Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആശിഷ് മിശ്ര കലാപ സ്ഥലത്ത് ഉണ്ടായിരുന്നതിന് തെളിവായി മൊബൈലിൽ എടുത്ത വീഡിയോകളും 10 വ്യക്തികളുടെ സാക്ഷ്യപത്രങ്ങളും; മൊബൈൽ ലൊക്കേഷനും മൊഴിയിലെ പൊരുത്തക്കേടുകളും മന്ത്രിപുത്രന് വിനയായി; മകന്റെ അറസ്റ്റിന് പിന്നാലെ കേന്ദ്രമന്ത്രി അജയ് മിശ്ര രാജിവെച്ചേക്കുമെന്ന് സൂചന

ആശിഷ് മിശ്ര കലാപ സ്ഥലത്ത് ഉണ്ടായിരുന്നതിന് തെളിവായി മൊബൈലിൽ എടുത്ത വീഡിയോകളും 10 വ്യക്തികളുടെ സാക്ഷ്യപത്രങ്ങളും; മൊബൈൽ ലൊക്കേഷനും മൊഴിയിലെ പൊരുത്തക്കേടുകളും മന്ത്രിപുത്രന് വിനയായി; മകന്റെ അറസ്റ്റിന് പിന്നാലെ കേന്ദ്രമന്ത്രി അജയ് മിശ്ര രാജിവെച്ചേക്കുമെന്ന് സൂചന

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ലഖിംപൂരിൽ കർഷകരെ വാഹനമിടിച്ച് കൊന്ന കേസിൽ കേന്ദ്രമന്ത്രിയുടെ മകൻ അശിഷ് മിശ്രയെ അറസ്റ്റു ചെയ്യാൻ വഴിവെച്ചത് മൊഴിയിലെ പൊരുത്തക്കേടുകൾ. കർഷകസമരക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനത്തിൽ താനുണ്ടായിരുന്നില്ലെന്ന് ആശിഷ് അന്വേഷണസംഘത്തിന് മൊഴി നൽകിയതായാണറിയുന്നത്. എന്നാൽ, ഇത് സാധൂകരിക്കുന്ന യാതൊരു വാദങ്ങളും അദ്ദേഹത്തിൽ നിന്നും ഉണ്ടായില്ല.

ഇതിനെ സാധൂകരിക്കാൻ മൊബൈലിലെടുത്ത വീഡിയോകളും 10 വ്യക്തികളുടെ സാക്ഷ്യപത്രങ്ങളും ഹാജരാക്കി. എന്നാലിതൊന്നും ആ സമയം ആശിഷ് എവിടെയായിരുന്നെന്ന് കൃത്യമായി തെളിയിക്കാൻ പര്യാപ്തമല്ലെന്നാണ് പൊലീസ് മാധ്യമങ്ങൾക്കു നൽകുന്ന സൂചന. 12 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. തുടർന്ന് ആശിഷ് മിശ്രയെ റിമാൻഡ് ചെയ്തു. കൊലപാതകം, കലാപശ്രമം എന്നിവ ഉൾപ്പെടെ എട്ടുവകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.

ഇന്നലെ രാവിലെ നാടകീയമായാണ് ആശിഷ് മിശ്രയെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ചത്. പൊലീസ് വലയത്തിൽ, പിന്നിലൂടെയുള്ള വാതിലിലൂടെയാണ് ആശിഷ് മിശ്രയെ ഓഫീസിനുള്ളിലെത്തിച്ചത്. 12 മണിക്കൂർ ചോദ്യം ചെയ്തിട്ടും സഹകരിക്കാത്തതിനാലാണ് അറസ്റ്റെന്ന് ഡി ഐജി പറഞ്ഞു.ആശിഷ് മിശ്രയെ മൂന്ന് ദിവസത്തെ കസ്റ്റഡി വേണമെന്ന പൊലീസിന്റെ അപേക്ഷയിൽ ലഖിംപുർ മജിസ്‌ട്രേറ്റ് കോടതി നാളെ വാദം കേൾക്കും.

കർഷകസമരക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനത്തിൽ താനുണ്ടായിരുന്നില്ലെന്ന് ആശിഷ് അന്വേഷണസംഘത്തിന് മൊഴി നൽകിയതായാണറിയുന്നത്. ഇതിനെ സാധൂകരിക്കാൻ മൊബൈലിലെടുത്ത വീഡിയോകളും 10 വ്യക്തികളുടെ സാക്ഷ്യപത്രങ്ങളും ഹാജരാക്കി. എന്നാലിതൊന്നും ആ സമയം ആശിഷ് എവിടെയായിരുന്നെന്ന് കൃത്യമായി തെളിയിക്കാൻ പര്യാപ്തമല്ലെന്നാണ് പൊലീസ് മാധ്യമങ്ങൾക്കു നൽകുന്ന സൂചന.

മകൻ അറസ്റ്റിലായതോടെ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ രാജിക്ക് സമ്മർദ്ദം ശക്തമാക്കുകയാണ് പ്രതിപക്ഷവും കർഷകരും. അജയ് മിശ്രയ്ക്ക് മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. നീതി നടപ്പാക്കാൻ ആശിഷ് മിശ്രയുടെ അറസ്റ്റ് സഹായിക്കുമെന്ന് കർഷക മോർച്ച പ്രതികരിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായ അജയ് മിശ്ര രാജിവെച്ചേക്കുമെന്ന് റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

നിലവിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാൻ അജയ് മിശ്ര രാജിവെക്കുന്നതാണ് ഉചിതമെന്ന വിലയിരുത്തലാണ് ബിജെപി കേന്ദ്ര നേതൃത്വത്തിനുള്ളത്. കൂടാതെ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ഈ നിലപാടാണുള്ളതെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കർഷകരെ കാർ കയറ്റി കൊലപ്പെടുത്തിയ സംഭവത്തിൽ തന്റെ മകന് പങ്കില്ലെന്ന നിലപാടാണ് അജയ് മിശ്ര തുടക്കം മുതൽ സ്വീകരിച്ചിരുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ഇതാണ് അജയ് മിശ്ര അറിയിച്ചിരുന്നത്. ഈ വിഷയത്തിൽ വസ്തുത പരിശോധിച്ച് തീരുമാനമെടുക്കാമെന്ന നിലപാടിലാണ് അമിത് ഷാ എത്തിയത്. കേസിൽ അന്വേഷണ സംഘത്തിന് ലഭിച്ച തെളിവുകളും ആശിഷ് മിശ്രയിൽ നിന്നും ലഭിച്ച മൊഴിയും തമ്മിൽ പൊരുത്തപ്പെടാത്ത സാഹചര്യവും നിലവിലുണ്ട്.

കൂടാതെ, ഉത്തർപ്രദേശിൽ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കർഷകരെ കാർ കയറ്റി കൊലപ്പെടുത്തിയ സംഭവം സംസ്ഥാനത്ത് വലിയ പ്രതിഷേധത്തിനാണ് വഴിവെച്ചിട്ടുള്ളത്. ഇത് തെരഞ്ഞെടുപ്പിൽ പ്രതികൂലമാകുമോ എന്ന ആശങ്കയിലാണ് ബി.െജ.പി നേതൃത്വം. കൂടാതെ, എൻ.ഡി.എ ഘടകകക്ഷികൾക്കിടയിലും പ്രതിഷേധം ഉയരുന്നുണ്ട്.

ലഖിംപുർ ഖേരി സന്ദർശിക്കാനെത്തിയ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ തടങ്കലിൽ വെച്ചതും യോഗി സർക്കാറിന് തിരിച്ചടിയായിട്ടുണ്ട്. കൂടാതെ, കൊല്ലപ്പെട്ട കർഷകരുടെ ബന്ധുക്കളെ പ്രിയങ്കയും രാഹുൽ ഗാന്ധിയും സന്ദർശിച്ചതും അവരെ ആശ്വസിപ്പിച്ചതും സർക്കാറിനെതിരെ ജനരോഷം ഉയരാൻ വഴിവെച്ചിട്ടുണ്ട്. കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ട് രാജ്യമൊട്ടാകെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്.

കർഷകരെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ 12 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ പ്രത്യേക അന്വേഷണ സംഘമാണ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്. മിശ്രക്കെതിരെ കൊലപാതകമടക്കമുള്ള വകുപ്പുകളാണ് ചുമത്തിയത്. നിലവിൽ രണ്ടു ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ആശിഷ് മിശ്ര. ഏതൊരു കൊലപാതക കേസിലെ പ്രതിയെയും പോലെ ആശിഷിനെയും പരിഗണിക്കണമെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി യു.പി പൊലീസിനെ കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP