Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രേക്ഷക മനസിലെ രാവണ രൂപത്തിന് വിട; നടൻ അർവിന്ദ് ത്രിവേദി അന്തരിച്ചു; അന്ത്യം ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ന്യൂഡൽഹിയിൽ

പ്രേക്ഷക മനസിലെ രാവണ രൂപത്തിന് വിട; നടൻ അർവിന്ദ് ത്രിവേദി അന്തരിച്ചു; അന്ത്യം ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ന്യൂഡൽഹിയിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: 1987ൽ ദൂരദർശനിൽ സംപ്രേഷണം ചെയ്ത രാമാനന്ദ് സാഗറിന്റെ ഏറ്റവും പ്രശസ്തമായ പുരാണ പരമ്പരയായ രാമായണത്തിൽ രാവണന്റെ വേഷം അവതരിപ്പിച്ച നടൻ അരവിന്ദ് ത്രിവേദി അന്തരിച്ചു. 82 വയസ്സായിരുന്നു.ഹൃദയാഘാതത്തെ തുടർന്ന്
ഡൽഹിയിലെ വസതിയിലായിരുന്നു അന്ത്യം.

1938ൽ ഇൻഡോറിൽ ജനിച്ച അർവിന്ദ് ഗുജറാത്തി സിനിമകളിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്ത ഗുജറാത്തി ചിത്രം 'ദേശ് രെ ജോയ ദാദ പർദേശ് ജോയ' അർവിന്ദിനും ഗുജറാത്തി സിനിമയിൽ സവിശേഷസ്ഥാനം നേടിക്കൊടുത്തു. പിന്നീട് ബോളിവുഡിലേക്കും എത്തി. ഹിന്ദി, ഗുജറാത്തി ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചു.

തുടർന്നാണ് രാമയണത്തിലേക്ക് വരുന്നത്.അർവിന്ദ് ത്രിവേദി എന്ന പേര് പ്രേക്ഷക മനസ്സിൽ ഉറപ്പിക്കുന്നത് രാവണന്റെ കഥാപാത്രം തന്നെയാണ്.പിന്നീട് പല അഭിനേതാക്കളും വിവിധ പരമ്പരകളിലായി രാവണന്റെ വേഷം ചെയ്‌തെങ്കിലും പ്രേക്ഷക മനസ്സിൽ ഇന്നും രാവണന്റെ രൂപം ത്രിവേദിയുടെത് തന്നെ.വിക്രമും ബേട്ടലും എന്ന ടെലിവിഷൻ ഷോയും അവതരിപ്പിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ ഗുജറാത്തിലെ സബർകണ്ഠയിൽനിന്ന് മത്സരിച്ച അദ്ദേഹം തിരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്തു. 1991 മുതൽ 1996 വരെ അദ്ദേഹം ലോക്സഭാംഗമായിരുന്നു.ഇതിനു പുറമെ 2002-2003 കാലഘട്ടത്തിൽ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.

ദീർഘകാലമായി വാർധക്യ സംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.മുതിർന്ന സിനിമാ, ടെലിവിഷൻ താരത്തിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ ആദരാഞ്ജലികൾ നേർന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP