Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അസഭ്യ വർഷവും കയ്യാങ്കളിയുമായി ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ് ജീവനക്കാരുടെ അഴിഞ്ഞാട്ടം; കെഎസ്ആർടിസി ബസ് ഡ്രൈവറെ മർദിച്ച് അവശനാക്കി: തിരിഞ്ഞു നോക്കാതെ പൊലീസ്  

അസഭ്യ വർഷവും കയ്യാങ്കളിയുമായി ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ് ജീവനക്കാരുടെ അഴിഞ്ഞാട്ടം; കെഎസ്ആർടിസി ബസ് ഡ്രൈവറെ മർദിച്ച് അവശനാക്കി: തിരിഞ്ഞു നോക്കാതെ പൊലീസ്   

സ്വന്തം ലേഖകൻ

കോഴിക്കോട്: അസഭ്യ വർഷവും കയ്യാങ്കളിയുമായി മാവൂർ ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ് ജീവനക്കാരുടെ അഴിഞ്ഞാട്ടം. മത്സരയോട്ടത്തിന്റെ ഭാഗമായാണ് ബസുകാർ വാക്കേറ്റവും കയ്യാങ്കളിയും നടത്തുന്നത്. ശനിയാഴ്ച മൂന്നു തവണയാണ് ബസ് ജീവനക്കാർ പോർവിളിയും കയ്യാങ്കളിയും അടിയും ആയി സ്റ്റാൻഡിൽ സംഘർഷാവസ്ഥ ഉണ്ടാക്കിയത്.

ശനിയാഴ്ച രാവിലെ നിലമ്പൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് ഡ്രൈവറെ മാവൂർ ബസ് സ്റ്റാൻഡിൽവച്ച് സ്വകാര്യ ബസ് ജീവനക്കാർ മർദിച്ച് അവശനാക്കി. സർവീസ് നടക്കുന്നതിനിടിയിലാണ് മർദ്ദനമേറ്റത്. അടികിട്ടിയതോടെ ബസ് ഡ്രൈവർ മലപ്പുറം വഴിക്കടവ് മരുത സ്വദേശി വി.കെ.സജിൽ ബാബു ചെറുപ്പ ആശുപത്രിയിൽ ചികിത്സ തേടി. സർവീസ് നിർത്തിവച്ചതോടെ പുതിയ ഡ്രൈവർ എത്തിയാണ് കെഎസ്ആർടിസി ബസ് സർവീസ് നടത്തിയത്. രാവിലെ ഒൻപതരയ്ക്കായിരുന്നു സംഭവം.

കോഴിക്കോടുനിന്നു വരുന്നതിനിടെ സ്വകാര്യ ബസ്, കെഎസ്ആർടിസി ബസിനെ പലതവണ ബ്ലോക്ക് ചെയ്‌തെന്ന് കെഎസ്ആർടിസി ജീവനക്കാർ പറഞ്ഞു. പിന്നീട് രണ്ടു തവണ സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടി. അസഭ്യവർഷവും കയ്യാങ്കളിയുമായി. എന്നിട്ടും പൊലീസ് നടപടിയുണ്ടായില്ല. നേരത്തേ സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുള്ള വൈരാഗ്യത്തെ തുടർന്ന് സ്വകാര്യ ബസുകളിലെ ചില്ല് അടിച്ചു തകർക്കൽ പതിവായിരുന്നു.

ബസ് ജീവനക്കാർ തമ്മിൽ അസഭ്യം പറയുന്നത് പതിവായതിനാൽ കുടുംബസമ്മേതം ഈ റൂട്ടിലെ സ്വകാര്യ ബസുകളിൽ കയറാൻ മടിയാണെന്നും യാത്രക്കാർ പറയുന്നു. മാവൂർ ബസ് സ്റ്റാൻഡിൽ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് നോക്കുകുത്തിയായി. പൊലീസ് ഓഫിസർമാർ എത്താറില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP