടെ മരണത്തിൽ അസ്വഭാവികത ആവർത്തിച്ചു മാതാപിതാക്കൾ-സംശയങ്ങൾ മറുനാടൻ ചർച്ചയാക്കിയതോടെ ഉത്രയുടെ മാതാപിതാക്കളും എക്‌സ്‌ക്ലൂസീവായി മറുനാടനോട് സംസാരിച്ചു. ഇതും ഉത്രയുടെ കേസിൽ അതിനിർണ്ണായകമായി. അങ്ങനെ സത്യം തേടി പൊലീസ് എത്തി. സൂരജും കുടുംബവും കുടുങ്ങി.

ഉത്ര കൊലപാതകവുമായി ബന്ധപ്പെട്ട് മറുനാടൻ നൽകിയ ചില പ്രധാന വാർത്തകളുടെ ലിങ്ക് ചുവടെ; അന്വേഷണത്തെ കാര്യമായി സ്വാധീനിച്ച വാർത്തകളാണ് ഇവ

-----പാമ്പുകടിയേറ്റ് ചികിത്സയിലിരിക്കേ വീണ്ടൂം പാമ്പുകടിയേറ്റ് യുവതി മരിച്ചു; 25കാരി ഉത്ര മരിച്ചത് ഭർതൃവീട്ടിൽവെച്ച് പാമ്പുകടിയേറ്റതിനെ തുടർന്ന് സ്വന്തം വീട്ടിൽ ചികിത്സയിൽ കഴിയവേ കിടപ്പുമുറിയിൽ വെച്ച് വീണ്ടും പാമ്പുകടിയേറ്റ്

 

-------കരിമൂർഖൻ കടിച്ചാൽ ഏതുറക്കത്തിൽ നിന്നും ഞെട്ടിയുണരും; വേദനാജനകമായ കടിയേറ്റിട്ടും ഉണരാതെ ഉത്ര ആണ്ടുപോയത് മയക്കത്തിലേക്കും മരണത്തിലേക്കും; ടൈലുകൾ പാകിയ എസി മുറിയിൽ എങ്ങനെ പാമ്പ് കയറിയെന്ന് യാതൊരു പിടിയുമില്ലാതെ വീട്ടുകാർ; സർപ്പദോഷത്തിനു ശാസ്ത്രീയമായ അടിത്തറയില്ലെന്നും മരണം പഠനവിഷയമെന്നും വിദഗ്ദർ; പകവെച്ച് പാമ്പുകൾ കൊത്തില്ലെന്നും സംഭവം പരിശോധിക്കേണ്ടതെന്നും മറുനാടനോട് വാവാ സുരേഷ്; വിശദീകരിക്കാൻ കഴിയാത്ത ദാരുണ മരണമായി അഞ്ചലിലെ ഉത്രയുടെ വിയോഗം

 

--------ആദ്യം പാമ്പ് കടിയേൽക്കുന്നതിന് രണ്ടു ദിവസം മുൻപ് ഭർതൃവീട്ടിലെ കിടപ്പുമുറിക്ക് സമീപം ഉത്ര പാമ്പിനെ കണ്ടു; മൊബൈൽ ഫോൺ എടുക്കാൻ ഭർത്താവ് നിർദ്ദേശിച്ചപ്പോൾ സ്റ്റെപ്പ് കയറി മുകളിലെ മുറിയിലെത്തിയപ്പോൾ പാമ്പിനെ കണ്ട് ഉത്ര ഉറക്കെ നിലവിളിച്ചു; നിലവിളി കേട്ടെത്തിയ സൂരജ് പാമ്പിനെ നിഷ്പ്രയാസം കൈയിലെടുത്ത് ചാക്കിലാക്കി; രണ്ടാം തവണ പാമ്പ് കടിയേൽക്കുന്ന ദിവസം സൂരജ് വീട്ടിലേക്ക് ഒരു ബാഗ് കൊണ്ടുവന്നു; ഇതിൽ എന്തായിരുന്നു എന്നറിയില്ല; ഉത്രയുടെ മരണത്തിൽ അസ്വഭാവികത ആവർത്തിച്ചു മാതാപിതാക്കൾ

 

---------പൊലീസ് കണ്ടെടുത്തത് അച്ഛൻ സൂരജിന് പാമ്പിനെ ഇട്ട് നൽകിയ അതേ പ്ലാസ്റ്റിക് ജാർ; സൂരജ് വീട്ടിൽ നിന്ന് പാമ്പുമായി പോയത് ഇതേ ജാറുമായി; ഉത്ര ചേച്ചി മരിച്ചപ്പോൾ സൂരജ് പറഞ്ഞത് പൊലീസിനോട് തന്റെ പേര് ഒരിക്കലും പറയരുതെന്ന്; ഉത്രയുടെ മരണം അറിഞ്ഞപ്പോഴാണ് ആദ്യ പാമ്പ് കടിയുടെ വാർത്തയും അറിയുന്നത്; പൊലീസിനോട് തുറന്നുപറയാൻ മടിച്ചു നിന്നത് അച്ഛനെ കുരുക്കി; ഉത്ര കേസിൽ നിർണ്ണായക വെളിപ്പെടുത്തലുമായി ചാവറകാവ് സുരേഷിന്റെ മകൻ സുനിൽ മറുനാടനോട്

 

---------ഭാര്യവീട്ടിൽ എത്തിയാൽ എട്ടു മണിക്ക് ഉണരുന്നത് പതിവുള്ള സൂരജ് ഉത്ര മരിച്ച ദിവസം എഴുനേറ്റത് രാവിലെ ആറു മണിക്ക്; മകളുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിക്കുമ്പോൾ ദേഷ്യത്തോടെ പെരുമാറിയതും അസ്വഭാവിക തോന്നാൻ ഇടയാക്കി; സ്ത്രീധനമായി നൽകിയ 100 പവൻ രണ്ട് വർഷം കൊണ്ട് സൂരജ് വിറ്റഴിച്ചു; മരുമകന് പാമ്പു പിടുത്തക്കാരുമായി അടുത്ത ബന്ധമെന്നും ചില പ്രത്യേക സംഘത്തിന്റെ തലവനാണെന്നും ഉത്രയുടെ മാതാപിതാക്കൾ; പാമ്പുകടി മരണത്തിൽ സംശയമുണ്ടാകാൻ കാരണം സൂരജിന്റെ ദുരൂഹമായ പെരുമാറ്റം

 

----------തന്റെ വസ്തുവകകൾ തന്റെ കൂടി അനുമതിയില്ലാതെ അറ്റാച്ച് ചെയ്യാൻ പാടില്ല എന്നു കാണിച്ച് കെവിറ്റ് ഹർജി സൂരജിന്റെ അച്ഛൻ നൽകിയത് മകന്റെ അറസ്റ്റിന് മുമ്പ്; ഉത്രയുടെ സ്വർണം വിറ്റതിനും പണയം വച്ചതിനും പകരമായി വസ്തുവകകൾ അറ്റാച്ചു ചെയ്യുന്നത് ഒഴിവാക്കാൻ സുരേന്ദ്രപണിക്കർ നടത്തിയത് അത്യുഗ്രൻ നിയമ വഴി; സൂരജിന് ഒളിവിൽ പോകാൻ അവസരമൊരുക്കിയത് എംബിഎക്കാരി സഹോദരി തന്നെ; സൂര്യ കേസിൽ പ്രതിയാകുമെന്ന ഉറപ്പായി; ഉത്ര കൊല കേസിൽ നിറയുന്നത് ഒരു കുടുംബത്തിന്റെ സാമ്പത്തിക മോഹം തന്നെ 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP