Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭാരതം ഓക്‌സിജൻ ഉൽപ്പാദിക്കുന്നതു പോലെ ലോകത്ത് മറ്റെവിടെയുമില്ല; കണ്ണൂർ ജില്ലാ ആശുപത്രിയിലെ ഓക്‌സിജൻ പ്ലാന്റ് ഉദ്ഘാടനം ചെയ്തു പ്രധാനമന്ത്രി മോദി  

ഭാരതം ഓക്‌സിജൻ ഉൽപ്പാദിക്കുന്നതു പോലെ ലോകത്ത് മറ്റെവിടെയുമില്ല; കണ്ണൂർ ജില്ലാ ആശുപത്രിയിലെ ഓക്‌സിജൻ പ്ലാന്റ് ഉദ്ഘാടനം ചെയ്തു പ്രധാനമന്ത്രി മോദി   

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ഭാരതം ഓക്‌സിജൻ ഉൽപ്പാദന രംഗത്ത് ലോക രാജ്യങ്ങൾക്കിടയിൽ തന്നെ മുൻനിരയിലെത്തിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കണ്ണുർ ജില്ലാ ആശുപത്രിയിൽ സ്ഥാപിച്ച ഓക്‌സിജൻ പ്‌ളാന്റ് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി' ആയുർവേദത്തിന്റയുടെയും യോഗയുടെയും ശക്തിയിലൂടെ എത്രത്തോളം ആരോഗ്യം നേടാനായോ അതുപോലെ ഓക്‌സിജൻ പ്ലാന്റുകൾ വഴി ജീവൻ നിലനിർത്താൻ നമുക്ക് സാധിച്ചുവെന്ന് ഓൺലൈനായി നടത്തിയ ഉദ്ഘാടന പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

ഒരു ടെസ്റ്റിങ് ലാബിൽ നിന്ന് 3000 ലാബിലേക്ക് ഉയരാൻ നമുക്ക് സാധിച്ചു രാജ്യത്തിൽ ഉൾഭാഗങ്ങളിൽ പോലും പുതിയ വെന്റിലേറ്റർ സ്ഥാപിക്കാനായി
കോറോണക്കെതിരെയുള്ള വലിയ വെല്ലുവിളി ഉയർത്തിയത് ഓക്‌സിജൻ ലഭ്യമാക്കുന്നതും വാക്‌സിൻ ലഭ്യമാക്കുന്നതുമായിരുന്നു 900 മെട്രിക്ക് ടൺ ഓക്‌സിജൻ ഭാരതത്തിൽ ഉത്പാദിപ്പിക്കുന്നുണ്ട് ലോകത്ത് മറ്റെവിടെയും ഇല്ലാത്തതാണിതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഉൽപാദനം പോലെ ഓക്‌സിജന്റെ വിതരണവും വലിയ വെല്ലു വിളിയായിരുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു. ഡി.ആർ.ഡി.ഒ യുടെ സഹായത്തോടെയാണ് രാജ്യത്ത് പുതിയ സങ്കേതിക വിദ്യ ഉപയോഗിച്ച് ഓക്‌സിജൻ വിതരണം സാധ്യമാക്കിയത്. പി.എം. കെയർ മുഖേന 11500 ഓക്‌സി ആൻ പ്ലാന്റ് നിർമ്മിച്ചു കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ 400 ലധികം പ്ലാന്റുകൾ നിർമ്മിച്ചു. കോവിഡ് വാക്‌സിൻ വിതരണം 100 കോടി കടക്കാൻ പോവുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിർമ്മിച്ച ഓക്‌സിജൻ പ്ലാന്റിനായി പി. എം.കെയർ ഫണ്ടിൽ നിന്ന് 60 ലക്ഷം രൂപയാണ് അനുവദിച്ചത്. പ്ലാന്റിനുള്ള അടിസ്ഥാന സൗകര്യമൊരുക്കിയത് അന്തരീക്ഷത്തിൽ നിന്ന് വായുവിനെ ശേഖരിച്ച് ഓക്‌സിജൻ വേർതിരിച്ചെടുക്കുന്ന പ്ലാന്റിൽ നിന്ന് പൈപ്പ് വഴി ഓക്‌സിജൻ വാർഡുകളിലെത്തിക്കുന്ന സംവിധാനമാണ് നിലവിൽ വന്നത്. ഒരുമിനിറ്റിൽ 500 ലിറ്റർ ഓക്‌സിജനാണ് ഇവിടെ ഉൽപാദിപ്പിക്കുന്നത് ജില്ലാ ആശുപത്രിയിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ അധ്യക്ഷയായി.

മൂന്ന് പ്ലാന്റുകളായി ഓക്‌സിജൻ ചികിത്സ ബി.പി.സി.എൽ രണ്ടു മാസത്തിനുള്ളിലാണ് പൂർത്തിയാക്കിയത് 60 ലക്ഷം രൂപ ചെലവിലാണ് പ്ലാന്റ് നിർമ്മിച്ചത് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ നാട മുറിച്ച് പ്ലാന്റിന്റെ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ , അഡ്വ രത്‌നകുമാരി തുടങ്ങിയവർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP