Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അടിയൊഴുക്കുകൾ എന്ന ആധുനിക രാഷ്ട്രീയ ചരിത്രരചനയിൽ വ്യാപൃതനായതിനാൽ ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കുന്നില്ല; പിണറായിയെ ട്രോളി ഖാദി ബോർഡ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കാതെ ചെറിയാൻ ഫിലിപ്പ്; ഈ മാസം പുറത്തിറങ്ങുന്ന പുസ്തകത്തിന്റെ പേരിൽ സർക്കാർ ആനുകൂല്യം വേണ്ടെന്ന് വയ്ക്കുമ്പോൾ

അടിയൊഴുക്കുകൾ എന്ന ആധുനിക രാഷ്ട്രീയ ചരിത്രരചനയിൽ വ്യാപൃതനായതിനാൽ ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കുന്നില്ല; പിണറായിയെ ട്രോളി ഖാദി ബോർഡ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കാതെ ചെറിയാൻ ഫിലിപ്പ്; ഈ മാസം പുറത്തിറങ്ങുന്ന പുസ്തകത്തിന്റെ പേരിൽ സർക്കാർ ആനുകൂല്യം വേണ്ടെന്ന് വയ്ക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശോഭനാ ജോർജിനെ മാറ്റി ഖാദി ബോർഡിൽ പിണറായി വിജയൻ സ്ഥാനമുണ്ടാക്കിയത് ചെറിയാൻ ഫിലിപ്പിന് വേണ്ടിയായിരുന്നു. അത് സ്‌നേഹ പൂർവ്വം നിരസിക്കുകയാണ് ഇടതു സഹയാത്രികനായ പഴയ കോൺഗ്രസുകാരൻ. രാജ്യസഭയിലേക്ക് അയയ്ക്കാത്തതിൽ പ്രതിഷേധിച്ച് സിപിഎമ്മുമായി അകന്നു കഴിയുന്ന ചെറിയാൻ ഫിലിപ്പ് തന്റെ വിയോജിപ്പ് ഇതിലൂടെ രേഖപ്പെടുത്തുന്നുവെന്നാണ് വിലയിരുത്തൽ. എന്നാൽ അടിയൊഴുക്കുകൾ എന്ന ആധുനിക രാഷ്ട്രീയ ചരിത്രരചനയിൽ വ്യാപൃതനായതിനാൽ ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കുന്നില്ലെന്നാണ് ചെറിയാൻ ഫിലിപ്പിന്റെ വിശദീകരണം.

40 വർഷം മുമ്പ് പ്രസിദ്ധീകരിച്ച കാൽ നൂറ്റാണ്ട് എന്ന ഗ്രന്ഥത്തിന്റെ പിന്തുടർച്ചയായ ചരിത്രം എഴുതണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും രാഷ്ട്രീയ തിരക്കുമൂലം സാധിച്ചില്ല. കഥ, കവിത എന്നതുപോലെ ചരിത്രം ഭാവനയിൽ രചിക്കാനാവില്ല. വസ്തുതകൾ ശേഖരിക്കുന്നതിനും ക്രോഡീകരിക്കുന്നതിനും വിപുലമായ ഗവേഷണം ആവശ്യമാണ്. രാഷ്ട്രീയ സംഭവ വികാസങ്ങൾ അറിയുന്നതിന് പഴയ പത്രതാളുകൾ പരിശോധിക്കണം. രാഷ്ട്രീയ അണിയറ രഹസ്യങ്ങൾ കണ്ടെത്തണമെങ്കിൽ ഈ കാലഘട്ടത്തിലെ രാഷ്ട്രീയ വ്യക്തിത്വങ്ങൾ, മാധ്യമ പ്രമുഖർ, സമുദായ നേതാക്കൾ എന്നിവരുമായി പലവട്ടം കൂടിക്കാഴ്ച വേണ്ടി വരും. രണ്ടു വർഷത്തെ നിരന്തര പരിശ്രമം അനിവാര്യമാണ്. ഖാദി വിപ്പനയും ചരിത്രരചനയും ഒരുമിച്ചു നടത്താൻ പ്രയാസമാണെന്ന് ചെറിയാൻ ഫിലിപ്പ് പറയുന്നു.

കടുത്ത ദാരിദ്ര്യത്തെ അതിജീവിച്ചാണ് കാൾ മാർക്‌സ് തന്റെ സിദ്ധാന്തങ്ങൾ ആവിഷ്‌ക്കരിച്ചത്. തടവിൽ കിടന്നാണ് ജവഹർലാൽ നെഹ്‌റു ഇന്ത്യയെ കണ്ടെത്തൽ എന്ന മഹത് ഗ്രന്ഥം രചിച്ചത്. ഇതെല്ലാം എനിക്ക് ആത്മവിശ്വാസത്തിനുള്ള പ്രചോദനമാണ്. ഇപ്പോഴും വിപണന മൂല്യമുള്ള രാഷ്ട്രീയ, ചരിത്ര ,മാധ്യമ വിദ്യാർത്ഥികളുടെ റഫറൻസ് സഹായിയായ കാൽ നൂറ്റാണ്ട് എന്ന ഗ്രന്ഥത്തിന്റെ പുതിയ പതിപ്പ് ഡി സി ബുക്‌സ് ഈ മാസം തന്നെ പുറത്തിറക്കുമെന്നും ചെറിയാൻ ഫിലിപ്പ് പറയുന്നു. അതായത് ഇനി ഒരു മാസം കൂടിയേ പുസ്തക രചനയുള്ളൂ. എന്നിട്ടും സ്ഥാനം വേണ്ടെന്ന് വയ്ക്കുകയാണ് ചെറിയാൻ. രാജ്യസഭയിലേക്ക് പരിഗണിക്കാത്തതിലുള്ള അതൃപ്തിയാണ് ഇതിൽ പ്രകടമാകുന്നതെന്നാണ് വിലയിരുത്തലും.

ചെറിയാൻ ഫിലിപ്പിനെ പാർട്ടിയോട് അടുപ്പിക്കാൻ വേണ്ടി കൂടിയാണ് ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം നൽകിയത്. അവിടേയും ചെറിയാൻ സ്‌നേഹ പൂർവ്വം പ്രതിഷേധിക്കുന്നുവെന്നാണ് വിലയിരുത്തൽ. കേരള രാഷ്ട്രീയത്തിലെ പോരാളിയാണ് ചെറിയാൻ ഫിലിപ്പ്. ഒരു കാലത്ത് കോൺഗ്രസിന്റെ എ ഗ്രൂപ്പിലെ പ്രധാനി. എകെ ആന്റണിയുടെ അതിവിശ്വസ്തൻ. ഗ്രൂപ്പിന്റെ നേതൃത്വം ഉമ്മൻ ചാണ്ടിക്കായപ്പോൾ പാർട്ടിയിലെ കറിവേപ്പിലയായി. തിരുവനന്തപുരം വെസ്റ്റ് സീറ്റിൽ മത്സരിക്കണമെന്ന ആഗ്രഹം പാർലമെന്ററീ മോഹങ്ങൾ ഒരിക്കലും കാട്ടത്ത ചെറിയാൻ ഫിലിപ്പ് മുമ്പോട്ടു വച്ചപ്പോൾ ആ സീറ്റ് എംവി രാഘവന് കൊടുക്കുകയായിരുന്നു ഉമ്മൻ ചാണ്ടി ചെയ്തത്.

അന്ന് പാർട്ടിയിൽ ഒറ്റപ്പെട്ടപ്പോൾ ആശ്വസിപ്പിക്കാനുണ്ടായിരുന്നത് ലീഡർ കെ കരുണാകരൻ മാത്രമായിരുന്നു. ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ രക്തസാക്ഷി പരിവേഷവുമായി ചെറിയാൻ ഫിലിപ്പ് സിപിഎം സഹയാത്രികനായി. മൂന്ന് തവണ നിയമസഭയിലേക്ക് മത്സരിച്ചു. അതും ഉറപ്പില്ലാത്ത സീറ്റുകളിൽ. ചറിയാൻ ഫിലിപ്പിന്റെ രാഷ്ട്രീയ മികവിന് അംഗീകാരമായി സിപിഎം രാജ്യസഭാ സീറ്റ് നൽകുമെന്ന് ഏവരും കരുതി. എന്നാൽ ചെറിയാനെ സ്നേഹിക്കുന്നവർക്ക് നിരാശയായിരുന്നു ഫലം. ഇത്തവണയും ചെറിയാൻ ഫിലിപ്പിനെ സിപിഎം കണ്ടില്ലെന്ന് നടിച്ചു. അപ്പോഴും നിരാശ പുറത്തു കാട്ടാതെ പോരാളിയുടെ മുഖഭാവത്തിൽ ചിരിക്കുകയാണ് ചെറിയാൻ ഫിലിപ്പ്.

കോൺഗ്രസ് നേത്വനിരയിൽ മുന്നിൽനിന്ന് പ്രവർത്തിച്ചിരുന്ന കാലത്താണ് 2001ൽ ചെറിയാൻഫിലിപ്പ് ഇടുതുപക്ഷത്തേക്ക് തിരിഞ്ഞത്. ഒരുകാലത്ത് എ.കെ.ആന്റണിയുടെയും ഉമ്മൻ ചാണ്ടിയുടെയും മനസാക്ഷിസൂക്ഷിപ്പുകാരനായി അറിയപ്പെട്ടിരുന്ന ചെറിയാൻ പിന്നീട് മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനാണെന്ന് ഏവരും കരുതുന്നു. ഇടത് സഹയാത്രികനായിട്ട് ഇരുപതുകൊല്ലമായി. ഇതിനിടെ മൂന്ന് തവണ സിപിഎം. നിയമസഭയിലേക്ക് മത്സരിക്കാൻ അവസരം നൽകിയെങ്കിലും ജയിക്കാൻ കഴിഞ്ഞില്ല. തീർത്തും ജയസാധ്യതയില്ലാത്ത പുതുപ്പള്ളിയിലും കല്ലൂപ്പാറയിലും വട്ടിയൂർക്കാവിലുമായിരുന്നു ആ മത്സരങ്ങൾ. തോൽക്കുന്ന സീറ്റിൽ പരാതി കൂടാതെ മ്ത്സരിച്ച ചെറിയാൻ ഫിലിപ്പിന് ഇത്തവണ രാജ്യസഭാ സീറ്റ് ഏവരും പ്രതീക്ഷിച്ചു. അതും കിട്ടിയില്ല.

1972-ലെ യൂണിവേഴ്സിറ്റി കോളെജ് യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർത്ഥിയായ ചെറിയാൻ ഫിലിപ്പ് വിജയിച്ച വാർത്ത പുറത്തുവന്ന അതേ ദിവസം യൂണിവേഴ്സിറ്റി കോളേജിന്റെ രണ്ടാം നിലയിൽ നിന്ന് താഴേക്ക് വലിച്ചെറിയുകയായിരുന്നു. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ജനറൽ സീറ്റിൽ കെഎസ് യു നേതാവ് ചെറിയാൻ ഫിലിപ്പ് തിരഞ്ഞെടുക്കപ്പെട്ട ചൊരുക്കാണ് എസ്എഫ്‌ഐ ഗുണ്ടകൾ ചെറിയാന്റെ ശരീരത്തിൽ തീർത്തത്. രണ്ടാം നിലയിൽ നിന്ന് താഴേക്കുള്ള വലിച്ചെറിയലിൽ ചെറിയാന്റെ കാലൊടിഞ്ഞു. നട്ടെല്ലിന് ഗുരുതര ക്ഷതമേൽക്കുകയും ചെയ്തു. നട്ടെല്ലിന് ഏറ്റ ശക്തമായ ക്ഷതത്തിൽ ചെറിയാൻ ഫിലിപ്പിന് ജീവിതം തന്നെ നഷ്ടമായി. ഇവിടെ നിന്ന് എസ് എഫ് ഐ കോളേജിൽ കാലുറപ്പിക്കാനും തുടങ്ങി. വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് ഇന്നും ചെറിയാൻ ഫിലിപ്പ്.

ജീവിതത്തിൽ ഒരിക്കലും വിവാഹ ജീവിതം പോലും നയിക്കാൻ പോലും കഴിയാത്ത ശക്തമായ ക്ഷതമാണ് ആ വലിച്ചെറിയലിൽ ചെറിയാൻ ഫിലിപ്പിനു നൽകിയത്. ഒരു കാലു ശോഷിച്ചുപോയി. നടക്കാൻ പോലും കഴിയാത്ത അവസ്ഥ വന്നു. പാരാലിസിസ് വന്ന അവസ്ഥയായി. വർഷങ്ങൾ തന്നെ ചെറിയാൻ ഫിലിപ്പ് ചികിത്സയിലായി. യൂണിവേഴ്സിറ്റി കോളേജിലെ ഏറ്റവും സ്വാധീന ശക്തിയുള്ള നേതാവായിരുന്നു കെഎസ് യു നേതാവായിരുന്നു അന്ന് ചെറിയാൻ ഫിലിപ്പ്. ആ ചെറിയാൻ ഫിലിപ്പിനെ 1972-ൽ തന്നെ ഇല്ലാതാക്കാനാണ് എസ്എഫ്‌ഐ ശ്രമിച്ചത്. കോളേജിന്റെ രണ്ടാം നിലയിൽ നിന്ന് താഴേക്കാണ് വലിച്ചറിഞ്ഞത്. എഴുപതുകളിൽ നടത്തിയ ഇത്തരം ആക്രമണ പരമ്പരകൾക്കൊടുവിലാണ് എൺപതുകളിൽ യൂണിവേഴ്‌സിറ്റി കോളെജ് കെഎസ് യുവിൽ നിന്ന് പിടിച്ചെടുത്ത് എസ്എഫ്‌ഐ കോട്ടയാക്കി മാറ്റുന്നത്. അന്നുള്ള പരുക്കുകൾക്ക് ചെറിയാൻ ഇന്നും ചികിത്സ തേടുകയാണ്. ഡിഗ്രിയും പിജിയും ഇതേ കോളജിൽ നിന്ന് തന്നെയാണ് ചെറിയാൻ പൂർത്തിയാക്കുന്നതും.

ആക്രമണങ്ങളെ തുടർന്നുള്ള കാലഘട്ടത്തിനു ശേഷം ചെറിയാൻ കെഎസ് യുവിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയും പിന്നീട് കെഎസ് യുവിന്റെ സംസ്ഥാന പ്രസിഡന്റും ആയി മാറി. ഇതേ ചെറിയാൻ കാലങ്ങൾ കഴിഞ്ഞപ്പോൾ താൻ ജീവിതം മുഴുവൻ എതിർത്ത അതേ ഇടത് പ്രസ്ഥാനത്തിന്റെ ഭാഗമായി. ചെറിയാൻ ഉറച്ചു നിന്ന കോൺഗ്രസ് യുവതലമുറയെ പൂർണമായി അവഗണിക്കുന്നതിൽ എതിർപ്പ് അറിയിച്ചാണ് ചെറിയാൻ സിപിഎമ്മിലേക്ക് നീങ്ങുന്നത്. കോൺഗ്രസിൽ യുവതലമുറക്ക് വേണ്ടി എന്നും ശക്തമായി വാദിച്ചിരുന്ന ചെറിയാൻ ഫിലിപ് 2001 ൽ കോൺഗ്രസ് വിട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP