Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

18 ലക്ഷം രൂപ മാസ വാടക; രണ്ട് ബംഗ്ലാവുകൾ ബാങ്കിന് വാടകയ്ക്ക് നൽകി ബച്ചൻ കുടുംബം

18 ലക്ഷം രൂപ മാസ വാടക; രണ്ട് ബംഗ്ലാവുകൾ ബാങ്കിന് വാടകയ്ക്ക് നൽകി ബച്ചൻ കുടുംബം

സ്വന്തം ലേഖകൻ

ബോളിവുഡ് താരചക്രവർത്തി അമിതാഭ് ബച്ചനും കുടുംബത്തിനും കോടികൾ വിലമതിക്കുന്ന നിരവധി വീടുകളാണ് മുംബൈയിലെ ജൂഹുവിലുള്ളത്,. ജൂഹുവിലെ 120 കോടി വിലമതിപ്പുള്ള ജൽസ എന്ന ബംഗ്ലാവിലാണ് താരകുടുംബത്തിന്റെ താമസം. ഇപ്പോഴിതാ ജൂഹുവിൽ ഉള്ള രണ്ട് ബംഗ്ലാവുകൾ അമിതാഭ് ബച്ചൻ ഒരു പ്രമുഖ ബാങ്കിന് വാടകയ്ക്ക് നൽകിയിരിക്കുകയാണ്.

വത്സ, അമ്മു എന്നീ ബംഗ്ലാവുകളുടെ ഏറ്റവും താഴത്തെ നിലകളാണ് കൈമാറിയിരിക്കുന്നത്.15 വർഷത്തേയ്ക്കാണ് വാടക കരാർ. രണ്ടു ബംഗ്ലാവുകളും ചേർത്ത് 3150 ചതുരശ്രയടി സ്ഥലമാണ് ബാങ്കിന് വിട്ടുനൽകിയിരിക്കുന്നത്. രണ്ടിനും കൂടി പ്രതിമാസം 18.9 ലക്ഷം രൂപ വാടകയായും നിശ്ചയിച്ചിട്ടുണ്ട്. ഓരോ അഞ്ചുവർഷം കൂടുമ്പോഴും വാടകതുകയിൽ 25% വർധനവുണ്ടാകും. അതായത് 10 വർഷം കഴിയുമ്പോഴേക്കും 29 ലക്ഷം രൂപയായിരിക്കും വാടകയിനത്തിൽ ബച്ചൻ കുടുംബത്തിന് ലഭിക്കുന്നത്.

12 മാസക്കാലത്തെ വാടക (2.26 കോടി രൂപ) ബാങ്ക് ഡിപ്പോസിറ്റായി കൈമാറിയതായി രേഖകൾ വ്യക്തമാക്കുന്നു. വത്സ എന്ന ബംഗ്ലാവ് മുൻപ് മറ്റൊരു ബാങ്കിന്റെ ഓഫീസായി പ്രവർത്തിച്ചുവരികയായിരുന്നു. മുംബൈയിൽ തന്നെ ഏറ്റവുമധികം സെലിബ്രിറ്റികളും ബിസിനസ് രംഗത്തെ പ്രമുഖരും താമസിക്കുന്ന സ്ഥലമാണ് ജുഹു. അതിനാൽ ഈ പ്രദേശത്ത് സ്‌ക്വയർഫീറ്റിന് 450 മുതൽ 650 രൂപ വരെ വാടകയിനത്തിൽ ലഭിക്കാറുണ്ട്.

ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ മുംബൈയിൽ തന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന അപ്പാർട്ട്‌മെന്റ് അഭിഷേക് ബച്ചൻ കൈമാറ്റം ചെയ്തിരുന്നു. 45.75 കോടി രൂപയ്ക്കാണ് 7527 ചതുരശ്ര അടിയുള്ള അപ്പാർട്ട്‌മെന്റിന്റെ വിൽപന നടന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP