Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സെന്റ്. മേരീസ് ഇന്ത്യൻ ഓർത്തഡോക്ൾസ് കത്തീഡ്രൽ പള്ളി കൂദാശയും പെരുന്നാളും 9, 10 തീയതികളിൽ

സെന്റ്. മേരീസ് ഇന്ത്യൻ ഓർത്തഡോക്ൾസ് കത്തീഡ്രൽ പള്ളി കൂദാശയും പെരുന്നാളും 9, 10 തീയതികളിൽ

സ്വന്തം ലേഖകൻ

ൾഫ് മേഖലയിലെ ഓർത്തഡോക്‌സ് സഭയുടെ മാതൃ ദൈവാലയമായ ബഹറിൻ സെന്റ്. മേരീസ് ഇന്ത്യൻ ഓർത്തഡോക്ൾസ് കത്തീഡ്രലിന്റെ പുനരുദ്ധാരണം പൂർത്തീകരിച്ച ദൈവാലയത്തിന്റെ വി.കൂദാശയും പെരുന്നാളും ഒക്ടോബർ 9, 10 ദിവസങ്ങളിൽ ബോംബെ ഭദ്രാസന മെത്രാപ്പൊലീത്ത അഭിവന്ദ്യ ഗീവർഗീസ് മാർ കൂറിലോസ് തിരുമേനിയുടെ കാർമ്മികത്വത്തിൽ നടത്തപ്പെടുന്നു.

1938 ആരംഭം കുറിച്ച ദൈവാലയത്തിന് 1968 ബഹറിൻ അമീറായിരുന്ന ഷെയ്ഖ് ഈസാ ബിൻ സൽമാൻ അൽ ഖലീഫ ദാനമായി സ്ഥലം നൽകുകയും 1969 ആദ്യ ദേവാലയം പണികഴിപ്പിച്ച് അഭിവന്ദ്യ തോമസ് മാർ തിമോത്തിയോസ് തിരുമേനി കൂദാശാ കർമ്മം നിർവ്വഹിക്കുകയും ചെയ്തു. 2000ൽ ബഹറിൻ രാജാവായിരുന്ന ഷെയ്ഖ് ഹമദ് ബിൻ ഇസ അൽ ഖലീഫ ദൈവാലയത്തോട് ചേർന്ന് ദാനമായി സ്ഥലം നൽകുകയും ഇടവക പുനർനിർമ്മാണത്തിന് അന്ന് കാതോലിക്കാബാവ ആയിരുന്ന ഭാഗ്യസ്മരണാര്ഹനായ മോറാൻ മാർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവാ തിരുമേനി അടിസ്ഥാനശില പ്രാർത്ഥിച്ചു നൽകുകയും 2001-ൽ അഭിവന്ദ്യ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപൊലീത്ത തിരുമനസ്സുകൊണ്ട് കല്ലിടീൽ കർമ്മം നിർവ്വഹിക്കുകയും ചെയ്തു.

2003ൽ ഭാഗ്യസ്മരണാർഹനായ പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമ മാത്യൂസ് ദ്വിതീയൻ കാതോലിക്ക ബാവയുടെ പ്രധാന കാർമ്മികത്വത്തിലും അഭിവന്ദ്യ ഗീവർഗീസ് മാർ കൂറിലോസ് തിരുമേനിയുടെയും, അഭിവന്ദ്യ ഡോ.സ്‌തേഫാനോസ് മാർ തേവോദോസ്യോയോസ് തിരുമേനിയുടെയും സഹകാർമികത്വത്തിലും കൂദാശകർമ്മം നടത്തുകയും ചെയ്തതതോട് കൂടി ഈ പവിഴ ദ്വിപിലെ ഭരണാധികാരികളായിരുന്ന ഷെയ്ഖ് ഈസാ ബിൻ സൽമാൻ അൽ ഖലീഫയും പിൻഗാമിയായ ഷെയ്ഖ് ഹമദ് ബിൻ ഇസ അൽ ഖലീഫയും സ്ഥലം ദാനം നൽകിയ ഏക ദൈവാലയം എന്ന പ്രത്യേകത ഈ ദൈവാലയം സ്വന്തമാക്കി.

2011ൽ ഇടവകയോട് ചേർന്നുള്ള സ്ഥലം വാങ്ങുകയും 2014ൽ പഴയ സ്ഥലവുമായി കൂട്ടിച്ചേർക്കപ്പെട്ട് കിട്ടുകയും, 2019 കതോലിക്ക ബാവ ആയിരുന്ന ഭാഗ്യസ്മരണാര്ഹനായ പരിശുദ്ധ മോറാൻ മാർ ബസ്സേലിയോസ് മാർത്തോമ പൗലോസ് ദ്വീതീയൻ ബാവ കല്ലിടീൽ കർമ്മം നിർവ്വഹിക്കുകയും ചെയ്ത ഈ ദൈവാലയ കെട്ടിടം മൂന്ന് നിലകളായി വിപുലീകരിച്ച് പുനർനിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിരിക്കയാണ്.

ഒക്ടോബർ 9ന് വൈകിട്ട് 6 മണിക്ക് വി.ദൈവാലയ കൂദാശയും തുടർന്ന് വി.കുർബാനയും, സമാപന സമ്മേളനവും സുവിനിയർ നാമകരണവും, ഡോക്യൂമെന്ററി പ്രകാശനവും, മരിയൻ മാസികയുടെ പ്രത്യേക പതിപ്പിന്റെ പ്രകാശനവും നടത്തപ്പെടും. ഒക്ടോബർ 10ന് വൈകിട്ട് 6.15ന് സന്ധ്യ നമസ്‌കാരത്തെ തുടർന്ന് വി.കുർബാനയും, ആദരിക്കൽ ചടങ്ങും നടത്തപ്പെടും. മെത്രാപ്പൊലീത്ത അഭിവന്ദ്യ ഗീവർഗീസ് മാർ കൂറിലോസ് തിരുമേനസ്സു കൊണ്ട് ശുശ്രുഷകൾക്ക് നേതൃത്വം നൽകും, കോവിഡ് നിബന്ധനങ്ങൾ പാലിച്ചുകൊണ്ട് നടത്തപ്പെടുന്ന പരിപാടികളിൽ ഓൺലൈനായി പൊതുജനങ്ങൾക്ക് സംബന്ധിക്കുന്നത്തിന് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്തിട്ടുള്ളതായി കത്തീഡ്രൽ വികാരി റവ. ഫാ.ബിജു ഫിലിപ്പോസ്, ട്രസ്റ്റ് തോമസ് സികെ, സെക്രട്ടറി .ജോർജ് വർഗീസ്, സിബിഇഇസി വൈസ് പ്രസിഡന്റ് അഡ്വ. വി കെ തോമസ്, ജന. കൺവീനർ എബ്രഹാം സാമുവൽ, സെക്രട്ടറി .ബെന്നി വർക്കി, കൺവീനഴ്സ് അജു റ്റി കോശി, ബോണി മുളപ്പാംപള്ളിൽ, കോർഡിനേറ്റേഴ്‌സായ .റിജോ തങ്കച്ചൻ, തോമസ് മാമൻ എന്നിവർ അറിയിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP