Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

താനൂരിൽ തീവണ്ടി വരുന്ന സമയത്ത് സ്‌കൂൾ വിദ്യാർത്ഥികൾ തമാശയ്ക്ക് ചുവന്ന ബാഗ് ഉയർത്തിക്കാണിച്ച് അപായസൂചന നൽകി തീവണ്ടി നിർത്തിച്ചു; എറണാകുളം-കണ്ണൂർ ഇന്റർസിറ്റി എക്സ്‌പ്രസ് നിന്നപ്പോൾ ഓടിമറഞ്ഞ് കുട്ടികൾ; സ്‌കൂളിലെത്തി താക്കീത് ചെയ്ത് ആർപിഎഫ്

താനൂരിൽ തീവണ്ടി വരുന്ന സമയത്ത് സ്‌കൂൾ വിദ്യാർത്ഥികൾ തമാശയ്ക്ക് ചുവന്ന ബാഗ് ഉയർത്തിക്കാണിച്ച് അപായസൂചന നൽകി തീവണ്ടി നിർത്തിച്ചു; എറണാകുളം-കണ്ണൂർ ഇന്റർസിറ്റി എക്സ്‌പ്രസ് നിന്നപ്പോൾ ഓടിമറഞ്ഞ് കുട്ടികൾ; സ്‌കൂളിലെത്തി താക്കീത് ചെയ്ത് ആർപിഎഫ്

ജംഷാദ് മലപ്പുറം

മലപ്പുറം: തീവണ്ടി വരുന്ന സമയത്ത് സ്‌കൂൾ വിദ്യാർത്ഥികൾ തമാശയ്ക്ക് ചുവന്ന ബാഗ് ഉയർത്തിക്കാണിച്ച് അപായസൂചന നൽകി തീവണ്ടി നിർത്തിച്ചു. മലപ്പുറം താനൂരിലാണ് സംഭവം.

താനൂർ റെയിൽവേ സ്റ്റേഷനു സമീപം എറണാകുളം-കണ്ണൂർ ഇന്റർസിറ്റി എക്സ്‌പ്രസ് തീവണ്ടിക്കുനേർക്കാണ് ചില വിദ്യാർത്ഥികൾ റെയിൽവേ ട്രാക്കിൽ കയറി ചുവന്ന ബാഗ് ഉയർത്തിയത്. അപായസൂചനയാണെന്ന് മനസ്സിലായതിനെത്തുടർന്ന് തീവണ്ടി നിന്നതോടെ വിദ്യാർത്ഥികൾ ഓടിമറഞ്ഞു.

സംഭവം നടന്ന് ഒരു മണിക്കൂറിനുള്ളിൽ ആർ.പി.എഫ്. ഉദ്യോഗസ്ഥർക്ക് വിദ്യാർത്ഥികളാണ് സംഭവത്തിനുപിന്നിലെന്ന് ബോധ്യപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഈ വിദ്യാർത്ഥികൾ ഓപ്പൺ സ്‌കൂൾ സംവിധാനത്തിൽ താനൂർ കാട്ടിലങ്ങാടി സ്‌കൂളിൽ പരീക്ഷ എഴുതാൻ എത്തിയവരാണെന്നും കണ്ടെത്തി. സഹപാഠികൾ വളരെ നാൾക്ക് ശേഷം കണ്ടു മുട്ടിയപ്പോൾ തോന്നിയ കുസൃതിയാണ് വിനയായത്.

വിദ്യാർത്ഥികൾ പരീക്ഷയെഴുതി കഴിയുന്നതുവരെ സ്‌കൂളിൽ കാത്തിരുന്ന ആർ.പി.എഫ്. ഉദ്യോഗസ്ഥർ പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയവരെ ചോദ്യംചെയ്തു. തീവണ്ടി നിർത്തിച്ചവരെ കണ്ടെത്തുകയും പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളാണ് തെറ്റ് ചെയ്തതെന്ന് ബോധ്യപ്പെട്ടതിനാൽ താക്കീത് ചെയ്ത് വിട്ടയക്കുകയുമായിരുന്നു. കോഴിക്കോട് ആർ.പി.എഫ്. ഉദ്യോഗസ്ഥ സംഘമാണ് അന്വേഷിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP