Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അലിഗഡ് അലുംമിനി അസോസ്സിയേഷൻ 'സർ സയ്യദ് ഡേ 2021' ഒക്ടാബർ 17 ന്

അലിഗഡ് അലുംമിനി അസോസ്സിയേഷൻ 'സർ സയ്യദ് ഡേ 2021' ഒക്ടാബർ 17 ന്

പി.പി ചെറിയാൻ

 ഹൂസ്റ്റൺ : അലിഗഡ് മുസ്ലിം സർവകലാശാല പൂർവ്വ വിദ്യാർത്ഥി സംഘടനയായ അലിഗഡ് അലുംമിനി അസോസ്സിയേഷൻ ഒക്ടാബർ 17 ഞായറാഴ്ച സൂം പൽറ്റ്ഫോം വഴി സർ സയ്യദ് ഡേ 2021 ആഘോഷിക്കുന്നു .

അലിഗഡ് മുസ്ലിം സർവകലാശാല സ്ഥാപകനായ സയ്യദ് അഹമ്മദ് ഖാൻ 1817 ഒക്ടോബർ 17 ന് ഡൽഹിയിൽ ജനിച്ചു . മുസ്ലിം സമുദായത്തിന്റെ ഉന്നമനത്തിന് വേണ്ടി അക്ഷീണം പ്രയത്നിച്ച മഹാനായ വ്യക്തിയായിരുന്നു സർ സയ്യദ്.

ഒക്ടാബർ 17 ഞായറാഴ്ച വൈകീട്ട് 7.45 ന് ആരംഭിക്കുന്ന ചടങ്ങിൽ ചീഫ് ഗസ്റ്റായി എത്തുന്നത് ഇസ്ലാമിനെക്കുറിച്ചും ഇന്ത്യൻ മുസ്ലിംങ്ങളെക്കുറിച്ചും അഗാധ പാണ്ഡിത്യമുള്ള പ്രൊഫ : അക്തറുൾ വാസിയാണ്, ഗസ്റ്റ് ഓഫ് ഹോണർ കമ്യുണിക്കേഷൻസ് ശാസ്ത്രജ്ഞനും ,കോളമിസ്റ്റും എഴുത്തുകാരനുമായ പ്രൊഫ :ഷാഫി ക്വദിയാണ് .

അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി പൂർവ്വ വിദ്യാർത്ഥികളും അഭ്യുദയകാംക്ഷികളും പങ്കെടുത്ത് പരിപാടി വിജയിപ്പിക്കണെമെന്ന് സംഘടനാ സെക്രട്ടറി ഷാ ഫൈസൽ ഖാൻ അഭ്യർത്ഥിച്ചു . കൂടുതൽ വിവരങ്ങൾക്ക് [email protected] മായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അഭ്യർത്ഥിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP