Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാർക് ജിഹാദ് പരാമർശം: വിഷം തുപ്പാൻ അദ്ധ്യാപകന് 'കോളാമ്പി ' അയച്ചുകൊടുത്ത ഈ കുട്ടികൾ നമ്മുടെ നാടിന്റെ അഭിമാനമാണ്; അദ്ധ്യാപകനെതിരെ നടപടി എടുക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്ന് കെ. സുധാകരൻ

മാർക് ജിഹാദ് പരാമർശം: വിഷം തുപ്പാൻ അദ്ധ്യാപകന് 'കോളാമ്പി ' അയച്ചുകൊടുത്ത ഈ കുട്ടികൾ നമ്മുടെ നാടിന്റെ അഭിമാനമാണ്; അദ്ധ്യാപകനെതിരെ നടപടി എടുക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്ന് കെ. സുധാകരൻ

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: ഡൽഹി യൂണിവേഴ്സിറ്റി അദ്ധ്യാപകന്റെ മാർക്ക് ജിഹാദ് പരാമർശത്തിൽ രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. ഒരധ്യാപകന്റെ ഭാഗത്ത് നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത അനുചിതമായ പരാമർശമാണ് നടത്തിയത്. മലയാളി വിദ്യാർത്ഥികൾക്കെതിരെ സ്ഥിരമായി മോശം പരാമർശങ്ങൾ നടത്തുന്ന അദ്ധ്യാപകനെതിരെ നടപടി എടുക്കാൻ സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു.

ഇതേ അദ്ധ്യാപകൻ ഇതിനു മുമ്പും മലയാളി വിദ്യാർത്ഥികൾക്കെതിരെ വിഭാഗീയ പരാമർശങ്ങൾ നടത്തിയെന്നതും ഇപ്പോഴും ആ പരാമർശങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്നുള്ളതും അതീവ ഗൗരവകരമായ കാര്യമാണ് കെപിസിസി അധ്യക്ഷൻ പ്രതികരിച്ചു. എൻ എസ് യു ഐ നേതാക്കളെ സന്ദർശിച്ച ശേഷമായിരുന്നു സുധാകരന്റെ പ്രസ്താവന.

തരിമ്പും ഭയമില്ലാതെ കോളേജിന്റെ മുന്നിൽ ശക്തമായി പ്രതിഷേധിക്കുകയും 'നിങ്ങൾ വിഷം വിദ്യാർത്ഥികൾക്കിടയിൽ തുപ്പണ്ട, നിങ്ങളുടെ വിഷം ഇതിൽ തുപ്പിക്കോളൂ' എന്ന കുറിപ്പും ചേർത്ത് അദ്ധ്യാപകന് 'കോളാമ്പി ' അയച്ചുകൊടുക്കുകയും ചെയ്ത ഈ കുട്ടികൾ നമ്മുടെ നാടിന്റെ അഭിമാനമാണ്. ഈ വിഷയമടക്കം ഡൽഹി യൂണിവേഴ്സിറ്റിയിൽ മലയാളി വിദ്യാർത്ഥികൾ നേരിടുന്ന ഗുരുതര പ്രശ്നങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

കേരളത്തിൽ നിന്നും പഠിക്കാനെത്തുന്നു വിദ്യാർത്ഥികൾക്കെതിരെ മാർക് ജിഹാദ് ആരോപണം ഉന്നയിച്ച ഡൽഹി സർവകലാശാലാ പ്രൊഫസർ രാകേഷ് കുമാർ പാണ്ഡെയ്ക്കെതിരെ വ്യാപക വിമർശനമാണ് കേരളത്തിൽ നിന്നും ഉയരുന്നത്. വംശീയച്ചുവയുള്ള പരാമർശമാണ് പ്രൊഫസർ നടത്തിയതെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ആരാണ് രാകേഷ് കുമാർ പാണ്ഡെയെന്ന് സമൂഹ മാധ്യമങ്ങളിൽ തിരയുന്നവരും നിരവധിയാണ്.

ഡൽഹി സർവകലാശാലയ്ക്ക് കീഴിലെ കിരൊരി കോളേജിലെ ഫിസിക്സ് അസോസിയേറ്റ് പ്രൊഫസറാണ് രാകേഷ് കുമാർ പാണ്ഡെ. സംഘപരിവാർ ബന്ധമുള്ള അദ്ധ്യാപക സംഘടനയായ നാഷണൽ ഡെമോക്രാറ്റിക് ടീച്ചേഴ്സ് ഫ്രന്റിന്റെ മുൻ പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം. നേരത്തെയും വിവാദ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. സംഘപരിവാർ അനുകൂല ട്വീറ്റുകളാണ് ഇദ്ദേഹത്തിന്റെ ട്വിറ്റർ അക്കൗണ്ടിൽ ഭൂരിഭാഗവും. ഭൂരിപക്ഷത്തിനെതിരെ നടക്കുന്ന അതിക്രമങ്ങളെയാണ് ഇന്ത്യയിൽ മതേതരത്വം എന്ന് വിളിക്കുന്നതെന്നാണ് ഒരു ട്വീറ്റ്.

മുസ്ലിം വിഭാഗത്തിനെതിരെയുള്ള നിരവധി പോസ്റ്റുകൾ ഇദ്ദേഹം റീ ട്വീറ്റ് ചെയ്തിട്ടുണ്ട്. ന്യൂനപക്ഷം ഹിന്ദുക്കളല്ലെങ്കിൽ അവരെ വിശ്വസിക്കരുതെന്നാണ് രാകേഷ് പാണ്ഡെയുടെ തന്നെ ഒരു ട്വീറ്റ്. സിഎഎ പ്രക്ഷോഭകർക്കെതിരെരായ പോസ്റ്റുകൾ, ഡൽഹി കലാപം സംബന്ധിച്ച പോസ്റ്റുകൾ തുടങ്ങിയവും ഇദ്ദേഹത്തിന്റെ ട്വിറ്റർ അക്കൗണ്ടിൽ കാണാം.

സുധാകരന്റെ കുറിപ്പ്
ഡൽഹി യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപകന്റെ വിഷലിപ്തമായ 'മാർക്ക് ജിഹാദ് ' പരാമർശത്തിൽ ശക്തമായി പ്രതിഷേധിച്ച NSUI ന്റെ മലയാളി വിദ്യാർത്ഥികളുമായി പ്രതിപക്ഷ നേതാവ് ശ്രീ.വി.ഡി.സതീശൻ, യൂത്ത് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ ബി.വി.ശ്രീനിവാസ് , ,AICCജന.സെക്രട്ടറി കൃഷ്ണ അല്ലവരു തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ കൂടിക്കാഴ്ച നടത്തി.

ഒരദ്ധ്യാപകന്റെ ഭാഗത്ത് നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത അനുചിതമായ പരാമർശമാണ് അയാൾ നടത്തിയത്. ഇതേ അദ്ധ്യാപകൻ ഇതിനു മുമ്പും മലയാളി വിദ്യാർത്ഥികൾക്കെതിരെ വിഭാഗീയ പരാമർശങ്ങൾ നടത്തിയെന്നതും ഇപ്പോഴും ആ പരാമർശങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്നുള്ളതും അതീവ ഗൗരവകരമായ കാര്യമാണ്.

തരിമ്പും ഭയമില്ലാതെ കോളേജിന്റെ മുന്നിൽ ശക്തമായി പ്രതിഷേധിക്കുകയും 'നിങ്ങൾ വിഷം വിദ്യാർത്ഥികൾക്കിടയിൽ തുപ്പണ്ട, നിങ്ങളുടെ വിഷം ഇതിൽ തുപ്പിക്കോളൂ' എന്ന കുറിപ്പും ചേർത്ത് അദ്ധ്യാപകന് 'കോളാമ്പി ' അയച്ചുകൊടുക്കുകയും ചെയ്ത ഈ കുട്ടികൾ നമ്മുടെ നാടിന്റെ അഭിമാനമാണ്. ഈ വിഷയമടക്കം ഡൽഹി യൂണിവേഴ്സിറ്റിയിൽ മലയാളി വിദ്യാർത്ഥികൾ നേരിടുന്ന ഗുരുതര പ്രശ്നങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

മലയാളി വിദ്യാർത്ഥികൾക്കെതിരെ സ്ഥിരമായി മോശം പരാമർശങ്ങൾ നടത്തുന്ന അദ്ധ്യാപകനെതിരെ നടപടി എടുക്കാൻ സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെടണം. സർക്കാർ നടപടി ഉടനുണ്ടായില്ലെങ്കിലും നമ്മുടെ കുട്ടികളുടെ സംരക്ഷണമുറപ്പ് വരുത്താനും അദ്ധ്യാപകനെതിരെ ഉചിത നടപടികൾ എടുപ്പിക്കാനും KPCC പ്രസിഡന്റ് എന്ന നിലയിൽ കൂടെയുണ്ടാകും.

മുന്നോട്ടുള്ള പ്രതിഷേധങ്ങളിലും ഡൽഹി യൂണിവേഴ്സിറ്റിയിലെ മറ്റാവശ്യങ്ങളിലും വിദ്യാർത്ഥികൾക്ക് എല്ലാവിധ സഹായ സഹകരണങ്ങളും ഉറപ്പു വരുത്തും.

കേരളത്തിലെ വിദ്യാർത്ഥികൾക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണം,
രാജ്യത്തെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ കൈപ്പിടിയിലാക്കാൻ കേരളത്തിൽ നിന്നും മാർക് ജിഹാദ് നടക്കുന്നുണ്ടെന്നാണ് രാകേഷ് കുമാർ പാണ്ഡെയുടെ ആരോപണം. ഇടതുപക്ഷ കേന്ദ്രമായി അറിയപ്പെടുന്ന കേരളം എല്ലാ കുട്ടികൾക്കും ആവശ്യത്തിലധികം മാർക്ക് നൽകി ഡൽഹി യൂണിവേഴ്സിറ്റിയുടെ നിയന്ത്രണം കൈപ്പിടിയിലാക്കാനുള്ള ശ്രമം നടത്തുകയാണെന്ന് രാകേഷ് കുമാർ പാണ്ഡെ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

കേരളത്തിൽ നിന്നെത്തുന്ന കുട്ടികൾക്ക് ഹിന്ദിയിലോ ഇംഗ്ലീഷിലോ സംസാരിക്കാൻ പറ്റുന്നില്ല. എന്നിട്ടും ഇവർ ഇത്തരം യൂണിവേഴ്സിറ്റികൾ തെരഞ്ഞെടുക്കുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ഇദ്ദേഹം പറയുന്നത്. ഇതിനുദാഹരണായി ചൂണ്ടിക്കാട്ടുന്നത് ജെഎൻ.യു സർവകലാശാലയാണ്. ഇടതുപക്ഷം ജെഎൻയു കൈയടക്കിയതു പോലെ ഡൽഹി സർവകലാശാലയും കൈയടക്കാനുള്ള ശ്രമമാണെന്ന് രാകേഷ് പാണ്ഡെ പറയുന്നു.

'വിദ്യാർത്ഥികൾക്ക് കേരള ബോർഡ് 100 ശതമാനം മാർക്ക് നൽകുന്ന പ്രതിഭാസം സാധാരണല്ല. ഈ വിദ്യാർത്ഥികൾക്ക് ഹിന്ദിയിലോ ഇംഗ്ലീഷിലോ സംസാരിക്കാൻ പറ്റുന്നില്ല. പക്ഷെ അവർ ഡൽഹി യൂണിവേഴ്സിറ്റിയെ തെരഞ്ഞെടുക്കുന്നു. ഇതിനു പിന്നിൽ ഗൂഢാലോചനയും ആസൂത്രണവും ഉണ്ട്. കേരളം ഇടതുപക്ഷ ഹബ്ബായാണ് അറിയപ്പെടുന്നത്. ജെഎൻയു അവരുടെ നിയന്ത്രണത്തിലാണ്. പക്ഷെ ഡൽഹി യൂണിവേഴ്സിറ്റിയെ അവർക്ക് കൈപ്പിടിയിലാക്കാനായിട്ടില്ല. വിദ്യാർത്ഥികൾക്ക് 100 ശതമാനം മാർക്ക് ലഭിച്ചാൽ ഡൽഹി യൂണിവേഴ്സിറ്റിയിലേക്കെത്താൻ എളുപ്പമാണെന്ന് അവർക്കറിയാം. അവരത് ചെയ്യുന്നതിന് എന്തെങ്കിലും കാരണമുണ്ടാവും,' സംഭവവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിനു പിന്നാലെ രാകേഷ് പാണ്ഡെ പ്രതികരിച്ചതിങ്ങനെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP