Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുന്ദ്ര പോർട്ടിലെ മയക്കുമരുന്ന് വേട്ട: ഇറാൻ, പാക്കിസ്ഥാൻ, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽ നിന്ന് ചരക്ക് സ്വീകരിക്കില്ലെന്ന് അദാനി തുറമുഖം

മുന്ദ്ര പോർട്ടിലെ മയക്കുമരുന്ന് വേട്ട: ഇറാൻ, പാക്കിസ്ഥാൻ, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽ നിന്ന് ചരക്ക് സ്വീകരിക്കില്ലെന്ന് അദാനി തുറമുഖം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇറാൻ, പാക്കിസ്ഥാൻ, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ള കാർഗോ ഇനി കൈകാര്യം ചെയ്യില്ലെന്ന് വ്യക്തമാക്കി അദാനി പോർട്ട്. നവംബർ 15 മുതൽ ഇത് ബാധകമാകുമെന്ന് അദാനി ഗ്രൂപ്പ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

ഗുജറാത്തിലെ മുന്ദ്ര പോർട്ടിൽ നിന്ന് 3000 കിലോഗ്രാം ഹെറോയിൻ പിടികൂടിയിരുന്നു. അഫ്ഗാനിസ്താനിൽ നിന്നായിരുന്നു കണ്ടെയിനർ വന്നത് എന്നാണ് വിവരം. ഇതിന് പിന്നാലെയാണ് അദാനി ഗ്രൂപ്പിന്റെ പുതിയ തീരുമാനം.

ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇറാൻ, പാക്കിസ്ഥാൻ, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതും ഈ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതുമായ കാർഗോ അദാനി ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഒരു പോർട്ടുകളിലും സ്വീകരിക്കില്ലെന്നാണ് കമ്പനി കുറിപ്പിൽ വ്യക്തമാക്കുന്നത്.

സെപ്റ്റംബർ 13നാണ് 20,000 കോടി വിലവരുന്ന 3000 കിലോഗ്രാം ഹെറോയിൻ ഗുജറാത്തിലെ അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള മുന്ദ്ര പോർട്ടിൽ നിന്ന് പിടികൂടുന്നത്. അന്വേഷണത്തിൽ അഫ്ഗാനിസ്താൻ, ഉസ്ബകിസ്താൻ പൗരന്മാരും തമിഴ്‌നാട്ടിൽ നിന്നുള്ള ദമ്പതികളുമടക്കം എട്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP