Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉത്ര വധക്കേസിൽ സൂരജിന്റെ ശിക്ഷ ഇന്ന്; ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച സൂരജിനെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷ; പ്രതിക്ക് വധശിക്ഷ നൽകണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി അംഗീകരിക്കുമോ? കേരളം ഉറ്റു നോക്കിയ കൊലപാതക കേസിലെ വിധി മണിക്കൂറുകൾക്കകം

ഉത്ര വധക്കേസിൽ സൂരജിന്റെ ശിക്ഷ ഇന്ന്; ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച സൂരജിനെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷ; പ്രതിക്ക് വധശിക്ഷ നൽകണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി അംഗീകരിക്കുമോ? കേരളം ഉറ്റു നോക്കിയ കൊലപാതക കേസിലെ വിധി മണിക്കൂറുകൾക്കകം

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ഉത്ര വധക്കേസിൽ കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയ ഭർത്താവ് സൂരജിന്റെ ശിക്ഷ ഇന്ന് കോടതി വിധിക്കും. കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയ പ്രതി സൂരജ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302 ( കൊലപാതകം), 307 (വധശ്രമം), 328 (വിഷമുള്ള വസ്തു ഉപയോഗിച്ചുള്ള കൊലപാതകം), 201 (തെളിവ് നശിപ്പിക്കൽ) എന്നീ വകുപ്പുകൾ പ്രകാരമാണു പ്രതി കുറ്റക്കാരനാണെന്ന് കൊല്ലം ആറാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എം.മനോജ് കണ്ടെത്തിയത്.

മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ചതും അപൂർവങ്ങളിൽ അപൂർവവുമായ കേസ് ആയതിനാൽ പ്രതിക്കു വധശിക്ഷ നൽകണമെന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. വധശിക്ഷ വിധിക്കാൻ കാരണമായി സുപ്രീം കോടതി പരാമർശിച്ചിട്ടുള്ള 5 കാരണങ്ങളിൽ നാലും സൂരജ് ചെയ്തിട്ടുള്ളതാണ് പ്രോസിക്യൂഷൻ വാദിച്ചത്. പാമ്പിനെക്കൊണ്ടു കൊലപാതകം നടത്തിയെന്ന കേസ് കേരളത്തിൽ ആദ്യമാണ്. കേസിൽ മാപ്പുസാക്ഷിയായ ചാവരുകാവ് സുരേഷിനെ ജയിൽ മോചിതനാക്കാനുള്ള ഉത്തരവും ഇന്നുണ്ടായേക്കും.

ഉത്രയെ ഭർത്താവ് സൂരജ് മൂർഖനെ കൊണ്ട് കടിപ്പിച്ച് കൊല്ലുകയായിരുന്നെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. വിഷപാമ്പിനെക്കൊണ്ട് കടിപ്പിച്ചാണ് ഭർത്താവ് സൂരജ് ഉത്രയെ കൊലപ്പെടുത്തിയതെന്ന പൊലീസ് തിയറി ഡമ്മി പരീക്ഷണത്തിലൂടെ കോടതിയിൽ സ്ഥിരീകരിച്ചിരുന്നു. കൊല്ലം ജില്ലാ സെഷൻസ് കോടതിയിലാണ് കേസിന്റെ വിചാരണ നടന്നുവരുന്നത്. കഴിഞ്ഞ ഓഗസ്റ്റിലാണ് കുറ്റപത്രം സമർപ്പിച്ചത്. 180-ൽപ്പരം സാക്ഷികളാണ് കേസ്സിലുണ്ടായിരുന്നത്.

ജീവനുള്ള മൂർഖനെ ഉപയോഗിച്ച് നടത്തിയ പരീക്ഷണം പാമ്പിനെക്കൊണ്ട് കടിപ്പിച്ചാണ് ഭർത്താവ് സൂരജ് ഉത്രയെ കൊലപ്പെടുത്തിയതെന്ന പൊലീസ് കണ്ടെത്തൽ സ്ഥാപിക്കുന്നതിൽ നിർണ്ണായകമായി. ക്യാമറയ്ക്ക് മുന്നിലായിരുന്നു ഡമ്മിപരീക്ഷണം. ഉത്രയുടെ ശരീരത്തിൽ പാമ്പ് കടിയേറ്റതായി കാണപ്പെട്ട സ്ഥലങ്ങളിലാണ് ഡമ്മിപരീക്ഷണത്തി ലും മൂർഖൻ കടിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രൊസിക്യൂഷൻ കോടതിയിൽ സമർപ്പിക്കുകയും ചെയ്തിരുന്നു. കേസ്സിലെ നിർണ്ണായക മാപ്പ് സാക്ഷി, പാമ്പുപിടുത്തക്കാരൻ സുരേഷിന്റെ മൊഴികളും അനുബന്ധമായി ലഭിച്ച തെളിവുകളും പൊലീസ് കണ്ടെത്തലിനെ പിന്തുണയ്ക്കുന്നതായിരുന്നു.

പ്ലാസ്റ്റിക് ടിന്നിലാക്കിയാണ് താൻ പാമ്പിനെ സുരജിന്് കൈമാറിയതെന്ന് സുരേഷ് പൊലീസിൽ വെളിപ്പെടുത്തിയിരുന്നു. സൂരജിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ പൊലീസ് പ്ലാസ്്റ്റിക് ടിന്ന് കണ്ടെത്തിയിരുന്നു. ഈ ടിന്നിൽ നിന്നും ലഭിച്ച ഡിഎൻ എ സാമ്പിളും പാമ്പിന്റെ ജഡത്തിൽ നിന്നും ലഭിച്ച ഡി എൻ എ സാമ്പിളും ഒന്നാണെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുള്ളത്. ഉത്രയെ കടിച്ച പാമ്പിന്റെ ജഡം പൊലീസ് കണ്ടെത്തുകയും പോസ്റ്റുമോർട്ടത്തിന് വിധേയമാക്കുകയും ചെയ്തിരുന്നു.

വാവാ സുരേഷും പൊലീസിന്റെ സാക്ഷിപ്പട്ടികയിൽ ഇടം പിടിച്ചിരുന്നു.വിവിധയിനം പാമ്പുകളുടെ കടിയേറ്റാൽ മനുഷ്യശരീരത്തിൽ ഉണ്ടാവുന്ന അവസ്ഥകളെക്കുറിച്ചുള്ള വിശദീകരണത്തിനായിട്ടാണ് പ്രൊസിക്യൂഷൻ വാവാ സുരേഷിന്റെ സേവനം വിനയോഗിച്ചത്. പാമ്പുപിടുത്തത്തിനിടെ വ്യത്യസ്ത ഇനത്തിൽപ്പെട്ട വിഷപ്പാമ്പുകളിൽ നിന്നും വാവ സുരേഷിന് പലതവണ കടിയേറ്റിട്ടുണ്ട്. തക്കസമയത്ത് വിദഗ്ധ ചികത്സ ലഭിച്ചതിനാൽ മാത്രമാണ് ജീവൻ രക്ഷപെട്ടത്.

മൂർഖൻ കടിച്ചാൽ അസഹനീയമായ വേദന അനുഭവപ്പെടുമെന്നും എത്ര ഉറക്കത്തിലാണെങ്കിലും കടിയേൽക്കുന്ന ആൾ അസ്വസ്ഥത പ്രകടിപ്പിക്കുമെന്നും വാവ സുരേഷ് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു. എന്നാൽ പാമ്പിന്റെ കടിയേറ്റിട്ടും ഉത്ര ഉറക്കമുണർന്നിരുന്നില്ലന്ന് പൊലീസ് തെളിവെടുപ്പിൽ വ്യക്തമായി. പോസ്റ്റുമോർട്ടം നടത്തിയപ്പോഴാണ് ഇതിന്റെ കാരണം വ്യക്തമായത്.

ശരീരത്തെ ദുർബ്ബലമാക്കുന്ന തരത്തിൽ ഉത്രയുടെ ഉള്ളിൽ മയക്കുമരുന്ന് എത്തിയതായിരുന്നെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചിട്ടുള്ളത്. തലവേദനയ്ക്ക് ഡോക്ടർമാർ സാധാരണയായി കുറിച്ചുനൽകുന്ന ഗുളിക കൂടുതൽ അളവിൽ സൂരജ് ജ്യൂസ്സിൽ ചേർത്ത് നൽകുകയായിരുന്നെന്നാണ് പൊലീസ് കണ്ടെത്തൽ. ജ്യൂസ് വേണ്ടെന്ന് ഉത്ര പറഞ്ഞെങ്കിലും സൂരജ് നിർബന്ധിപ്പിച്ച് കഴിപ്പിക്കുകയായിരുന്നെന്ന സാക്ഷിമൊഴിയും അന്വേഷക സംഘത്തിന് ലഭിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP