Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടി20 ലോകകപ്പിനുള്ള പാക് ടീമിൽ വീണ്ടും മാറ്റം; സർഫ്രാസും ഷൊയൈബ് മാലിക് തിരിച്ചെത്തി; മാത്യൂ ഹെയ്ഡനെ ബാറ്റിങ് ഉപദേഷ്ടാവാകും

ടി20 ലോകകപ്പിനുള്ള പാക് ടീമിൽ വീണ്ടും മാറ്റം; സർഫ്രാസും ഷൊയൈബ് മാലിക് തിരിച്ചെത്തി; മാത്യൂ ഹെയ്ഡനെ ബാറ്റിങ് ഉപദേഷ്ടാവാകും

സ്പോർട്സ് ഡെസ്ക്

കറാച്ചി: ടി20 ലോകകപ്പിനുള്ള പാക്കിസ്ഥാൻ ടീമിൽ വീണ്ടും മാറ്റം. പരിക്കേറ്റ ഷൊയൈബ് മസൂദിന് പകരം സീനിയർ ഷൊയൈബ് മാലിക്കിനെ പാക്കിസ്ഥാന്റെ 15 അംഗ ടീമിൽ ഉൾപ്പെടുത്തി. പുറത്തേറ്റ പരിക്കിനെത്തുടർന്നാണ് മസൂദ് ലോകകപ്പ് ടീമിൽ നിന്ന് പുറത്തായത്. 2007ലെ ആദ്യ ടി20 ലോകകപ്പിൽ പാക്കിസ്ഥാനെ നയിച്ച ഷൊയൈബ് മാലിക്കായിരുന്നു. 2009ൽ ടി20 ലോകകപ്പ് നേടിയ പാക് ടീമിലും മാലിക് അംഗമായിരുന്നു. 2012, 2014, 2016 ടി20 ലോകകപ്പുകളിലും മാലിക്ക് പാക്കിസ്ഥാനു വേണ്ടി കളിച്ചിട്ടുണ്ട്.

മാലിക്കിന് പുറമെ മുൻക്യാപ്റ്റൻ സർഫ്രാസ് അഹമ്മദിനെയും ഹൈദർ അലിയെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അസം ഖാനും മുഹമ്മദ് ഹസ്‌നെയ്‌നും പകരമാണ് ഇരുവരും ടീമിലെത്തിയത്. നേരത്തെ പ്രഖ്യാപിച്ച ടീമിൽ റിസർവ് താരമായിരുന്ന ഫഖർ സമാനെ 15 അംഗ ടീമിൽ ഉൾപ്പെടുത്തിയപ്പോൾ ടീമിലുണ്ടായിരുന്ന ഖുഷ്ദിൽ ഷായെ റിസർവ് താരമാക്കി മാറ്റി. ബാബർ അസമാണ് പാക് ടീമിന്റെ നായകൻ. ഷദാബ് ഖാൻ വൈസ് ക്യാപ്റ്റനും. ആസിഫ് അലി, ഹസൻ അലി, ഇമാദ് വാസിം, മുഹമ്മദ് ഹഫീസ്, ഷഹീൻ ഷാ അഫ്രീദി തുടങ്ങിയവും ടീമിലുണ്ട്. മുൻതാരം സഖ്‌ലൈൻ മുഷ്താഖാണ് ടീമിന്റെ താൽക്കാലിക മുഖ്യ പരിശീലകൻ.

മുൻ ഓസീസ് ഓപ്പണർ മാത്യൂ ഹെയ്ഡനെ ബാറ്റിങ് ഉപദേഷ്ടമാവായും ദക്ഷിണാഫ്രിക്കൻ പേസർ വെർനോൻ ഫിലാൻഡറിനെ ബൗളിങ് ഉദേഷ്ടാവായും നിയമിച്ചിട്ടുണ്ട്. ഈമാസം ഇരുപത്തിനാലിന് ഇന്ത്യക്കെതിരെയാണ് ലോകപ്പിൽ പാക്കിസ്ഥാന്റെ ആദ്യമത്സരം. ലോകകപ്പിന് മുന്നോടിയായി വെസ്റ്റ് ഇൻഡീസിനും ദക്ഷിണാഫ്രിക്കക്കുമെതിരെ പാക്കിസ്ഥാൻ സന്നാഹ മത്സരങ്ങൾ കളിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP