Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നിയമസഭയിൽ ടേബിൾ മറിച്ചിടും പോലത്തെ മറുപടിയല്ല സാറേ കുട്ടികൾക്ക് വേണ്ടത്; എന്ത് ആശങ്ക വേണ്ടാന്ന്...വഴിയേ പോയവന് വരെ ചുമ്മാ മാർക്ക് ഇട്ട് കൊടുത്തിട്ട്, പഠിച്ചു പരീക്ഷ എഴുതി ഫുൾ എപ്ലസ് വാങ്ങിയ പിള്ളാർക്ക് പോലും സീറ്റില്ല; പ്ലസ് വൺ അലോട്ട്‌മെന്റിൽ ആശങ്ക വേണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി ഇട്ട പോസ്റ്റിന് താഴെ കൂട്ട നിലവിളി

നിയമസഭയിൽ ടേബിൾ മറിച്ചിടും പോലത്തെ മറുപടിയല്ല സാറേ കുട്ടികൾക്ക് വേണ്ടത്; എന്ത് ആശങ്ക വേണ്ടാന്ന്...വഴിയേ പോയവന് വരെ ചുമ്മാ മാർക്ക് ഇട്ട് കൊടുത്തിട്ട്, പഠിച്ചു പരീക്ഷ എഴുതി ഫുൾ എപ്ലസ് വാങ്ങിയ പിള്ളാർക്ക് പോലും സീറ്റില്ല; പ്ലസ് വൺ അലോട്ട്‌മെന്റിൽ ആശങ്ക വേണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി ഇട്ട പോസ്റ്റിന് താഴെ കൂട്ട നിലവിളി

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് രണ്ട് അലോട്ട്‌മെന്റ് പൂർത്തിയായിട്ടും, മുഴവൻ എ പ്ലസ് നേടിയിട്ടും, ഇഷ്ടവിഷയങ്ങളും സ്‌കൂളും കിട്ടാതെ വിദ്യാർത്ഥികൾ വിഷമിക്കുകയാണ്. ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി ആവർത്തിച്ച് പറയുന്നെങ്കിലും സീറ്റ് കിട്ടില്ലെന്ന പേടി വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും ഏറുകയാണ്. ഇന്നലെ മന്ത്രി വി.ശിവൻകുട്ടി ഫേസ്‌ബുക്കിൽ ഇട്ട പോസ്റ്റിന് താഴെ വരുന്ന കമന്റുകൾ ഇത് സാക്ഷ്യപ്പെടുത്തും.

എന്ത് ആശങ്ക വേണ്ടാന്ന്... ???വഴിയേ പോയവന് വരെ ചുമ്മാ മാർക്ക് ഇട്ട് കൊടുത്തിട്ട്, പഠിച്ചു പരീക്ഷ എഴുതി full A plus വാങ്ങിയ പിള്ളാർക്ക് second allotment ൽ പോലും admission ഇല്ല:
പഠിച്ച പരീക്ഷ എഴുതി നല്ല വിജയം നേടീട്ടും admission കിട്ടാത്ത കുട്ടികളെ എന്ത് പറഞ്ഞ്, എങ്ങനെ ആശ്വസിപ്പിക്കണം എന്ന് കൂടി പറഞ്ഞ് തരൂ... വിദ്യാഭ്യാസ മന്ത്രി: ഒരു വീട്ടമ്മയുടെ കമന്റ്. ചിലരൊക്കെ നിയമസഭ തല്ലിപൊളിച്ച ആളല്ലേ , ആശങ്ക കൊണ്ട് കാര്യമില്ല, എന്ന് പരിഹസിക്കുന്നുമുണ്ട്.

മറ്റു ചില കമന്റുകൾ

സഖാവെ, എന്റെ മകന് എസ്.എസ്.എൽ.സി ഫുൾ A+ ഉണ്ട്. ഏഴ് സ്‌കൂളിൽ സയൻസ് ഗ്രൂപ്പിന് അപേക്ഷിച്ചിരുന്നു. എവിടെയും കിട്ടിയില്ല. കൊമേഴ്‌സിന് ചേരാൻ ഇന്ന് ഓർഡർ വന്നിട്ടുണ്ട്. വളരെ മോശം അവസ്ഥയാണ് പരിഹാരം കണ്ടേ പറ്റു'

'Sir എന്റെ മകൾക്കു full A plus ഉണ്ട്. Class top ആയിരുന്നു. സെക്കൻഡ് അലോട്‌മെന്റ് വന്നിട്ടും അതിൽ ഉൾപ്പെട്ടിട്ടില്ല. എന്ത് ചെയ്യണം. മക്കൾ വല്ലാത്ത ടെൻഷനിൽ ആണ്. അവരെ എങ്ങനെ സമധാനിപ്പിക്കണം എന്നറിയില്ല. സാർ.'

ഫുൾ A പ്ലസ് കിട്ടിയ കുട്ടികൾക്ക് അവർക്ക് ഇഷ്ടപ്പെട്ട സീറ്റ് ആണ് വേണ്ടത്, അതിന് പകരം അവിടെ ITI ഉണ്ട്, VHSSc ഉണ്ട് എന്ന് ചൂണ്ടിക്കാണിക്കേണ്ട കാര്യം ഇല്ല, എന്റെ നാട്ടിൽ മലപ്പുറം എന്റെ കുട്ടി അടക്കം ഫുൾ A plus കിട്ടിയ കുട്ടികൾക്ക് അവർക്ക് വേണ്ട സീറ്റ് ഇല്ല, നിങ്ങൾ എന്തിനാണ് മുന്നോക്ക ജാതി സീറ്റ് 5000 വെറുതെ കിടക്കുന്നു, അതിനു നല്ല കരുതൽ ആണല്ലോ, അത് പോലെ തെക്കൻ ജില്ലകളിൽ ഒഴിഞ്ഞു കിടക്കുന്നു, മലപ്പുറം ഉള്ളവർ തെക്കൻ കേരളത്തിൽ പോയി പഠിക്കണമോ, ഇതാണോ നിങ്ങൾ വിഭാവനം ചെയ്യുന്ന സോഷ്യലിസം

Sir, എന്റെ മകൾ എല്ലാവിഷയത്തിനും A+നേടിയതാണ്. കൂടാതെ രാജ്യപുരസ്‌കാർ അവാർഡും നേടിയ കുട്ടിയാണ്. എന്നാൽ ഫസ്റ്റ് അലോട്ട്‌മെന്റിലും സെക്കൻഡ്അലോട്ട്‌മെന്റിലും കുട്ടിക്ക് അഡ്‌മിഷൻ ലഭിച്ചിട്ടില്ല. ഇതുപോലെ ഒരുപാടു കുട്ടികൾ അഡ്‌മിഷൻ ഇല്ലാതെ വിഷമിക്കുന്നു. കുട്ടികൾ ആകെ മാനസിക സമ്മർദത്തിലാണ്. എന്തെങ്കിലും ഒരു പരിഹാരം ഉണ്ടാവണം. ഇഷ്ടമുള്ള സബ്‌ജെക്ട് പോലും കിട്ടാത്ത ഒരു അവസ്ഥയും നിലനിൽക്കുന്നു. രക്ഷിതാക്കളും വളരെ അധികം ആശങ്കയിലാണ്. എത്രയും പെട്ടന്ന് ഒരു പരിഹാരം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

സഖാവെ എന്റെ മകൻ SSLC ഫുൾ A+ ഉണ്ട്. ഏഴ് സ്‌കൂളിൽ സയൻസ് ഗ്രൂപ്പിന് അപേക്ഷിച്ചിരുന്നു. എവിടെയും കിട്ടിയില്ല കൊമേഴ്‌സിന് ചേരാൻ ഇന്ന് ഓർഡർ വന്നിട്ടുണ്ട്. വളരെ മോശം അവസ്ഥയാണ് പരിഹാരം കണ്ടേ പറ്റു...

Full A+ കിട്ടി പാസ്സായ ഒരു കുട്ടിയാണ് ഞാൻ... 7 സയൻസ് ഓപ്ഷനും ഒരു കോമേഴ്സ് ഓപ്ഷനും വച്ചിട്ടും രണ്ടാം അലോട്‌മെന്റിനും എനിക്ക് സീറ്റ് കിട്ടിയില്ല... എന്നേക്കാൾ കുറവ് മാർക്കുള്ള 6,7,8, A+ കിട്ടിയ കുട്ടികൾക്ക് എസ്‌പി.സി, ലിറ്റിൽ കൈറ്റ്‌സ്, എൻ.സി.സി, സക്ൗട് ആൻഡ് ഗൈഡ്‌സ് എന്നീ പദ്ധതികളുടെ അനുകൂല്യത്തിൽ waitage നൽകി സീറ്റ് കൊടുക്കുകയുണ്ടായി.... സ്‌കൂൾ ടോപ്പർ ആയിരുന്ന ഞാൻ പുറംതള്ളപ്പെട്ടു.... എന്റെ സ്വന്തം നാട് മലപ്പുറമാണെങ്കിലും 10 വർഷമായിട്ട് കൊല്ലം ജില്ലയിലാണ് പഠിക്കുന്നതും താമസിക്കുന്നതും.. അപ്പോൾ എന്നെപോലെ ജില്ല മാറി പഠിക്കുന്നവർ എന്ത് ചെയ്യണം? ഞങ്ങള്ക്ക് പഠിച്ച സ്‌കൂൾ ഇല്ലെന്ന് പറഞ്ഞു സ്വന്തം ജില്ലയിലും നേറ്റിവിറ്റി ഇവിടല്ലെന്ന് പറഞ്ഞു പഠിക്കുന്ന ജില്ലയിലും മാർക്ക് ഇല്ല... 2017 യൂ.എസ്.എസ് പരീക്ഷയിൽ ജില്ലയിലെ gifted student ആണ് ഞാൻ... രണ്ടു വർഷം സ്റ്റേറ്റ് കലോത്സവത്തിൽ എഗ്രേഡ് നേടിയിട്ടുണ്ട്... മറ്റനേകം മത്സരങ്ങൾക്ക് ഒന്നാമത്തെത്തിയതാണ്... നൂറു ശതമാനം മാർക്കോടെയാണ് ഞാൻ sslc പാസ്സായത്. എന്നാൽ ഇതൊക്കെ ആരോട് പറയാനാണ്....??

സീറ്റ് ഉറപ്പാക്കുമെന്ന് മന്ത്രി പറയുമ്പോൾ പഠിച്ചു മാർക്ക് വാങ്ങിയ എന്നെപോലുള്ളവർക്ക് ആശങ്കയാണ്... ഇഷ്ട്ടപ്പെട്ട വിഷയം എടുക്കാൻ പറ്റുവോ... ഇഷ്ടപ്പെട്ട സ്‌കൂൾ കിട്ടുവോ.. സെക്കൻഡ് ലാംഗ്വേജ് എന്തായിരിക്കും.... അങ്ങനെ പല പല ചോദ്യങ്ങളാണ്... മാർക്കില്ലാത്തവർ അവര്ക്കിഷ്ടമുള്ള സ്‌കൂളിൽ അവർക്കിഷ്ടപ്പെട്ട subject എടുത്ത് പഠിക്കുമ്പോ full mark വാങ്ങിയിട്ടും ഞങ്ങൾ ഒന്നുമല്ലാത്ത രീതിയിൽ നിക്കുവാണ്...

ഇഷ്ടമുള്ളത് പഠിക്കാൻ പറ്റിയില്ലെങ്കിൽ പിന്നെന്തിനാണ് നമ്മൾ കഷ്ടപ്പെട്ട് മാർക്ക് വാങ്ങുന്നത്... അപ്പൊ ഞങ്ങൾ വാങ്ങിയ ഫുൾ എ പ്ലസിന് വിലയില്ലേ... പത്തുവർഷം പഠിച്ച സ്‌കൂളിൽ പോലും വെയ്‌റ്റേജ് ഇല്ലെന്നു പറഞ്ഞു സീറ്റ് കിട്ടുന്നില്ല.... ഇത് നിങ്ങൾ വിചാരിക്കുന്നപോലെ ഒരു ചെറിയ പ്രശ്‌നമല്ല...വളർന്നു വരുന്ന ഒരു ജനതയുടെ നിലനിൽപ്പിന്റെ പ്രശ്‌നമാണ്... അടിസ്ഥാന വിദ്യാഭ്യാസം ലഭിക്കാതെ വേറെ എന്തെങ്കിലും കോഴ്‌സിന് അഡ്‌മിഷൻ കിട്ടുമോ... ഇഷ്ടപ്പെട്ടത് പഠിക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ പഠിക്കുന്നതിന് അർത്ഥമില്ലാതാകും... എന്തെങ്കിലും ഒരു തീരുമാനം എടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു....

1st അലോട്ട്‌മെന്റ് ലും 2nd അലോട്ട്‌മെന്റിലും സ്‌കൂൾ കിട്ടിയില്ല. എനിക്ക് SSLC യിൽ ഫുൾ A+ സ്‌കൂൾ ടോപ്പർ ആണ് ഞാൻ. എന്റെ പഞ്ചായത്തിലെ ഏറ്റവും അടുത്ത സ്‌കൂളിൽ തന്നെയാണ് ഞാൻ ഫസ്റ്റ് വെച്ചിരിക്കുന്നത്. എന്റെ സെയിം വെയിറ്റേജ് മാർക്ക് ഉള്ള കുട്ടികൾക്ക് ഫസ്റ്റ് അലോട്ട്‌മെന്റ് കിട്ടി. ഞാൻ NMMS എക്‌സാം എഴുതി സ്‌കോളർഷിപ്പ് കിട്ടുന്ന കുട്ടിയാണ്. സ്‌കൂൾ അഡ്‌മിഷൻ കിട്ടാത്തതിനാൽ എന്റെ സ്‌കോളർഷിപ്പ് നഷ്ടമാകും. എന്റെ ക്ലാസിലെ 9+ നേടിയ കുട്ടികളടക്കം അഡ്‌മിഷൻ കിട്ടി സ്‌കൂൾ topoer ആയ എനിക്ക് സ്‌കോളർഷിപ്പും അഡ്‌മിഷനും കിട്ടാത്തതിനാൽ മാനസികമായി ഞാൻ ആകെ വിഷമത്തിലാണ്. സാർ ഇടപെട്ട് എനിക്ക് എത്രയും പെട്ടെന്ന് അഡ്‌മിഷൻ നേടി തരണം. അഡ്‌മിഷൻ കിട്ടാത്തതിനാൽ ഞാൻ മാനസികമായി ആകെ തകർന്നിരിക്കുകയാണ്. എന്ത് ചെയ്യണം എന്ന് പോലും എനിക്ക് ഒരു ഊഹവും ഇല്ല. ദയവായി അങ്ങ് ഇതിനൊരു പരിഹാരം തരണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു 

വിദ്യാഭ്യാസ മന്ത്രിയുടെ പോസ്റ്റ്:

പ്ലസ് വൺ അലോട്‌മെന്റ് സംബന്ധിച്ച് ആശങ്ക വേണ്ട : മന്ത്രി വി ശിവൻകുട്ടിപ്ലസ് വൺ അലോട്‌മെന്റ് സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. മുഖ്യ ഘട്ടത്തിലെ രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചപ്പോൾ ഉള്ള സ്ഥിതിവിവര കണക്ക് അനുസരിച്ച് സംസ്ഥാനത്ത് ഏകജാലക രീതിയിൽ പ്രവേശനം നടത്തുന്ന 2,70,188 സീറ്റുകളിലേയ്ക്ക് 4,65,219 വിദ്യാർത്ഥികൾ അപേക്ഷിക്കുകയുണ്ടായി.

ഇതിൽ മാതൃജില്ലയ്ക്ക് പുറമേ മറ്റ് ജില്ലകളിലും അപേക്ഷിച്ച 39,489 പേരുണ്ടായിരുന്നു . ആയതിനാൽ പ്രവേശനം നൽകേണ്ട യഥാർത്ഥ അപേക്ഷകർ 4,25,730 മാത്രമാണ്.ഒന്നാം അലോട്ട്‌മെന്റിൽ 2,01,489 പേർ പ്രവേശനം നേടുകയുണ്ടായി. ഒന്നാം അലോട്ട്‌മെന്റിൽ 17,065 വിദ്യാർത്ഥികൾ പ്രവേശനം തേടിയിട്ടില്ല. രണ്ടാമത്തെ അലോട്ട്‌മെന്റിൽ 68,048 അപേക്ഷകർക്ക് പുതിയതായി അലോട്ട്‌മെന്റ് ലഭിക്കുകയുണ്ടായി .

കഴിഞ്ഞ അഞ്ച് വർഷത്തെ പ്രവേശന തോതനുസരിച്ചാകെ 3,85,530അപേക്ഷകർ മാത്രമേ പ്ലസ് വൺ പ്രവേശനം തേടാൻ സാധ്യതയുള്ളൂ.കഴിഞ്ഞ 5 വർഷത്തെ പ്രവേശന തോതനുസരിച്ചാണെങ്കിൽ പ്രവേശനം ലഭിക്കുന്നതിനായി ഇനി സംസ്ഥാനത്ത് ആകെ 91,796 അപേക്ഷകർ ബാക്കിയുണ്ട്.

അപേക്ഷിച്ച എല്ലാപേരും പ്ലസ് വൺ പ്രവേശനം തേടുകയാണെങ്കിൽ ആകെ 1,31,996 അപേക്ഷകർക്കാണ് പ്രവേശനം ഉറപ്പാക്കേണ്ടി വരുന്നത്.എയിഡഡ് സ്‌കൂളുകളിലെ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലെ അലോട്ട്‌മെന്റ്,എയിഡഡ് സ്‌കൂളുകളിലെ മാനേജ്‌മെന്റ് ക്വാട്ട പ്രവേശനം, അൺ എയിഡഡ് സ്‌കൂളുകളിലെ പ്രവേശനം എന്നിവയൊക്കെ 2021 ഒക്ടോബർ 7 മുതൽ ആരംഭിക്കുകയുള്ളു. ഇത്തരത്തിൽ ലഭ്യമായ സീറ്റുകളും ഒഴിവ് വരുന്ന സ്പോർട്സ് ക്വാട്ട സീറ്റുകൾ പൊതു മെറിറ്റ് ക്വാട്ട സീറ്റുകളായി പരിവർത്തനം ചെയ്യുമ്പോൾ ഉണ്ടാകുന്ന സീറ്റുകളും കൂടി കൂട്ടുമ്പോൾ സംസ്ഥാനത്ത് ആകെ 1,22,384 സീറ്റുകൾ ലഭ്യമാണ് . ഇതിനു പുറമെ വെക്കേഷണൽ ഹയർ സെക്കൻഡറി , പോളിടെക്‌നിക് , ഐടിഐ മേഖലകളിലായി 97,283 സീറ്റുകളും ലഭ്യമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP