Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആര്യൻഖാന്റെ കസ്റ്റഡി ഇന്ന് അവസാനിക്കും; ഷാരൂഖിന്റെ മകനെ പുറത്തിറക്കാൻ വീണ്ടും ജാമ്യാപേക്ഷ നൽകാൻ ഒരുങ്ങി അഭിഭാഷകൻ: ഇന്ന് കോടതിയിൽ ഹാജരാക്കുമ്പോൾ മകന് ജാമ്യം ലഭിക്കണമേ എന്ന് പ്രാർത്ഥിച്ച് ഷാരൂഖ് ഖാനും ഗൗരി ഖാനും

ആര്യൻഖാന്റെ കസ്റ്റഡി ഇന്ന് അവസാനിക്കും; ഷാരൂഖിന്റെ മകനെ പുറത്തിറക്കാൻ വീണ്ടും ജാമ്യാപേക്ഷ നൽകാൻ ഒരുങ്ങി അഭിഭാഷകൻ: ഇന്ന് കോടതിയിൽ ഹാജരാക്കുമ്പോൾ മകന് ജാമ്യം ലഭിക്കണമേ എന്ന് പ്രാർത്ഥിച്ച് ഷാരൂഖ് ഖാനും ഗൗരി ഖാനും

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: നടൻ ഷാരുഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ എൻസിബി കസ്റ്റഡി ഇന്ന് അവസാനിക്കും. ആര്യനെ എങ്ങനെ എങ്കിലും പുറത്തിറക്കാൻ വീണ്ടും ജാമ്യാപേക്ഷ നൽകാൻ ഒരുങ്ങുകയാണ് ആര്യന്റെ അഭിഭാഷകൻ. ഇന്ന് കസ്റ്റഡി അവസാനിക്കുന്നതോടെ ആര്യൻ, സുഹൃത്ത് അർബാസ് മെർച്ചന്റ്, മോഡൽ മുൺ മുൺ ധമേച്ഛ എന്നിവരടക്കം എട്ട് പേരെയാണ് കോടതിയിൽ ഹാജരാക്കുന്നത്. ഇന്ന് കോടതിയിൽ ഹാജരാക്കുമ്പോൾ മകന് എങ്ങനെ എങ്കിലും ജാമ്യം ലഭിക്കണമേ എന്ന പ്രാർത്ഥനയിലാണ് പിതാവ് ഷാരൂഖ് ഖാനും അമ്മ ഗൗരി ഖാനും

ആര്യനിൽ നിന്നും ലഹരി മരുന്നു പിടിച്ചെടുക്കാത്ത സ്ഥിതിക്ക് എന്തിനാണു കസ്റ്റഡിയിൽ വയ്ക്കുന്നതെന്ന ചോദ്യം ആവർത്തിച്ച ആര്യന്റെ അഭിഭാഷകൻ ഇന്നു വീണ്ടും ജാമ്യാപേക്ഷ നൽകുമെന്ന് അറിയിച്ചു. നിരപരാധികളെയാണു പിടികൂടിയിരിക്കുന്നതെന്ന ആരോപണവുമായി അറസ്റ്റിലായ പലരുടെയും ബന്ധുക്കൾ എൻസിബി ഓഫിസിനു മുന്നിലെത്തി. അതേസമയം ആര്യൻ ഉൾപ്പെട്ട ലഹരിക്കേസിൽ ഒരാളെക്കൂടി നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തതോടെ പിടിയിലായവർ 17 ആയി. അതിനിടെ, ലഹരി വിരുന്ന് നടന്ന കോർഡിലിയ ആഡംബരക്കപ്പൽ നവരാത്രി ആഘോഷ വിരുന്ന് പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം ആര്യൻ ഖാൻ കപ്പലിലുണ്ടെന്ന് അറിഞ്ഞല്ല തങ്ങൾ റെയ്ഡിന് എത്തിയതെന്ന് എൻസിബി വ്യക്തമാക്കി . റെയ്ഡിനെത്തുമ്പോൾ ഷാറുഖിന്റെ മകൻ കപ്പലിലുണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്നില്ല. ലഹരിപാർട്ടിയെക്കുറിച്ചു മാത്രമാണു വിവരം ലഭിച്ചിരുന്നത്. ക്രൂസിൽ കയറുമ്പോഴും ആര്യൻ ഉണ്ടെന്ന് അറിഞ്ഞിരുന്നില്ല. ക്യാബിനിൽ സുഹൃത്തുക്കൾക്കൊപ്പം കണ്ടപ്പോഴാണ് ആര്യനെ തിരിച്ചറിയുന്നത്. ആര്യനൊപ്പം മുറിയിലുണ്ടായിരുന്ന സുഹൃത്തിൽനിന്നാണ് ഹാഷിഷ് കണ്ടെത്തിയത്. ലഹരിമരുന്ന് ഉപയോഗിക്കാൻ അവർ പദ്ധതിയിട്ടിരുന്നുവെന്നും മുതിർന്ന എൻസിബി ഉദ്യോഗസ്ഥൻ പറഞ്ഞു.

വമ്പന്മാർക്ക് ലഹരിമരുന്ന് എത്തിക്കുന്നവരെ കണ്ടെത്താനുള്ള നീക്കങ്ങളാവും എൻസിബി ഇനി നടത്തുക. നാലു വർഷമായി ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നാണ് ആര്യൻ എൻസിബിക്കു മൊഴി നൽകിയിരുന്നത്. എന്നാൽ ആര്യൻ ലഹരിമരുന്ന് കഴിച്ചിട്ടുണ്ടോയെന്ന് പരിശോധനകളൊന്നും നടത്തിയിട്ടില്ലെന്നും റിപ്പോർട്ടുണ്ട്. ആര്യന്റെ ചാറ്റ് വിവരങ്ങളും എൻസിബി തെളിവായി കോടതിലെത്തിക്കും. കപ്പലിലെ പാർട്ടിയിൽ ലഹരിമരുന്ന് ഉപയോഗിക്കാൻ ആര്യൻ പദ്ധതിയിട്ടിരുന്നതായി ചാറ്റിൽനിന്നു വ്യക്തമാണെന്നാണ് എൻസിബി ചൂണ്ടിക്കാട്ടുന്നത്.

അതിനിടെ ആര്യനെ ഷാറുഖിന്റെ മാനേജർ പൂജ ദദ്‌ലാനി ജയിലിൽ സന്ദർശിച്ചു. മാധ്യമങ്ങളോടു പ്രതികരിക്കാൻ അവർ തയാറായില്ല. വ്യാഴാഴ്ചയാണ് ആര്യന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്. ആര്യനിൽനിന്ന് എല്ലാ വിവരങ്ങളും എൻസിബി ശേഖരിച്ചതിനാൽ ജാമ്യം ലഭിച്ചേക്കുമെന്നാണ് സൂചന.

അതേസമയം ലഹരിക്കേസ് കെട്ടിച്ചമച്ചതാണെന്നും റെയ്ഡ് നടത്തിയ എൻസിബി സംഘത്തിനൊപ്പം ബിജെപി നേതാവ് മനീഷ് ഭാനുശാലിയും സ്വകാര്യ ഡിറ്റക്ടീവും ഉണ്ടായിരുന്നെന്നും എൻസിപി വക്താവും മഹാരാഷ്ട്ര മന്ത്രിയുമായ നവാബ് മാലിക് ആരോപിച്ചു. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് 21,000 കോടിയുടെ ലഹരി പിടിച്ച വേളയിൽ ഗുജറാത്തിലും ഭാനുശാലി ഉണ്ടായിരുന്നു. വാർത്താസമ്മേളനത്തിലായിരുന്നു ആരോപണം. ആരോപണങ്ങൾ തള്ളിയ എൻസിബി, റെയ്ഡിൽ പങ്കെടുത്ത സ്വകാര്യ വ്യക്തികളെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടി നൽകിയില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP