Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരു ഡോസ് വാക്‌സിൻ മാത്രം എടുത്തവർക്ക് ഹോം ക്വാറന്റീൻ നിർബന്ധം; അദ്ധ്യാപകർക്ക് ഏർപ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് നീക്കി; സൗദിയിലെ പുതിയ മാറ്റങ്ങൾ ഇവ

ഒരു ഡോസ് വാക്‌സിൻ മാത്രം എടുത്തവർക്ക് ഹോം ക്വാറന്റീൻ നിർബന്ധം; അദ്ധ്യാപകർക്ക് ഏർപ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് നീക്കി; സൗദിയിലെ പുതിയ മാറ്റങ്ങൾ ഇവ

സ്വന്തം ലേഖകൻ

കൊവിഡ് വാക്‌സിൻ രണ്ട് ഡോസ് എടുത്തവരും ക്വാറന്റീനിൽ ഇളവ് കിട്ടിയ ചില വിഭാഗങ്ങളും ഒഴികെ എല്ലാവർക്കും ഹോം ക്വാറന്റീൻ നിർബന്ധമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തേക്ക് പ്രവേശിച്ചാൽ 48 മണിക്കൂറിനുള്ളിൽ കോവിഡ് പരിശോധന നടത്തണം. ഫലം നെഗറ്റീഫ് ആയാൽ ക്വാറന്റീൻ അവസാനിപ്പിക്കാം.

എട്ട് വയസിന് താഴെയുള്ളവർക്ക് കോവിഡ് പരിശോധന വേണ്ട. എന്നാൽ അവർ രാജ്യത്തേക്ക് പ്രവേശിച്ചത് മുതൽ 48 മണിക്കൂർ ഹോം ക്വാറന്റീൻ പാലിക്കണം. പുതിയ ക്വാറന്റീൻ നിയമം ലംഘിച്ചാൽ പിഴ ശിക്ഷ നേരിടേണ്ടി വരും. ക്വാറന്റീൻ നിബന്ധന ലംഘനത്തിന് നേരത്തെ നിശ്ചയിച്ചിട്ടുള്ള അതേ പിഴകളാണ് മുകളിൽ പറഞ്ഞ നിബന്ധനകളിൽ ഏത് ലംഘിച്ചാലും ലഭിക്കുക. രാജ്യത്തേക്ക് വരുന്നവരെല്ലാം ആരോഗ്യ മുൻകരുതൽ നിയമങ്ങൾ പാലിക്കണം. അവ പാലിക്കുന്നതിൽ അലംഭാവം കാണിക്കരുതെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

ഇന്ത്യൻ അദ്ധ്യാപകർക്ക് സൗദിയിലേക്കുള്ള പ്രവേശനവിലക്ക് നീക്കി.ഇനി മുതൽ സർവകലാശാല, സ്‌കൂൾ, ടെക്‌നിക്കൽ, അദ്ധ്യാപകർക്ക് ഇന്ത്യയിൽ നിന്നും സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാം.സൗദിയിൽ സ്‌കോളർഷിപ്പുള്ള വിദ്യാർത്ഥികൾക്കും പ്രവേശനത്തിന് അനുമതിയുണ്ട്.സൗദിയിൽ നിന്നും ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചവർക്ക് ഹോട്ടൽ ക്വാറന്റൈൻ ആവശ്യമില്ല.യൂണിവേഴ്സിറ്റി അദ്ധ്യാപകർ, സ്‌കൂൾ അദ്ധ്യാപകർ, ടെക്നിക്കൽ കോള്ളേജുകളിലെ അദ്ധ്യാപകർ എന്നിവർക്കാണ് നേരിട്ട് പ്രവേശിക്കാൻ അനുമതിയുള്ളത്. ഇതോടെ മറ്റൊരു രാജ്യത്ത് ക്വാറന്റൈൻ ഇല്ലാതെ തന്നെ ഈ വിഭാഗക്കാർക്ക് നേരിട്ട് സൗദിയിലേക്ക് വരാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP