Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോട്ടയം കങ്ങഴ ഇടയപ്പാറയിൽ യുവാവിനെ വെട്ടിക്കൊന്നു; വലത് കാൽപ്പാദം വെട്ടിമാറ്റി; കൊല്ലപ്പെട്ടത് പത്തനാട് സ്വദേശി മഹേഷ് തമ്പാൻ; രണ്ടുപ്രതികൾ മണിമല സ്റ്റേഷനിൽ കീഴടങ്ങി

കോട്ടയം കങ്ങഴ ഇടയപ്പാറയിൽ യുവാവിനെ വെട്ടിക്കൊന്നു; വലത് കാൽപ്പാദം വെട്ടിമാറ്റി; കൊല്ലപ്പെട്ടത് പത്തനാട് സ്വദേശി മഹേഷ് തമ്പാൻ; രണ്ടുപ്രതികൾ മണിമല സ്റ്റേഷനിൽ കീഴടങ്ങി

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കങ്ങഴ ഇടയപ്പാറയിൽ റോഡരികിൽ യുവാവിന്റെ വെട്ടിമാറ്റിയ കാൽപാദം കണ്ടെത്തി. ഇതിന് കുറച്ച് അകലെയായി റബർ തോട്ടത്തിൽ നിന്ന് യുവാവിന്റെ മൃതദേഹവും പൊലീസ് കണ്ടെത്തി. പത്തനാട് സ്വദേശി മഹേഷ് തമ്പാൻ ആണ് മരിച്ചത്. ഇന്ന് വൈകിട്ടാണ് സംഭവം. മഹേഷിന്റെ മുറിച്ചുമാറ്റിയ കാൽപ്പാദം ഇടയപ്പാറ കവലയിൽ നിന്ന് പൊലീസ് കണ്ടെത്തി.

യുവാവിനെ കൊലപ്പെടുത്തിയ ശേഷം കാൽപാദം വെട്ടിമാറ്റിയതാകാമെന്നാണ് പൊലീസ് നിഗമനം.സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ മണിമല പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയതായി പൊലീസ് അറിയിച്ചു.

ജയേഷ്, സച്ചു ചന്ദ്രൻ എന്നിവരാണ് കീഴടങ്ങിയത്. ഇവരെ ചോദ്യം ചെയ്തപ്പോൾ മുൻവൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

നിരവധി ഗൂണ്ടാ കേസുകളിൽ പെട്ടയാളാണ് മഹേഷ്.

 

 

.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP