Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോഴിക്കോട് എഞ്ചിൻ ഓയിൽ ഗോഡൗണിൽ തീ പിടുത്തം; അർദ്ധരാത്രിയോടെ പടർന്നു പിടിച്ച തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു: മുൻ കരുതലായി സമീപവാസികളെ മാറ്റിപ്പാർപ്പിച്ചു

കോഴിക്കോട് എഞ്ചിൻ ഓയിൽ ഗോഡൗണിൽ തീ പിടുത്തം; അർദ്ധരാത്രിയോടെ പടർന്നു പിടിച്ച തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു: മുൻ കരുതലായി സമീപവാസികളെ മാറ്റിപ്പാർപ്പിച്ചു

സ്വന്തം ലേഖകൻ

കോഴിക്കോട്: എഞ്ചിൻ ഓയിൽ ഗോഡൗണിൽ വൻ തീ പിടുത്തം. ബാലുശ്ശേരി റോഡിൽ കക്കോടി മുക്കിന് സമീപമുള്ള എൻജിൻ ഓയിൽ ഗോഡൗണിനാണ് തീപിടിച്ചത്. അർധരാത്രിയോടെയാണ് സംഭവം. വെള്ളിമാടുകുന്ന്, നരിക്കുനി എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്‌നി രക്ഷാ സേന തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്.

കന്നാസുകളിലും ബാരലുകളിലും സൂക്ഷിച്ച ഓയിൽ പരന്നൊഴുകി. മുൻകരുതലിന്റെ ഭാഗമായി സമീപത്തെ താമസക്കാരെ മാറ്റിപ്പാർപ്പിച്ചു. ആളപായമുള്ളതായി റിപ്പോർട്ട് ഇല്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP