Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വീടിന്റെ മതിലിടിഞ്ഞ് വീണ് അപകടം; കുടുംബത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം

വീടിന്റെ മതിലിടിഞ്ഞ് വീണ് അപകടം; കുടുംബത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം

ന്യൂസ് ഡെസ്‌ക്‌

തെലങ്കാന: വീടിന്റെ മതിലിടിഞ്ഞ് വീണ് കുടുംബത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം.രണ്ടു പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെലങ്കാനയിലെ ഗഡ്വാൾ ജില്ലയിലെ ജോഗുലംബയിലാണ് സംഭവം.

വീട്ടിനകത്ത് ദമ്പതികളും അവരുടെ അഞ്ച് കുട്ടികളുമായിരുന്നു ഉണ്ടായിരുന്നത്. നാട്ടുകാർ പൊലീസിനെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. മഴ മൂലമാണ് തകർച്ച സംഭവിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.

തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു അനുശോചനം രേഖപ്പെടുത്തി. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം മന്ത്രി നിരഞ്ജൻ റെഡ്ഡി മരിച്ചവരുടെ ബന്ധുകൾക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. ശോചനീയ അവസ്ഥയിൽ ജീവിക്കുന്ന ആളുകളെ ഉടൻ സുരക്ഷിത സ്ഥലത്തേക്ക് മാറ്റാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP